Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വെറും 9 ഓവര്‍, 4 പേരെ വച്ച് ആര്‍സിബിയെ തീര്‍ത്ത ശ്രേയസ്!! എന്തൊരു ക്യാപ്റ്റന്‍സി?

ബെംഗളൂരു: ഐപിഎല്ലിലെ മൂന്നും നാലും സ്ഥാനക്കാരുടെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ തകര്‍ന്നിഞ്ഞിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിപി ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. മഴയെ തുടര്‍ന്നു 14 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച കളിയില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍ലാണ് ആര്‍സിബിക്കു നേടാനായത്.

ശ്രേയസ് അയ്യരുടെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ് ആര്‍സിബിയെ ചെറിയ ടോട്ടലില്‍ പിടിച്ചുകെട്ടിയതെന്നു പറയാം. വളരെ അഗ്രസീവായി ടീമിനെ നയിച്ച ശ്രേയസ് ബൗളിങ് റൊട്ടേഷനുകളിലും ഫീല്‍ഡിങ് ക്രമീകരണത്തിലൂടെയും ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് ലൈനപ്പിനെ വരിഞ്ഞുകെട്ടി. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ഡ എങ്ങനെയാണ് ആര്‍സിബി വീണതെന്നു നോക്കാം.

SHREYAS IYER

10 ഓവറിനുള്ളില്‍ തരിപ്പണം

മഴയെ തുടര്‍ന്നു പിച്ചിലുണ്ടായ ഈര്‍പ്പം ശരിക്കും മുതലെടുത്താണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിങ് നിരയില്‍ പഞ്ചാബ് കിങ്‌സ് നാശം വിതച്ചത്. പേസര്‍മാര്‍ക്കു പിച്ചിന്റെ ആനുകൂല്യം ലഭിക്കുമെന്ന ഉറപ്പായതിനാല്‍ തന്നെ മൂന്നു പ്രധാന ബൗളര്‍മാരെയും ആദ്യത്തെ പത്തോവറില്‍ തന്നെ ശ്രേയസ് അയ്യര്‍ പരമാവധി ഉപയോഗിക്കുകയായിരുന്നു.

വെറും നാലു ബൗളര്‍മാരെ ആദ്യത്തെ പത്തോവറില്‍ അദ്ദേഹം പരീക്ഷിച്ചുള്ളൂ. ഇതില്‍ മൂന്നും പേസര്‍മാരായിരുന്നു. ശേഷിച്ച ഒരാള്‍ ഈ പിച്ചില്‍ നേരത്തേ ആര്‍സിബിക്കൊപ്പം പയറ്റിത്തെളിഞ്ഞ പരിചയ സമ്പന്നായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു. ചഹല്‍ തന്റെ അനുഭവസമ്പത്ത് മുഴുവവനായി തന്നെ പുറത്തെടുക്കുകയും ചെയ്തു.

അര്‍ഷ്ദീപ് സിങും സാവിയര്‍ ബാര്‍ലെറ്റുമാണ് പഞ്ചാബിനായി ന്യൂബോള്‍ കൈകാര്യം ചെയ്യാനെത്തിയത്. ആദ്യ ഓവറിലെ നാലാത്തെ ബോൡ തന്നെ ഫില്‍ സാള്‍ട്ടിന്റെ (4) ചീട്ട് കീറി. ഈ ഓവറില്‍ അര്‍ഷ്ദീപ് ഒമ്പതും രണ്ടാ ഓവറില്‍ ബാര്‍ലെറ്റ് 10ഉം റണ്‍സാണ് വഴങ്ങിയത്. മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ വിരാട് കോലിയെ (1) പുറത്താക്കി അര്‍ഷ്ദീപ് ടീമിനു അടുത്ത വിക്കറ്റും സമ്മാനിച്ചതു. തുടര്‍ന്നു ഓരോ ഓവറിലും ആര്‍സിബിയുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു.

punjab kings

നാലാം ഓവറിലെ അവസാന ബോളില്‍ വമ്പനടിക്കാരനായ ലിയാം ലിവിങ്സ്റ്റണിനെ (4) ബാര്‍ലെറ്റ് മടക്കിയതോടെ ആര്‍സിബി മൂന്നിന് 26. അഞ്ചാമത്തെ ഓവര്‍ അര്‍ഷ്ദീപിനു നല്‍കാതെ സൗത്താഫ്രിക്കയുടെ ഉയരക്കാരനായ പേസര്‍ മാര്‍ക്കോ യാന്‍സനെ ശ്രേയസ് കൊണ്ടുവന്നു. പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ തന്റെ ഉയരം മുതലാക്കി അദ്ദേഹത്തിനു ഇവിടെ കസറാനാവുമെന്നുറപ്പായിരുന്നു. ശ്രേയസിന്റെ ഈ കണക്കുകൂട്ടല്‍ തെറ്റിയില്ല.

അഞ്ചാം ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ യാന്‍സന്‍ വിട്ടുകൊടുത്തുള്ളൂ. പവര്‍പ്ലേ തീരും മുമ്പ് ആറാം ഓവറില്‍ ചഹലിനെയും ശ്രേയസ് പരീക്ഷിച്ചു. അഞ്ചാം ഓവറില്‍ ജിതേഷ് ശര്‍മയെ (2) മടക്കിയാണ് ക്യാപ്റ്റന്റെ തീരുമാനത്തോടു അദ്ദേഹം പ്രതികരിച്ചത്. ഏഴാം ഓവറിലെ ആദ്യ ബോൡ പുതുതായി ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യയെ (1) യാന്‍സനും പുറത്താക്കിയതോടെ ആര്‍സിബി അഞ്ചിനു 39ലേക്കു തകര്‍ന്നു.

ക്രീസിന്റെ മറുഭാഗത്തു വിക്കറ്റ് വീഴ്ചയ്ക്കു സാക്ഷിയായി നിന്ന ക്യാപ്റ്റന്‍ രജത് പാട്ടിധാറിനെ അടുത്ത ഓവറില്‍ ചഹല്‍ പവലിയനിലേക്കു മടക്കി. 18 ബോളില്‍ 23 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ആര്‍സിബി ഇതോടെ ആറിന് 42 എന്ന നിലയിലായി. അതുകൊണ്ടും പഞ്ചാബ് നിര്‍ത്തിയില്ല. ഒമ്പതാം ഓവറില്‍ മനോജ് ബണ്ഡാഗെയും (1) പുറത്തായി. യാന്‍സനാണ് തന്റെ രണ്ടാം ഇരയെ സ്വന്തമാക്കിയത്. ആര്‍സിബി ഏഴിനു 43ലേക്കു കൂപ്പുകുത്തിയപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പട്ടിരുന്നു.

Story first published: Friday, April 18, 2025, 23:54 [IST]
Other articles published on Apr 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+