ഐപിഎല്ലിന്റെ 18ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. അടുത്ത ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിനു കൊടിയേറുക. ഇത്തവണ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റലുമധികം ഉറ്റുനോക്കുന്ന രണ്ടു കിടിലന്‍ ക്യാപ്റ്റന്‍മാരാണ് ശ്രേയസ് അയ്യരും സഞ്ജു സാംസണ്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ്. കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തു. പക്ഷെ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പം ആദ്യ സീസണിനൊരുങ്ങുകയാണ് അദ്ദേഹം.
എന്നാല്‍ സഞ്ജുവാകട്ടെ 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ്. 2022ല്‍ ടീമിനെ റണ്ണറപ്പാക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ശ്രേയലിന്റെയും സഞ്ജുവിന്റെയും ക്യാപ്റ്റന്‍സി പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇവരില്‍ ആരാണ് ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ കേമന്‍? ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

കണക്കുകള്‍ ഇങ്ങനെ
ഐപിഎല്ലില്‍ കൂടുതല്‍ വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണെന്നതു ശരി തന്നെ. പക്ഷെ കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തേക്കാള്‍ മുമ്പാണ് സഞ്ജു സാംസണെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യ. അടിസ്ഥാന പ്രകടന സൂചിക പ്രകാരം ശ്രേയസിനു ലഭിക്കുക 58.43 ആണെങ്കില്‍ സഞ്ജുവിന് ഇതു 60.28 ആണെന്നു കണക്കുകള്‍ പറയുന്നു.
ഇനി സമ്മര്‍ദ്ദ ഘട്ടങ്ങളിലെ സൂചിക നോക്കിയാല്‍ അവിടെയും സഞ്ജുവാണ് ബെസ്റ്റ്. ശ്രേയസിനു ഇവിടെ 62.37 ആണ് ലഭിച്ചിട്ടുള്ളതെങ്കില്‍ റോയല്‍സ് നായകനു ലഭിച്ചത് 67.91 ആണ്.
ടേണിങ് പോയിന്റുകള്‍, മാച്ച് വിന്നര്‍മാര്‍
ഇനി ടേണിങ് പോയിന്റുകള്‍, മാച്ച് വിന്നിങ് പ്രകടനങ്ങള്‍ എന്നിവ താരതമ്യം ചെയ്താലും സഞ്ജു സാംസണ്‍ തന്നെയാണ് കിങ്. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള റണ്‍ചേസുകളിലെ സ്‌ട്രൈക്ക് റേറ്റ് എടുത്താല്‍ അവിടെ ശ്രേയസിന് 142.64 മാത്രമേയുള്ളൂയ പക്ഷെ സഞ്ജുവിന്റെ പ്രഹരശേഷി 165.47 ആണ്.
ഇനി കളിയിലെ ഒരു നിര്‍ണാക സമയത്തിലെ പ്രകടനങ്ങളുടെ സൂചികയെടുത്താല്‍ അവിടെയു മുന്നില്‍ സഞ്ജുവാണ്. ശ്രേയസിന് 64.53 ലഭിക്കുമ്പോള്‍ മലയാളി വിക്കറ്റ് കീപ്പര്‍ക്കു ലഭിച്ചത് 70.84 ആണ്. ഇനി ജീവന്‍ മരണ പോരാട്ടങ്ങളിലെ സൂചികയെടുത്താല്‍ അവിടെയും ശ്രേയസിനെ സഞ്ജു പിന്നിലാക്കുന്നു (68.74 & 75.63).
ബാറ്റിങ് സമീപനം
ഐപിഎല്ലില്‍ ഇരുവരും ബാറ്റിങ് സമീപനമെടുത്താല്‍ ബൗണ്ടറി ശതമാനത്തില്‍ സഞ്ജു സാംസണിനു 21.26 ശതമാനം ലഭിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്കു ലഭിക്കുക 14.95 ശതമാനം മാത്രമാണ്. ഇനി സ്‌ട്രൈക്ക് റേറ്റ്് നോക്കുമ്പോള്‍ അവിടെ 146.72 മായി സഞ്ജു മുന്നിലാണ്. ശ്രേയസിന്റേയാവട്ടെ 136.82 ആണ്.
ഡോട്ട് ബോള്‍ ശതമാനത്തില്‍ പക്ഷെ കുറവ് ശ്രേയസിനാണ്. 32.63 ശതമാനം. സഞ്ജുവിന്റേത് 39.67 ശതാനമാണ്. സ്‌ട്രൈക്ക് റൊട്ടേഷനെടുത്താല്‍ അവിടെയും ബെസ്റ്റ് ശ്രേയസാണ്. 52.42 ശതമാനമാണ് അദ്ദേഹത്തിനുള്ളത്. സഞ്ജവിനു ഇതു 39.07 ശതമാനമേയുള്ളൂ.

ഓരോ ഘട്ടത്തിലെയും ആധിപത്യം
ഒരു ഐപിഎല്‍ മല്‍സരത്തിന്റെ ഓരോ ഘട്ടത്തിലെയും ആധിപത്യമെടുത്താല്‍ മധ്യ ഓവറുകളില്‍ ശ്രേയസ് അയ്യരുടെ സ്‌ട്രൈക്ക് റേറ്റ് 131.46ഉം സഞ്ജു സാംസണിന്റേത് 138.25ഉം ആണ്.
പക്ഷെ ഇതു ഡെത്ത് ഓവറുകളിലേക്കു വരുമ്പോള്‍ രണ്ടു പേരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. 162.83 സ്‌ട്രൈക്ക് റേറ്റോടെ ഡെത്ത് ഓവറുകളിലെ കിങാണ് ക്യാപ്റ്റന്‍ സഞ്ജു. പക്ഷെ ശ്രേയലിന്റെ സ്‌ട്രൈക്ക് റേറ്റ് 149.27 മാത്രമേയുള്ളൂ.