For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: യുവിയെങ്കില്‍ ആ അബദ്ധം ചെയ്യില്ല!! ശ്രേയസിന്റേത് വലിയ തെറ്റ്, വാളെടുത്ത് യോഗ്‌രാജ്

11 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടും കന്നിക്കിരീടം കൈയെത്തുംദൂരത്ത് പാഴാക്കിയതിനു പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരം യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരായ ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ആറു റണ്‍സിനാണ് പഞ്ചാബ് കീഴടങ്ങിയത്.

191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴു വിക്കറ്റിനു 184 റണ്‍സെടുത്ത് മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. മുന്‍ മല്‍സരങ്ങളില്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള ശ്രേയസ് ഫൈനലില്‍ ഫ്‌ളോപ്പായി. വെറു ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു.

SHREYAS iyer

ശ്രേയസ് ക്രിമിനല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഫൈനലില്‍ പഞ്ചാബ് കിങ്‌സ് പരാജയപ്പെടാനുള്ള പ്രധാന കാരണക്കാരന്‍ ശ്രേയസ് അയ്യരാണെന്നാണ് യോഗ്‌രാജ് സിങിന്റെ രൂക്ഷവിമര്‍ശനം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെയാണ് അദ്ദേഹം നായകനെതിരേ വാളെടുത്തത്.

ഫൈനലില്‍ പഞ്ചാബ് കിങ്‌സിന്റെ തോല്‍വിക്കു ഒരു ക്രിമിനല്‍ മാത്രമേയുള്ളൂ, അതു ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ആരെങ്കിലും ഇക്കാര്യം അദ്ദേഹത്തോടു ചോദിക്കണം. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ ക്രിക്കറ്റ് കാഴ്‌വച്ചിട്ടും, തനിക്കു ശേഷം ശക്തനായ ഒരു ഫിനിഷര്‍ ടീമിലില്ലെന്നു അറിയാമായിരുന്നിട്ടും ശ്രേയസ് എന്തിനാണ് അത്തരമൊരു ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞത്? ക്രിക്കറ്റ് നിന്റെ അച്ഛന്റെ സ്വത്താണോയെന്നും യോഗ്‌രാജ് ആഞ്ഞടിച്ചു.

മീഡിയം പേസറായ റൊമാരിയോ ഷെപ്പേര്‍ഡിന്റെ ഓവറിലാണ് ശ്രേയസ് പുറത്തായത്. ഓഫ്സ്റ്റംപിനു പുറത്ത് അദ്ദേഹമേറിഞ്ഞ ബോളിനെതിരേ കട്ട് ഷോട്ടിനു ശ്രേയസ് തുനിയുകയായിരുന്നു. പക്ഷെ അതു ആഗ്രഹിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. വളരെ നേരിയ രീതിയില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തുകയും ചെയ്തു.

ശ്രേയസ് അവസാനം വരെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ പഞ്ചാബിനു അനായാസം ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരമായിരുന്നു ഇത്. പിന്നീട് ശശാങ്ക് സിങ് 30 ബോളില്‍ പുറത്താവാതെ 61 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും വിജയ്ത്തിനു വെറും ഏഴു റണ്‍സകലെ കാലിടറി വീണു.

ആരും ക്രിക്കറ്റിനേക്കാള്‍ വലുതല്ല

ക്രിക്കറ്റെന്ന ഗെയിമിനേക്കാള്‍ വലുതാണ് താന്നെ്‌നു ഒരു താരം ചിന്തിക്കുമ്പോഴാണ് ഫൈനല്‍ പോലെ ഏറ്റവും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ഇത്ര വലിയ പിഴവ് വരുത്തുകയെന്നും ശ്രേയസ് അയ്യരെ യോഗ്‌രാജ് സിങ് കുറ്റപ്പെടുത്തി. ക്രിക്കറ്റിനേക്കാള്‍ വലുതായി ആരും തന്നെയില്ല. താന്‍ വലിയ സംഭവമാണെന്നു ഒരു ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ഇതു തന്നെ സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

YOGRAJ SINGH

എക്കാലത്തെയും മഹാന്‍മാരായ ഫിനിഷര്‍മാരായ എംഎസ് ധോണിയും യുവരാജ് സിങും ഇങ്ങനെയുള്ള ഒരു അബദ്ധം ഒരിക്കലും വരുത്തില്ലെന്നും യോഗ്‌രാജ് പറയുന്നു. ഇന്ത്യക്കു മഹാന്‍മാരായ രണ്ടു ഫിനിഷര്‍മാര്‍ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂവെന്നത് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്.

എംഎസ് ധോണിയും യുവരാജ് സിങുമാണിത്. തോല്‍വിയുറപ്പിച്ച സാഹചര്യങ്ങളില്‍ പോലും സ്വന്തം കഴിവ് കൊണ്ട് മല്‍സരങ്ങള്‍ ജയിപ്പിക്കാനുള്ള മിടുത്ത് ഇവര്‍ക്കുണ്ടായിരുന്നു. വലിയ മല്‍സരങ്ങളില്‍ ഇതു പോലെയുള്ള അശ്രദ്ധമായ പിഴവുകള്‍ രണ്ടു പേരും ഒരിക്കലും കാണിക്കില്ലെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് കിങ്‌സിനെ ഇത്തണ ഫൈനിലെത്തിച്ചത് ശ്രേയസ് അയ്യര്‍ തന്നെയാണ്. പക്ഷെ ഫൈനലില്‍ അദ്ദേഹം എന്താണ് ചെയ്തത്? തെറ്റായ സമയത്തു അനാവശ്യ റിസ്‌കെടുത്ത് സ്വന്തം വിക്കറ്റ് വലിച്ചെറിയുകയും ഇതു കാരണം പഞ്ചാബിനു കിരീടം നഷ്ടമവുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഫൈനലില്‍ ടീമിന്റെ ഒരേയൊരു ക്രിമിനല്‍ ശ്രേയസ് തന്നെയാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു അദ്ദേഹത്തോടു നല്ല ദേഷ്യമുണ്ടെന്നും യോഗ്‌രാജ് വ്യക്തമാക്കി.

Story first published: Thursday, June 5, 2025, 14:56 [IST]
Other articles published on Jun 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+