For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത്തിന് പോലുമില്ല!! ശ്രേയസ് കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ലോകത്തിലെ ആദ്യ ക്യാപ്റ്റന്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം തകര്‍പ്പന്‍ ജയവുമായി ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യ ന്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റിങിലും കസറിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കി. റണ്‍മഴ കണ്ട കളിയില്‍ ശുഭ്മന്‍ ഗില്‍ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ ത്രില്ലിങ് മാച്ചില്‍ 11 റണ്‍സിനാണ് ജിടി വീഴ്ത്തിയത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് പുറത്താവാതെ 97 റണ്‍സാണ് അടിച്ചെടുത്തത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 42 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിക്കുകയും ചെയ്തു. ഈ മല്‍സരത്തിലെ ഗംഭീര ഇിങ്‌സോടെ ഒരു വമ്പന്‍ റെക്കോര്‍ഡും ശ്രേയസിനെ തേടിയെത്തിയിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ക്യാപ്റ്റന്‍ ഈ നേട്ടത്തിന് അവകാശിയായത്.

SHREYAS IYER

ശ്രേയസിന്റെ റെക്കോര്‍ഡ്

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ക്യാപ്റ്റനായുള്ള ആദ്യത്തെ മല്‍സരത്തില്‍ തന്നെ രണ്ടു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം 90 പ്ലസ് റണ്‍സ് അടിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ നായകനായാണ് ശ്രേയസ് അയ്യര്‍ മാറിയിരിക്കുന്നത്. നേരത്തേ 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ഐപിഎല്ലില്‍ അദ്ദേഹം ആദ്യമായി നയിക്കുന്നത്.

ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് സീസണിന്റെ മധ്യത്തില്‍ വച്ച് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍സി ഒഴിയുകയും പകരം ചുമതല ശ്രേയസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തിസാണ് അദ്ദേഹം ആദ്യമായി ടീമിനെ നയിച്ചത്. ഈ കളിയില്‍ 93 റണ്‍സുമായി ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് വരവറിയിക്കുകയും ചെയ്തു.

അതിനു ശേഷം കഴിഞ്ഞ രണ്ടു സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനായിരുന്നു അദ്ദേഹം. അവസാന എഡിഷനില്‍ ടീമിനു കിരീടം നേടിക്കൊടുത്തിട്ടും ശ്രേയസിനെ കെകെആര്‍ നിലനിര്‍ത്തിയില്ല. തുടര്‍ന്നാണ് മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. പഞ്ചാബിന്റെ ചുവപ്പ് ജഴ്‌സിയില്‍ ആദ്യ കളിയില്‍ തന്നെ 97* റണ്‍സോടെ ശ്രേയസ് കസറുകയും ഒപ്പം ചരിത്രം കുറിക്കുകയും ചെയ്തു.

Take a Poll

മറ്റൊരു റെക്കോര്‍ഡ് കൂടി

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്‌സിനെ നയിക്കാനിറങ്ങിയതോടെ മറ്റൊരു നാഴികക്കല്ല് കൂടി ശ്രേയസ് അയ്യര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഐപിഎല്ലില്‍ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റനായ രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. നേരത്തേ അജിങ്ക്യ രഹാനെയ്ക്കു മാത്രം അവകാശപ്പെട്ട നേട്ടമായിരുന്നു ഇത്. ഇപ്പോള്‍ ശ്രേയസും ഇതില്‍ പങ്കാളിയായി മാറിയിരിക്കുകയാണ്.

SHREYAS IYER

ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ വെറും അഞ്ചു പേര്‍ മാത്രമേ മൂന്നു ഫ്രാഞ്ചൈസിളെ ഇതു വരെ നയിച്ചിട്ടുള്ളൂ. ഈ എലൈറ്റ് ക്ലബ്ബിലാണ് ശ്രേയസും ഇപ്പോള്‍ അംഗമായിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 41 മല്‍സരങ്ങളില്‍ അദ്ദേഹം നയിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഡിസി ടീ ഫൈനല്‍ കളിച്ചതും ശ്രേയസിനു കീഴില്‍ തന്നെ. 2020ലായിരുന്നു ഇത്. അന്നു പക്ഷെ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ അവര്‍ കിരീടം അടിയറ വച്ചു.

ഡിസി വിട്ടതിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ ശ്രേയസ് 29 മല്‍സരങ്ങളിലാണ് ടീമിന്റെ നായകനായിട്ടുള്ളത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം പഞ്ചാബിന്റെ അമരത്തേക്കു വന്നത്.

രഹാനെയുടെ കാര്യമെടുത്താല്‍ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് (1 കളി), രാജസ്ഥാന്‍ റോയസല്‍സ് (24), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (1) എന്നീ ഫ്രാഞ്ചൈസികളെയാണ് നയിച്ചിട്ടുള്ളത്.

ശ്രീലങ്കയുടെ മുന്‍ ഇതിഹാസങ്ങളായ കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഐപിഎല്ലില്‍ മൂന്നു ഫ്രാഞ്ചൈസികളെ നയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള നായകര്‍. പഞ്ചാബ് കിങ്‌സ് (13 മല്‍സരം), ഡെക്കാന്‍ ചാര്‍ജേഴ്‌സ് (25), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (9) എന്നീ ടീമുകളെയാണ് സങ്കക്കാര നയിച്ചത്.

ജയവര്‍ധനെയാവട്ടെ പഞ്ചാബ് കിങ്‌സ് (1), കൊച്ചി ടസ്‌കേഴ്‌സ് കേരള (13), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (13) എന്നീ ടീമുകളുടെ ക്യാപ്റ്റനായിട്ടുണ്ട്. പൂനെ വാരിയേഴ്‌സ് (1), റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് (15), രാജസ്ഥാന്‍ റോയല്‍സ് (27) എന്നീ ടീമുകളെയാണ് സ്മിത്ത് നയിച്ചിട്ടുള്ളത്.

Story first published: Wednesday, March 26, 2025, 6:33 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+