പ്രഥമ സീസണിലെ ഐപിഎല്‍ ചാംപ്യമാരായ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും ഇത്തണത്തേത്. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ എത്താനായില്ലെന്നു മാത്രമല്ല, പോയിന്റ് പട്ടികയില്‍ അവര്‍ക്കു ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.
സീസണിലെ 14 മല്‍സരങ്ങളും റോയല്‍സ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ അവര്‍ക്കു ജയിക്കാനായത് വെറും നാലു കളികളാണ്. 10 മല്‍സരങ്ങളില്‍ റോയല്‍സ് തോല്‍വിയും രുചിച്ചു. ഇനി അടുത്ത വര്‍ഷത്തെ ഐപിഎല്ലിനായുള്ള പ്ലാനിങാണ് റോയല്‍സ് നടത്തേണ്ടത്.
2026ല്‍ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ നിലവിലെ ടീമിനു സാധിക്കില്ല. വലിയ ചില അഴിച്ചുപണികള്‍ ഉറപ്പായും നടത്തിയേ തീരൂ. ഇപ്പോള്‍ ടീമിനു ബാധ്യതയായിരിക്കുന്ന പല താരങ്ങളെയും റോയല്‍സ് ഒഴിവാക്കേണ്ടതുണ്ട്. ലിസ്റ്റിലുള്ള കളിക്കാര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

ആരെയെല്ലാ ഒഴിവാക്കണം?
നിലവിലെ രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡില്‍ 20 താരങ്ങളാണുള്ളത്. ഇതില്‍ 10 പേരെയും ഒഴിവാക്കുന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം. 10 പ്രധാനപ്പെട്ടവരെ മാത്രം നിലനിര്‍ത്തി ശേഷിച്ചവരെ ലേലത്തിനു മുമ്പ് റിലീസ് ചെയ്യാം. എങ്കില്‍ മാത്രമേ പുറത്താക്കിയ ഈ താരങ്ങള്‍ക്കു മികച്ച പകരക്കാരെ കൊണ്ടു വരാന്‍ റോയല്‍സിനു സാധിക്കുകയുള്ളൂ.
ബാറ്റര്‍മാരെയെടുത്താല്‍ റോയല്‍സ് പുറത്താക്കേണ്ട രണ്ടു പേര്‍ ഫിനിഷര്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയറും അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം ശുഭം ദുബെയുമാണ്. രണ്ടു പേരെയും അടുത്ത സീസണില്‍ ടീമിനു ആവശ്യമില്ല. 11 കോടി രൂപയ്ക്കു റോയല്‍സ് നിലനിര്‍ത്തിയ താരമാണ് ഹെറ്റി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കിയാല്‍. ഈ തുക അടുത്ത ലോലത്തിനായു ടീമിനു ലാഭിക്കാം.
13 ഇന്നിങ്‌സുകളില്‍ നിന്നും 150ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 239 റണ്‍സ് മാത്രമേ ഹെറ്റ്‌മെയര്‍ നേടിയിട്ടുള്ളൂ. ഒരു മാച്ച് വിന്നിങ് പ്രകടനം പോലും അദ്ദേഹം കളിക്കുകയും ചെയ്തിട്ടുള്ളൂ. ദുബെയാവട്ടെ എട്ടിന്നിങ്‌സില്‍ നേടിയത് വെറിും 106 റണ്‍സാണ്. ഫിനിഷറുടെ റോളില്‍ താരം വന്‍ പരാജയമായി മാറുകയും ചെയ്തു.
ഓള്‍റൗണ്ടര്‍മാരില്‍ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയെയും വിക്കറ്റ് കീപ്പര്‍മാരില്‍ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമായ കുനാല്‍ സിങ് റാത്തോഡിനെയും റോയല്‍സിനു കൈവിടാം. ഹസരംഗയ്ക്കു പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.
അഞ്ചിന്നിങ്‌സില്‍ അദ്ദേഹം നേടിയത് വെറും ഒമ്പതു റണ്‍സാണ്. ബൗളിങിലാവട്ടെ 9.04 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകള്‍ മാത്രമേ നേടുകയും ചെയ്തിട്ടുള്ളൂ. കുനാലിനെ ഒരു മല്‍സരത്തില്‍ മാത്രേ റോയല്‍സ് പരീക്ഷിച്ചുള്ളൂ. അതിലാവട്ടെ റണ്ണൊന്നും നേടിയതുമില്ല.

ധ്രുവ് ജുറേലിനെയും റിലീസ് ചെയ്ത ശേഷം ലേലത്തില്‍ കുറഞ്ഞ തുകയ്ക്കു തിരികെ വാങ്ങുന്നതിനെ കുറിച്ച് റോല്‍സിനു ആലോചിക്കാവുന്നതാണ്. കാരണം 14 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയത്. ഈ തുകയ്ക്കുള്ള പ്രകടനം ജുറേല്‍ നടത്തിയിട്ടുമില്ല.
13 ഇന്നിങ്‌സില്‍ 333 റണ്‍സാണ് താരം നേടിയത്. ജുറേലിന്റെ സ്ലോ ബാറ്റിങ് കാരണം പല മല്‍സരങ്ങളും സീസണില്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തു. റിലീസ് ചെയ്താല്‍ ലേലത്തില്‍ 4-5 കോടിക്കു ജുറേലിനെ തിരികെ വാങ്ങാന്‍ റോയല്‍സിനീയേക്കും.
ബൗളിങ് നിരയിലാണ് വലിയ മാറ്റങ്ങള്‍ ആവശ്യം. തുഷാര്‍ ദേശ്പാണ്ഡെ, കുമാര്‍ കാര്‍ത്തികേയ, ക്വെന മഫാക്ക, മഹീഷ് തീക്ഷണ, ഫസല്‍ ഹഖ് ഫറൂഖി, അശോക് ശര്‍മ തുടങ്ങിയവരെയെല്ലാം റോയല്‍സിനു കൈവിടാം. ഇവരൊന്നും ഭാവിയില്‍ ടീമിനു മുതല്‍ക്കൂട്ടാവുന്നവരല്ല.
തീക്ഷണ 11 കളിയില്‍ 11ഉം തുഷാര്‍ 10 കളിയില്‍ ഒമ്പതും കാര്‍ത്തികേയ നാലു കളിയില്‍ രണ്ടും മഫാക്ക രണ്ടു കളിയില്‍ ഒരു വിക്കറ്റുമാണ് നേടിയത്. അഞ്ചു മല്‍സരം കളിച്ചിട്ടും ഒരു വിക്കറ്റ് പോലും ഫസലിനു ലഭിച്ചില്ല.