Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഹെറ്റി എന്താണ് ചെയ്തത്? റോയല്‍സിന് കിട്ടിയത് മുട്ടന്‍ പണി!! പ്ലേഓഫിനെ ബാധിക്കും

അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18ാം സീസണില്‍ ഹാട്രിക്ക് വിജയം മോഹിച്ചിറങ്ങിയ രാജസ്ഥാന്‍ റോയര്‍സിനു അഞ്ചാമങ്കത്തില്‍ വന്‍ തോല്‍വിയാണ് നേരിട്ടിരിക്കുന്നത്. മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനോടു അവരുടെ തട്ടകത്തില്‍ 58 റണ്‍സിന്റെ കനത്ത പരാജയമാണ് റോയല്‍ലിനു നേരിട്ടത്. ബാറ്റിങ് നിര ഫ്‌ളോപ്പായതാണ് ഇത്രയും കനത്തൊരു തോല്‍വിയിലേക്കു റോയര്‍സ് വീഴാനുള്ള പ്രധാനപ്പെട്ട കാരണം.

218 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ശുഭ്മന്‍ ഗില്ലും സംഘവും റോയല്‍സിനു മുന്നില്‍ വച്ചത്. പക്ഷെ 19.2 ഓവറില്‍ 159 റണ്‍സിനു റോയല്‍സിന്റെ പോരാട്ടമവസാനിക്കുകയായിരുന്നു. വെറും മൂന്നു പേര്‍ മാത്രമേ അവരുടെ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം കടന്നുള്ളൂ. 52 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടോപ്‌സ്‌കോറര്‍. നായകന്‍ സഞ്ജു സാംസണ്‍ 41ഉം റിയാന്‍ പരാഗ് 26ഉം റണ്ണെടുത്ത് പുറത്താവുകയായിരുന്നു.

റണ്‍ചേസില്‍ ടീമിന്റെ അമരക്കാരനായെങ്കിലും ഹെറ്റ്‌മെയറെ റോയല്‍സിന്റെ ഹീറോയെന്നു പുകഴ്ത്താന്‍ വരട്ടെ. അദ്ദേഹം കാരണം മുട്ടന്‍ പണിയാണ് റോയല്‍സിനു ലഭിച്ചിരിക്കുന്നത്. ഇതു ഒരുപക്ഷെ അവരുടെ പ്ലേഓഫ് സാധ്യതകളെ പോലും ബാധിച്ചേക്കും. എങ്ങനെയെന്നറിയാം.

SHIMRON HETMYER

ഏറ്റവും വലിയ തോല്‍വി

ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു നേരിട്ട ഏറ്റവും വലിയ പരാജയം കൂടിയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയിലെ 44 റണ്‍സിന്റെ പരാജയമായിരുന്നു നേരത്തേ തലപ്പത്ത്. എന്നാല്‍ ജിടിക്കെതിരേ റോയല്‍സ് ഇതു തിരുത്തിയിരിക്കുകയാണ്.

ഇതുപോലെയുള്ള വലിയ മാര്‍ജിനിലുള്ള പരാജയങ്ങള്‍ തീര്‍ച്ചയായും റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റിനെ വളരെ മോശമായിട്ടു തന്നെ ബാധിക്കും. സീസണിന്റെ അവസാനത്തേക്കു പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടങ്ങള്‍ മുറുകവെയാണ് അവര്‍ക്കു ഇതിനു വലിയ വില നല്‍കേണ്ടി വരിക. റണ്‍റേറ്റ് മോശമായാല്‍ അതു റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകളെയും ബാധിക്കും.

പലപ്പോഴും ലീഗ് ഘട്ടത്തില്‍ ഒന്നിലേറെ ടീമുകള്‍ ഒരേ പോയിന്റുമായി തുല്യത പാലിക്കുമ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളവരാണ് പ്ലേഓഫിലേക്കു മുന്നേറാളുള്ളത്. സമാനമായ ഒരു സാഹചര്യം ഈ സീസണിലും സംഭവിച്ചാല്‍ മോശം നെറ്റ് റണ്‍റേറ്റ് റോയല്‍സിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയേക്കുകയും ചെയ്യും.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സഥാനത്താണ് റോയല്‍സ് ടീം. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച അവര്‍ ശേഷിച്ച മൂന്നിലും തോല്‍ക്കുകയും ചെയ്തു. -0.733 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് റോയല്‍സിനുള്ളത്. നെറ്റ് റണ്‍റേറ്റ് വീണ്ടും ഇടിയാനുള്ള പ്രധാനപ്പെട്ട കാരണം ജിടിക്കെതിരായ 58 റണ്‍സിന്റെ വന്‍ പരാജയമാണ്.

SHIMRON HETMYER

ഹെറ്റി എന്തു കൊണ്ട് വില്ലന്‍?

റണ്‍ചേസില്‍ 52 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്‌സ്‌കോററായിട്ടും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എങ്ങനെ വില്ലനായി മാറിയെന്നു പലര്‍ക്കും സംശയമുണ്ടാവും. അതിനൊരു കാരണം കൂടിയുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ മല്‍സരത്തില്‍ ഇത്രയും കനത്ത പരാജയത്തിലക്കു റോയല്‍സ് വീഴാനും നെറ്റ് റണ്‍റേറ്റ് കൂടുതല്‍ മോശമാവാനും പ്രധാന കാരണക്കാരന്‍ ഹെറ്റ്മയറാണ്.

റോയല്‍സിന്റെ ടീം ടോട്ടല്‍ 145ല്‍ നില്‍ക്കെയാണ് 16ാമത്തെ ഓവറില്‍ എട്ടാമനൈായി അദ്ദേഹം പുറത്തായത്. അതിനു ശേഷം 14 റണ്‍സ് മാത്രമേ റോയല്‍സിനു ടീം ടോട്ടലിലേക്കു ചേര്‍ക്കാനുള്ളൂ. ശേഷിച്ച രണ്ടു വിക്കറ്റുകളും ഇതിനിടെ നഷ്ടമാവുകയും ചെയ്തു. ഹെറ്റ്മയര്‍ കുറച്ചു കൂടി ബുദ്ധിപരമായി കളിച്ചിരുന്നെങ്കില്‍ റോയല്‍സിന്റെ പരാജയ ഭാരം കുറയ്ക്കാനും നെറ്റ് റണ്‍റേറ്റില്‍ വലിയ ഇടിവുണ്ടാവാതെ നോക്കാനും സാധിച്ചേനെ.

പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 16ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഏഴാമനായി ജോഫ്ര ആര്‍ച്ചര്‍ (4) പുറത്തായപ്പോള്‍ തന്നെ റോയല്‍സിന്റെ തോല്‍വിയുറപ്പായിരുന്നു. അപ്പോള്‍ ക്രീസിന്റെ മറുവശത്ത് ഫിഫ്റ്റിയോടെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഹെറ്റി ഇന്നിങ്‌സിന്റെ അവസാനം വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നില്‍ക്കേണ്ടതും ആവശ്യമായിരുന്നു. എങ്കില്‍ ടീമിന്റെ തോല്‍വിയുടെ ആഘാതവും കുറഞ്ഞേനെ. പക്ഷെ അതിനു ശ്രമിക്കാതെ ആര്‍ച്ചര്‍ പുറത്തായി മൂന്നാമത്തെ ബോളില്‍ തന്നെ ഹെറ്റ്മയര്‍ സ്വന്തം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

Story first published: Thursday, April 10, 2025, 9:48 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+