Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി സംശയം വേണ്ട, ഞങ്ങള്‍ പ്രണയത്തില്‍!! കാമുകിയെ കുറിച്ച് തുറന്നു പറഞ്ഞ് ധവാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ശിഖര്‍ ധവാന്‍ തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരെ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ആദ്യ ഭാര്യ അയ്ഷാ മുഖര്‍ജിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഗബ്ബാറിന്റെ ജീവിതത്തിലേക്കു പുതിയയാള്‍ എത്തിയിരിക്കുന്നത്. അയര്‍ലാന്‍ഡുകാരിയായ സോഫിയ ഷൈനാണ് ധവാന്റെ മനസ്സ് കവര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി ധവാനെയും സോഫിയെയും ചേര്‍ത്തു സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. പല വേദികളിലും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണിത്. പക്ഷെ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കാന്‍ ധവാനോ, സോഫിയോ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ധവാനും സോഫിയും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

DHAWAN SOPHIE SHINE

വൈറലായി പോസ്റ്റ്

ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് ശിഖര്‍ ധവാനും സോഫി ഷൈനും തങ്ങളുടെ പ്രണയത്തെക്കുറിച്ച് ലോകത്തെ അറിയിച്ചിരുക്കുന്നത്. മൈ ലൗ എന്നാണ് ചുവപ്പ് നിറത്തിലുള്ള ലൗവിന്റെ ഇമോജിക്കൊപ്പം സോഫി കുറിച്ചത്. ഈ ഫോട്ടോ ധവാനും സോഫിയും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഫി ഇന്ത്യയില്‍ തന്നെയുണ്ട്. ചരിത്രപരമായി പ്രധാനപ്പെട്ട പല സ്ഥലനങ്ങളും അവര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പരമ്പരാഗതമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച ചിത്രങ്ങളും സോഫി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ധവാനോടൊപ്പമുള്ള ചില റീലുകളും ഇവര്‍ പങ്കുവച്ചിരുന്നു.

ഈ വര്‍ഷം ദുബായില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി വേദികളില്‍ ധവാനോടൊപ്പം സോഫിയും കാണപ്പെട്ടിരുന്നു. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്നു ധവാന്‍. കഴിഞ്ഞ വര്‍ഷമാണ് മുന്‍ ഭാര്യ അയ്ഷാ മുഖര്‍ജിയുമായി അദ്ദേഹം വിവാഹമോചനം നേടിയത്. വളരെ ക്രൂരമായ മാനസികപീഢനമാണ് ധവാനില്‍ നിന്നും താന്‍ നേരിട്ടു കൊണ്ടിരുന്നന്നെും ഇതിന്റെ കാരണമായി അയ്ഷ ചൂണ്ടിക്കാണിച്ചിരുന്നു.

ആരാണ് സോഫി ഷൈന്‍?

അയര്‍ലാന്‍ഡില്‍ ജനിച്ചു വളര്‍ന്ന സോഫി ഷൈന്‍ ഇപ്പോള്‍ പ്രൊഡക്ട് ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രൊഫഷണല്‍ ബാക്ക്ഗ്രൗണ്ടാണ് ഇവര്‍ക്കുള്ളത്. ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മാര്‍ക്കറ്റിങ് ആന്റ് മാനേജ്‌മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ സോഫിക്കായിട്ടുണ്ട്.

അയര്‍ലാന്‍ഡിലെ കാസ്റ്റര്‍ലോയ് കോളേജില്‍ നിന്നാണ് ഇവര്‍ ബിരുദമെടുത്തത്. അബുദാബിയിലെ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് സോഫി. എവിടെ വച്ചാണ് ഇവര്‍ ധവാനെ ആദ്യമായി പരിചയപ്പെട്ടത് എന്നതു വ്യക്തമല്ല.

SOPHIE SHINE

കഴിഞ്ഞ വര്‍ഷമാണ് ക്രിക്കറ്റില്‍ നിന്നും ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം പലപ്പോഴും അദ്ദേഹത്തോടൊപ്പം സോഫിയും കാണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ വേദികളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെയാണ് ധവാനുമായുള്ള അടുപ്പത്തെക്കുറിച്ച് ഗോസിപ്പുകളും വരാന്‍ ആരംഭിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ധവാന്‍ ആദ്യമായി സോഫിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു ലൈക്കടിച്ചത് 2023 ജൂണ്‍ 13നാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടക്കത്തില്‍ ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് ഇതു പ്രണയത്തിലേക്കു വഴി മാറുകയായിരുന്നുവെന്നുമാണ് വിവരം.

Story first published: Friday, May 2, 2025, 11:38 [IST]
Other articles published on May 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+