Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കളിച്ച ടീമില്‍ തന്നെ പരിശീലകനായി, ഭാഗ്യം ലഭിച്ചവര്‍ ആരൊക്കെ? അറിയാം

ഐപിഎല്ലിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലവും നടക്കാനുണ്ട്. അടുത്ത സീസണിന് മുന്നോടിയായി വലിയ പൊളിച്ചെഴുത്താണ് പല ടീമുകളും ഉദ്ദേശിക്കുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്. പല ടീമുകളും പരിശീലകരേയും ക്യാപ്റ്റന്മാരേയും ഇതിനോടകം മാറ്റിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനം റിക്കി പോണ്ടിങ് ഒഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് വിടാന്‍ ആശിഷ് നെഹ്റയും തയ്യാറെടുക്കുകയാണ്.

മറ്റ് പല ടീമുകളും ഇത്തരത്തില്‍ പരിശീലകനെയടക്കം മാറ്റി പൊളിച്ചെഴുത്തിനൊരുങ്ങുകയാണ്. ഐപിഎല്ലിലെ പരിശീലകരിലേക്ക് വരുമ്പോള്‍ ചിലര്‍ക്ക് കളിച്ച ടീമിന്റെ തന്നെ പരിശീലകനാവാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വളരെയധികം ആളുകള്‍ക്ക് ഇത്തരമൊരു അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ കളിച്ച ടീമിനെത്തന്നെ പരിശീലിപ്പിച്ച അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ ആള്‍ ഷെയ്ന്‍ വോണാണ്. ഓസ്ട്രേലിയയുടെ ഇതിഹാസ സ്പിന്നറായിരുന്ന ഷെയ്ന്‍ വോണ്‍ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു. ശരാശരി ടീമുമായി വന്ന് രാജസ്ഥാനെ കിരീടത്തിലേക്കെത്തിച്ച് ഞെട്ടിക്കാന്‍ ഷെയ്ന്‍ വോണിന് സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് ഷെയ്ന്‍ വോണ്‍ കാഴ്ചവെച്ചത്. 2011ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഷെയ്ന്‍ വോണ്‍ പിന്നീട് രാജസ്ഥാന്റെ പരിശീലക സംഘത്തില്‍ അംഗമായി.

ഉപദേഷ്ടാവായി ഒന്നിലധികം സീസണില്‍ രാജസ്ഥാനൊപ്പം നിന്ന ഷെയ്ന്‍ വോണ്‍ ക്രിക്കറ്റ് ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തി മരണപ്പെട്ടു. രണ്ടാമത്തെയാള്‍ സ്റ്റീഫന്‍ ഫ്ളമിങ്ങാണ്. ഏറെക്കാലമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് കേള്‍ക്കുന്ന പേരാണ് സ്റ്റീഫന്‍ ഫ്ളമിങ്. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും ഓപ്പണറുമായിരുന്നു ഫ്ളമിങ്. പ്രഥമ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന ഫ്ളമിങ് പിന്നീട് സിഎസ്‌കെയുടെ പരിശീലകസ്ഥാനത്തേക്കെത്തുകയായിരുന്നു.

ricky ponting

ഫ്ളമിങ്ങിന് കീഴിലാണ് അഞ്ച് തവണയും സിഎസ്‌കെ ഐപിഎല്‍ കിരീടം നേടിയത്. അടുത്ത സീസണില്‍ ഫ്ളമിങ് സിഎസ്‌കെ വിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ഫ്ളമിങ് സിഎസ്‌കെയുടെ നട്ടെല്ലായിത്തന്നെ തുടരണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. മറ്റൊരാള്‍ രാഹുല്‍ ദ്രാവിഡാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായും പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ലാണ് രാജസ്ഥാനിലേക്ക് ദ്രാവിഡ് എത്തുന്നത്. 2012ല്‍ രാജസ്ഥാന്റെ ക്യാപ്റ്റനുമായി. 2013ല്‍ കളി മതിയാക്കിയ ദ്രാവിഡ് പിന്നീട് രാജസ്ഥാന്റെ പരിശീലക സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി ഏറെ നാള്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടവും ചൂടിക്കാന്‍ ദ്രാവിഡ് സാധിച്ചു. അടുത്ത സീസണില്‍ രാജസ്ഥാന്റെ പരിശീലകനായി ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

റിക്കി പോണ്ടിങ്ങാണ് മറ്റൊരാള്‍. മുംബൈ ഇന്ത്യന്‍ താരമായിരുന്ന റിക്കി പോണ്ടിങ് പിന്നീട് മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിച്ചു. ഓസ്ട്രേലിയയുടെ ഇതിഹാസ നായകനായ റിക്കി പോണ്ടിങ് 2013ല്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിച്ച പോണ്ടിങ് ഒരു വര്‍ഷം ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. പിന്നീട് മുംബൈ വിട്ടാണ് പോണ്ടിങ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാവുന്നത്.

ജാക്സ് കാലീസാണ് ഈ പട്ടികയിലെ അഞ്ചാമന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന കാലീസ് പിന്നീട് കെകെആറിനെ പരിശീലിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസ് ഓള്‍റൗണ്ടറായിരുന്ന കാലീസ് കെകെആറിനൊപ്പം മികച്ച ബാറ്റിങ് റെക്കോഡ് സൃഷ്ടിച്ച താരങ്ങളിലൊരാളാണ്. 2012ല്‍ കെകെആര്‍ കിരീടം നേടുമ്പോള്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ കാലീസ് തിളങ്ങിയിരുന്നു.

2016 മുതല്‍ 2019വരെയാണ് കെകെആറിനെ കാലീസ് പരിശീലിപ്പിച്ചത്. നിലവില്‍ ഐപിഎല്ലിലെ പരിശീലക ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാലീസ് വൈകാതെ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ടീമിനെ നയിക്കുകയും ഇപ്പോള്‍ പരിശീലകസംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ മുംബൈ ടീമില്‍ പ്രത്യേക പരിശീലക സ്ഥാനം സച്ചിനില്ല.

Story first published: Tuesday, August 13, 2024, 18:00 [IST]
Other articles published on Aug 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+