For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇത്ര ഗതി കെട്ടവര്‍ വേറെ കാണുമോ? 2024ല്‍ അണ്‍സോള്‍ഡ്, ഇത്തവണയും ആര്‍ക്കും വേണ്ട!!

ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ ഐപിഎല്ലിന്റെ മെഗാതാരലേലം ഒടുവില്‍ സമാപിച്ചിരിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തില്‍ കളിക്കാര്‍ക്കു വേണ്ടി വലിയ പിടിവലി തന്നെയാണ് പത്തു ഫ്രാഞ്ചൈസികളും തമ്മില്‍ നടത്തിയത്. 600 ഓളം താരങ്ങളില്‍ നിന്നും 182 പേര്‍ക്കാണ് ലേലത്തില്‍ വിവിധ ടീമുകളിലേക്കായി നറുക്കുവീണത്. 62 വിദേശ താരങ്ങളും ഇതിലുള്‍പ്പെടും. 600 കോടിയിലേറെ രൂപയാണ് താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ വാരിയെറിഞ്ഞത്.

ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പകുതിയിലേറെ കളിക്കാര്‍ക്കു അവസരം ലഭിക്കാതെ നിരാശപ്പെടേണ്ടി വന്നിരുന്നു. വമ്പന്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ചില കളിക്കാര്‍ക്കു ഇത്തവണത്തെ ലേലത്തില്‍ മാത്രമല്ല, 2024 കഴിഞ്ഞ ലേലത്തിലും നറുക്കുവീണിരുന്നില്ല. തുടര്‍ച്ചയായി രണ്ടു ലേലത്തിലും അണ്‍സോള്‍ഡായി മാറിയ കളിക്കാര്‍ ആരൊക്കെയെന്നു നമുക്കു നോക്കാം.

ADIL RASHID

ആദില്‍ റഷീദ്

ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദാണ് ഈ ലിസ്റ്റിലെ ഒരാള്‍. ഇത്തവണ മെഗാ ലേലത്തില്‍ രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും 36 കാരനായ ഇംഗ്ലീഷ് സ്പിന്നറെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ മിനി ലേലത്തിലും റഷീദിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപ തന്നെയായിരുന്നു. പക്ഷെ അദ്ദേഹം അണ്‍സോള്‍ഡായി മാറുകയായിരുന്നു.

ടി20 ഫോര്‍മാറ്റില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കു എല്ലായ്‌പ്പോഴും ഡിമാന്റുണ്ടാവാറുണ്ടെങ്കിലും റഷീദിന്റെ കാര്യത്തില്‍ ഇതു നമുക്കു കാണാന്‍ കഴിയില്ല. ഐപിഎല്‍ കരിയറെടുത്താല്‍ രണ്ടു സീസണുകളിലായി വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

ഫിന്‍ അലെന്‍

ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ ഫിന്‍ അലെനാണ് തുടര്‍ച്ചയായി രണ്ടു ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ രണ്ടാമത്തെയാള്‍. ടി20 കരിയറെടുത്താല്‍ 126 മല്‍സരങ്ങളില്‍ നിന്നും 168.60 സ്‌ട്രൈക്ക് റേറ്റില്‍ 3544 റണ്‍സ് അലെന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിലേക്കു വന്നാല്‍ കിവികള്‍ക്കായി 47 കളിയില്‍ 158.69 സ്‌ട്രൈക്ക് റേറ്റില്‍ 1141 റണ്‍സും അദ്ദേഹം നേടി.

മെഗാ ലേലത്തില്‍ 25 കോടി രൂപയായിരുന്നു 25 കാരനായ അലെന്റെ അടിസ്ഥാന വില. കഴിഞ്ഞ ലേലത്തിലും കിവി ബാറ്ററുടെ തുക ഇതു തന്നെയായിരുന്നു. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അലെന്‍ ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിച്ചിട്ടില്ല.

SARFARAZ KHAN

സര്‍ഫറാസ് ഖാന്‍

ഇന്ത്യന്‍ മധ്യനിര ബാറ്ററും യുവതാരവുമായ സര്‍ഫറാസ് ഖാനാണ് ഈ ലിസ്റ്റിലുള്ള അടുത്തയാള്‍. തുടര്‍ച്ചയായി രണ്ടു ലേലങ്ങളിലും അദ്ദേഹത്തെ വാങ്ങാന്‍ ആരും തയ്യാറായില്ല. 75 ലക്ഷം രൂപയെന്ന താരതമ്യേന ചെറിയ അടിസ്ഥാന വിലയാണ് രണ്ടു ലേലത്തിലും സര്‍ഫറാസിനുണ്ടായിരുന്നത്. പക്ഷെ ഒരു ടീമും താരത്തിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറായില്ല.

2023ലെ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു സര്‍ഫറാസ്. നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടിയെങ്കിലും നേടിയത് വെറും 53 റണ്‍സാണ്. ഓവറോള്‍ ഐപിഎല്‍ കരിയറെടുത്താല്‍ 50 മല്‍സരങ്ങളില്‍ നിന്നും സര്‍ഫറാസ് സ്‌കോര്‍ ചെയ്തത് 585 റണ്‍സാണ്. 22.50 ശരാശരിയിലാണിത്.

സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വിശ്വാസമര്‍പ്പിക്കാത്ത നാലാമത്തെ താരം. കഴിഞ്ഞ രണ്ടു ലേലത്തിലും രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈലിയും സ്മിത്തിനെ വാങ്ങാന്‍ മുന്നോട്ടു വന്നില്ല.

ടെസ്റ്റിലും ഏകദിനത്തിലും ഗംഭീര പ്ലെയറാണ് അദ്ദേഹമെങ്കിലും ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ലയുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുള്‍പ്പെടെ നാലു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച സ്മിത്തിനു 103 മല്‍സരങ്ങളില്‍ നിന്നും നേടാനായത് 2485 റണ്‍സാണ്. 128.09 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

Story first published: Sunday, December 1, 2024, 18:30 [IST]
Other articles published on Dec 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+