Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇപ്പോള്‍ ഫോമൗട്ട്, റോയല്‍സിനെ ഇവര്‍ ചതിക്കുമോ? ലിസ്റ്റില്‍ 3 പേര്‍!!

ഐപിഎല്ലിന്റെ പ്രഥമ സീസണിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായതിനു ശേഷം പിന്നീടൊരിക്കല്‍പ്പോലും ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടാന്‍ സാധിക്കാത്തവാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന എഡിഷനില്‍ രണ്ടാം ക്വാളിഫയറിലാണ് അവര്‍ കാലിടറി വീണത്. മലയാളി താരം സഞ്ജു സാംസണിനു കീഴില്‍ വരാനിരിക്കുന്ന സീസണില്‍ ഗംഭീര പ്രകടനത്തിനാണ് റോയല്‍സ് കച്ചമുറുക്കുന്നത്.

മെഗാ ലേലത്തിനുശേഷം ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് റോയല്‍സ് ഈ സീസണിനു തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചില വമ്പന്‍ താരങ്ങളെ കൈവിടേണ്ടി വന്നെങ്കിലും പകരക്കാരായി എത്തിയവര്‍ക്കു ഈ കുറവ് നികത്താന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം. എന്നാല്‍ ചില കളിക്കാരുടെ മോശം ഫോം പുതിയ സീസണിനു മുമ്പ് റോയല്‍സിനു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

SANJU SAMSON

സഞ്ജു സാംസണ്‍

നായകനും ക്യാപ്റ്റനുമായ സഞ്്ജു സാംസനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഒട്ടും മികച്ച ഫോമിലല്ല രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം ഈ സീസണില്‍ കളിക്കാനെത്തുന്നത്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ മാസം അഞ്ചു ടി20കളുടെ പരമ്പരയിലാണ് സഞ്ജു അവസാനമായി കളിച്ചത്. പരമ്പരയിലെ മുഴുവന്‍ കളിയിലും ഓപ്പണ്‍ ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചെങ്കിലും എല്ലാത്തിലും ദുരന്തമായി തീര്‍ന്നു.

അഞ്ചു മല്‍സരങ്ങളിലായി സഞ്ജു നേരിട്ടത് ആകെ 43 ബോളുകള്‍ മാത്രമാണ്. ഇവയില്‍ നിന്നും 51 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനുമായള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സുമാണ്. ഇത്രയും മോശം ഫോമില്‍ നില്‍ക്കവെണ് ഐപിഎല്ലിലൂടെ സഞ്ജുവിന്റെ മടങ്ങിവരവ്.

ഇംഗ്ലണ്ടിനെതിരേ അഞ്ചു ടി20കളിലും സമാനമായ രീതിയിലാണ് അദ്ദേഹം പുറത്തായത്. 140 കിമിക്കു മുകളില്‍ വേഗതയുള്ള ഇംഗ്ലീഷ് പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച ശേഷം അനായാസം ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്.

ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ഈ വീക്ക്‌നെസ് ഐപിഎല്ലിലും എതിര്‍ ടീം ഫാസ്റ്റ് ബൗളര്‍മാര്‍ മുതലാക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഇതിനെ അതിജീവിക്കാന്‍ ബാറ്റിങില്‍ സഞ്ജു പുതിയ പ്ലാന്‍ തയ്യാറാക്കേണ്ടതും പ്രധാനമാണ്.

Take a Poll

നിതീഷ് റാണ

ഈ സീസണില്‍ പുതുതായി രാജസ്ഥാന്‍ റോയല്‍സ് ടീമിനോചൊപ്പം ചേര്‍ന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് റാണയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. മധ്യനിരയില്‍ അദ്ദേഹത്തില്‍ നിന്നും റോയല്‍സിനു പ്രതീക്ഷകളേറെയാണ്. മൂന്ന്, നാല് നമ്പറുകളിലായിരിക്കും റോയല്‍സിനായി ഈ സീസണില്‍ റാണ കളിച്ചേക്കുക.

ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്ക നൈ്‌റൈഴ്‌സിനായി നേരത്തേ പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയ ശേഷമാണ് അദ്ദേഹം ഇപ്പോള്‍ റോയല്‍സിലേക്കു വന്നിരിക്കുന്നത്. 2023ലെ ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റോയസിനം നയിച്ചത് റാണയായിരുന്നു. പക്ഷെ പരിക്കു കാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും അദ്ദേഹം പുറത്തായിരുന്നു.

സമീപകാലത്തെ റാണയുടെ പ്രകടനങ്ങള്‍ റോയല്‍സിനു ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. വിവിധ ഫോര്‍മാറ്റുകളിലായി അവസാനം കളിച്ചിട്ടുള്ള 10 മല്‍സരങ്ങളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ താരത്തിനായിട്ടില്ല.

പുറത്താവാതെ നേടിയ 20 റണ്‍സാണ് റാണയുടെ ഉയര്‍ന്ന സ്‌കോര്‍. ഇതാവണട്ടെ മണിപ്പൂരുമായി മുംബൈയില്‍ നടന്ന ടി20യിലുമായിരുന്നു. ഈ തിരിച്ചടിതള്‍ മറന്ന് ഐപിഎല്ലില്‍ റാണയ്ക്കു ശക്തമായ തിരിച്ചുവരവ് നടത്താനായില്ലെങ്കില്‍ റോയല്‍സ് ശരിക്കും കുഴപ്പത്തിലായേക്കും.

JOFRA ARCHER

ജോഫ്ര ആര്‍ച്ചര്‍

രാജസ്ഥാന്‍ റോയല്‍സിലേക്കു തന്റെ രണ്ടാം വരവ് നടത്തിയിരിക്കുന്ന ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 2020ലെ ഐപിഎല്ലില്‍ റോയല്‍സിന്റെ മിന്നും താരമായിരുന്നു അദ്ദേഹം. സീസണില്‍ ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ആര്‍ച്ചറുടെ ബൗളിങും ബാറ്റിങുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പക്ഷെ അതിനു ശേഷം നിരവധി പരിക്കുകളാണ് താരത്തെ പിടികൂടിയത്. ഈ കാരണത്താല്‍ ഒരുപാട് കാലം കളിക്കളത്തില്‍ നിന്നും ആര്‍ച്ചര്‍ക്കു മാറി നില്‍ക്കേണ്ടിയും വന്നു. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ശേഷം പഴയ ആ ഫോമിലക്കു അദ്ദേഹം ഇനിയും മടങ്ങിയെത്തിയിട്ടില്ല.

അവസാനം കളിച്ച 10 മല്‍സരങ്ങളെടുത്താല്‍ ഒരുപാട് റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തിട്ടുള്ളത്. ഇവയില്‍ ഒരു നാലു വിക്കറ്റ് നേട്ടമോ, അഞ്ച് വിക്കറ്റ് നേട്ടമോ കുറിക്കാനും പേസര്‍ക്കായിട്ടില്ല. ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടന്ന ടി20 60 റണ്‍സ് അദ്ദേഹം വഴങ്ങിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ 82 റണ്‍സും ആര്‍ച്ചര്‍ വാരിക്കോരി നല്‍കി.

Story first published: Tuesday, March 18, 2025, 14:26 [IST]
Other articles published on Mar 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+