For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വമ്പന്‍ ട്വിസ്റ്റ്, റോയല്‍സിനെ നയിക്കാന്‍ പരാഗ്!! പുതിയ റോളില്‍ സഞ്ജു; ബെസ്റ്റ് 11

ഐപിഎല്ലിന്റെ 18ാം സീസണിനു തൊട്ടുമുമ്പ് സര്‍പ്രൈസ്് പ്രഖ്യാപനത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണിനു പകരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ റോയല്‍സ് നായകനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകര്‍ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് തന്നെയാണിത്.

സഞ്ജു തന്നെയാണ് ഇക്കാര്യം ടീമംഗങ്ങളെ ഔഗ്യോഗികമായി അറിയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ റോയല്‍സ് പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ മൂന്നു കളിയില്‍ റോയല്‍സിനം പരാഗ് നയിക്കുമെങ്കിലും സഞ്ജു പുതിയ റോളില്‍ ഈ മല്‍സരങ്ങളിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

SANJU SAMSON

സഞ്ജു പറഞ്ഞതെന്ത്?

കൈവിരലിനേറ്റ പരിക്കില്‍ നിന്നും മുക്തനായി അടുത്തിടെയാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം ചേര്‍ന്നത്. എന്‍സിഎയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചതോടയാണ് അദ്ദേഹം ഈയാഴ്ച ടീമിന്റെ ഭാഗമായത്. തുടര്‍ന്നു റോയല്‍സിനായി സന്നാഹ മല്‍സരത്തിലും സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ടീമിനെ നയിക്കുമെന്നിരിക്കെയാണ് ഇപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചിട്ടുള്ളത്.

അടുത്ത മൂന്നു മല്‍സരങ്ങള്‍ക്കു വേണ്ടി ഞാന്‍ പൂര്‍ണമായി ഫിറ്റാവുമെന്നു തോന്നുന്നില്ല. ഈ ഗ്രൂപ്പില്‍ ഒരുപാട് ലീഡര്‍മാരുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവസാനത്തെ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ടീമിനകത്തെ ഈ അന്തരീക്ഷത്തെ വളരെ നന്നായി പരിപാലിച്ചിട്ടുള്ള കുറച്ചു പേരുണ്ടെന്നു കാണാം.

{embed-poll}

പക്ഷെ അടുത്ത മൂന്നു മല്‍സരങ്ങളില്‍ ടീമിനെ നയിക്കുന്നത് റിയാന്‍ പരാഗായിരിക്കും. അവനു അതിനുള്ള നല്ല ശേഷിയുമുണ്ട്. എല്ലാവരും പരാഗിനെ പിന്തുണയ്ക്കണമെന്നും ഒപ്പം നില്‍ക്കണമെന്നും പ്രതീക്ഷിക്കുന്നതായും സഞ്ജു വ്യക്തമാക്കി.

പുതിയ റോള്‍?

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും രാജസ്ഥാന്‍ റോല്‍സിന്റെ നായകസ്ഥാനത്തുണ്ടാവില്ലെങ്കിലും സഞ്ജു സാംസണിനെ പുതിയൊരു റോളില്‍ കാണാനായേക്കുമെന്നാണ് വിവരം. ഇംപാക്ട് പ്ലെയറുടെ റോളില്‍ അദ്ദേഹം ടീമിനു വേണ്ടി കളിക്കാനിറങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടീമിനു വേണ്ടി ബാറ്റിങില്‍ മാത്രമേ സഞ്ജുവിനെ ആദ്യ മൂന്നു മല്‍സരങ്ങില്‍ കണ്ടേക്കുകയുള്ളൂ.

RIYAN PARAG

പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ അദ്ദേഹമുണ്ടാവില്ല. പകരം ധ്രുവ് ജുറേലായിരിക്കും വിക്കറ്റ് കീപ്പിങ് ദൗത്യം ഏറ്റെടുക്കുക. നേരത്തേ ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയിലെ അവസാന കളിയിലും വിക്കറ്റ് കീപ്പിങില്‍ നിന്നും സഞ്ജു വിട്ടുനിന്നിരുന്നു. ഇതേ കളിക്കിടെയാണ് ജോഫ്ര ആര്‍ച്ചറെ നേരിടവെ സഞ്ജുവിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു അദ്ദേഹം വിക്കറ്റ് കീപ്പിങില്‍ നിന്നും പിന്‍മാറുകയായിരുന്നു.

റോയല്‍സിന്റെ പ്ലെയിങ് 11

യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ.

ഇംപാക്ട് പ്ലെയര്‍- സഞ്ജു സാംസണ്‍.

Story first published: Thursday, March 20, 2025, 13:07 [IST]
Other articles published on Mar 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+