Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ക്യാപ്റ്റന്‍!! ലക്ഷ്മണ്‍ കോച്ച്; ഒപ്പം യുവി, ശ്രീ- ഈ കൊച്ചി ടീം വന്നാല്‍ പൊളിക്കും

ഐപിഎല്ലിന്റെ 18ാം സീസണ്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശ ഇത്തവണയും മലയാള മണ്ണില്‍ നിന്നും ഒരു ഫ്രാഞ്ചൈസിയില്ലെന്നതാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ കേരളത്തില്‍ നിന്നും ഒരു ഫ്രാഞ്ചൈസിയെ നമുക്കു കാണാനായിട്ടുള്ളൂ.

2011ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീമാണ്. പക്ഷെ ഈയൊരു സീസണ്‍ മാത്രമേ കൊച്ചി ടീമിനെ ഐപിഎല്ലില്‍ കാണുകയും ചെയ്തുള്ളൂ. ബിസിസിഐയുടെ കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2012ലെ ഐപിഎല്ലില്‍ നിനന്നും അവരെ സസ്‌പെ്ന്‍ഡ് ചെയ്തു.

ഇതോടെ കൊച്ചി ടസ്‌കേഴ്‌സെന്ന ടീമും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീടൊരിക്കലും കേരളത്തില്‍ നിന്നൊരു ഫ്രാഞ്ചൈസി ഐപിഎല്ലിലേക്കു വന്നിട്ടില്ല. എന്നാല്‍ കൊച്ചി കേന്ദ്രമാക്കി പുതിയൊരു ടീം ഐപിഎല്ലിലേക്കു വന്നാല്‍ എങ്ങനെയിരിക്കും? ആ ഫ്രാഞ്ചൈസി എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU SAMSON

ക്യാപ്റ്റനായി സഞ്ജു

കൊച്ചി ആസ്ഥാനമായി കേരളത്തില്‍ നിന്നും ഒരു ഐപിഎല്‍ ടീം വരികയാണെങ്കില്‍ നായകസ്ഥാനത്തേക്കു മലയാളി താരം സഞ്ജു സാംസണിനെയല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ പോസ്റ്റര്‍ ബോയ് എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. 2021 മുതല്‍ റോയല്‍സിനെ നയിക്കുന്നത് അദ്ദേഹമാണ്. 2022ല്‍ സഞ്ജുവിനു കീഴില്‍ ടീം ഫൈനല്‍ കളിക്കുകയും ചെയ്തു. അവസാനത്തെ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കാനും അദ്ദേഹത്തിനായിരുന്നു.

കേരളത്തില്‍ നിന്നും പുതുതായി ഒരു ടീം പിറവിയെടുത്താല്‍ സഞ്ജു റോയല്‍സ് വിട്ട് തീര്‍ച്ചയായും ആ ടീമിലേക്കു വരുമെന്നുറപ്പാണ്. അദ്ദേഹത്തിനു പകരം നിലവില്‍ കേരളാ ടീമിലേക്കു മറ്റൊരു മലയാളി താരത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

കോച്ചിങ് സംഘം

കൊച്ചിയില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിക്കു ശക്തമായ ഒരു കോച്ചിങ് സംഘത്തെ കൂടി ആവശ്യമാണ്. മുഖ്യ കോച്ചിന്റെ റോളിലേക്കു ഏറ്റവും അനുയോജ്യനായിട്ടുള്ള വ്യക്തി ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസവും ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ വിവിഎസ് ലക്ഷ്മണായിരിക്കും.

അദ്ദേഹത്തിനു കേരളാ ടീമുമായി നേരത്തേ തന്നെ ഒരു ബന്ധവും കൂടിയുണ്ട്. കേരളത്തിന്റെ ഏക ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സിനു വേണ്ടി നേരത്തേ കളിച്ചിട്ടുള്ള താരം കൂടിയാണ് ലക്ഷ്മണ്‍.

VVS LAXMAN

ഐപിഎല്ലില്‍ ഒരു കൈ നോക്കിയ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ നയിച്ച കൊച്ചി ടസ്‌കേഴ്‌സ് ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ കൊച്ചി ആസ്ഥാനമാക്കി പുതിയൊരു ഫ്രാഞ്ചൈസി ഐപിഎല്ലിലേക്കു വരുമ്പോള്‍ ലക്ഷ്മണിനെയും ഒപ്പം കൂട്ടുന്നത്.

ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പവും എ ടീമുകള്‍ക്കൊപ്പവുമെല്ലാം പരിശീലകനെന്ന നിലയില്‍ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞയാളും കൂടിയാണ് അദ്ദേഹം. അതിനാല്‍ പരിശീകലന്റെ റോളില്‍ ലക്ഷ്മണിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയങ്ങളുമുണ്ടാവില്ല. ലക്ഷ്മണിനൊപ്പം അസിസ്റ്റന്റ് കോച്ചുമായി മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയും മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്തിനെയും കൊണ്ടുവരാവുന്നതാണ്.

ടീമിന്റെ ബാറ്റിങ് കോച്ചിന്റെ റോളായിരിക്കും യുവിക്കു ഏറ്റവുമധികം ചേരുന്നത്. കളിക്കളത്തിലും ജീവിതത്തിസും പോരാളിയായ അദ്ദേഹത്തെപ്പോലെയൊരു ഐക്കണ്‍ ടീമിലുള്ളത് തീര്‍ച്ചയായും കൊച്ചിക്കു മുതല്‍ക്കൂട്ടാവും. ബൗളിങ് കോച്ചിന്റെ ചുമതല ശ്രീശാന്തിനു നല്‍കാം.

നേരത്തേ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി കളിച്ചിട്ടുള്ളയാള്‍ കൂടിയാണ് അദ്ദേഹം. ബൗളറെന്ന നിലയില്‍ ശ്രീയുടെ അനുഭവസമ്പത്ത് കൊച്ചി ഫ്രാഞ്ചൈസിക്കു ഗുണം ചെയ്യും. മാത്രമല്ല കേരളത്തില്‍ നിന്നുള്ള പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്താനും അവരെ ടീമിെലത്തിക്കാനുമെല്ലാം ശ്രീയെപ്പോലെ ഒരാള്‍ തീര്‍ച്ചയായും ടീമില്‍ ആവശ്യവുമാണ്.

താരങ്ങള്‍ ആരൊക്കെ?

കേരളത്തില്‍ നിന്നുള്ള ഫ്രാഞ്ചൈസി ആയതിനാല്‍ തന്നെ ഇവിടെയുള്ള കഴിവുറ്റ കളിക്കാരെ തീര്‍ച്ചയായും ഫ്രാഞ്ചൈസിയില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം. കേരളത്തിന്റെ യുവ അഗ്രസീവ് ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും വെടിക്കെട്ട് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍, മധ്യനിരയില്‍ തകര്‍പ്പന്‍ ഇന്നിസുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടര്‍ സല്‍മാന്‍ നിസാര്‍ എന്നീ മൂന്നു കളിക്കാര്‍ കൊച്ചി ഫ്രാഞ്ചൈസിയില്‍ ഉറപ്പായും സ്ഥാനമര്‍ഹിക്കുന്ന മലയാളി താരങ്ങളാണ്.

Story first published: Monday, March 17, 2025, 22:02 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+