Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 38 സെക്കന്റില്‍ ഇത്രയും ഷോട്ടോ? അമ്പമ്പോ സഞ്ജു, പഞ്ചാബിന്റെ കാര്യം പോക്കാണ്!! വീഡിയോ

ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങള്‍ നഷ്ടമായതിനു ശേഷം ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. നാളെ (ഞായര്‍) പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് റോയല്‍സ് ടീം. വൈകീട്ട് 3.30 മുതല്‍ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മല്‍സരം.

പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ചു കഴിഞ്ഞ റോയല്‍സ് ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. നായകനായി സഞ്ജു മടങ്ങിയെത്തിയത് അവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനിടെ റോയല്‍സിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള സഞ്ജുവിന്റെ ഒരു ബാറ്റിങ് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

SANJU SAMSON

38 സെക്കന്റ് വീഡിയോ

സഞ്ജു സാംസണിന്റെ 38 സെക്കന്റ് മാത്രമുള്ള ബാറ്റിങ് വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഹല്ല ബോല്‍ പറയുന്ന സഞ്ജു സാംസണിന്റെ 58 സെക്കന്റ് വീഡിയോ എന്ന ക്യാപ്ഷനാണ് ഇതിനു അവര്‍ നല്‍കിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച 38 സെക്കന്റുള്ള സഞ്ജുവിന്റെ വീഡിയോ കാണാം

വെറും 38 സെക്കന്റിനുള്ളില്‍ ബാറ്റ് കൊണ്ട് തനിക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നു ഈ വീഡിയോയില്‍ സഞ്ജു കാണിച്ചു തന്നിരിക്കുകയാണ്. നെറ്റ്‌സില്‍ വച്ച് ഏതു ബൗളര്‍ക്കെതിരേയാണ് അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടമെന്നു വ്യക്തമല്ല. ഇന്നലെയും ഇതേ ബോളില്‍ സിക്‌സര്‍ വഴങ്ങിയെന്നു പറയുന്നത് വീഡിയോയുടെ തുടക്കത്തില്‍ ബൗളര്‍ പറയുന്നത് കേള്‍.

അതിനു ശേഷം റിവൈന്‍ഡ് അടിക്കുന്നതു പോലെ വീഡിയോ പിറകിലേക്കു പോവുയായിരുന്നു. പിന്നാലെ വീഡിയോ സാധാരണ ഗതിയിലാവുകയും ചെയ്തു. ബൗളറെ തുടരെ അടിച്ചുപറപ്പിക്കുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ നമുക്കു കാണാം. ബോളിലേക്കു നോക്കാതെയുള്ള ഒരു കിടിലന്‍ സിക്‌സറും ഇതിലള്‍പ്പെടും. എട്ടു കണ്ണഞ്ചിക്കുന്ന ഷോട്ടുകളാണ് വെറും 38 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹം പായിച്ചത്.

അപാരമായ ടൈമിങോടെയാണ് സഞ്ജു ഈ വീഡിയോയില്‍ കാണപ്പെട്ടത്. ഇതു തീര്‍ച്ചയായും നാളെ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനുള്ള വമ്പന്‍ മുന്നറിയിപ്പ് കൂടിയാണ്. അദ്ദേഹത്തെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായില്ലെങ്കില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബിനു കാര്യങ്ങള്‍ കടുപ്പം തന്നെയായിരിക്കും.

പരിക്ക് വില്ലനായ സീസണ്‍

സഞ്ജു സാംസണിനെ സംബന്ധിച്ച് പരിക്കുകള്‍ വില്ലനായി മാറിയ സീസണാണ് ഇത്തവണത്തേത്. കഴിഞ്ഞ ഐപിഎല്ലില്‍ 500ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. പക്ഷെ പരിക്കു കാരണം ഒരുപാട് മല്‍സരങ്ങള്‍ ഇത്തവണ മലയാളി താരത്തിനു നഷ്ടമായി. രാജസ്ഥാന്‍ റോയല്‍സ് ടീം 12 മല്‍സരങ്ങള്‍ സീസണില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പക്ഷെ സഞ്ജു വെറും ഏഴെണ്ണത്തില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

SANJU SAMSON

ഏഴിന്നിങ്‌സുകളില്‍ നിന്നും 37.33 ശരാശരിയില്‍ 143.58 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി വമ്പന്‍ റണ്‍ചേസില്‍ റോയല്‍സ് പൊരുതി വീണ ആദ്യ കളിയിലലാണ് സഞ്ജു 66 റണ്‍സ് നേടിയത്.

പല മല്‍സരങ്ങളിലും അദ്ദേഹത്തിനു നല്ല തുടക്കം ലഭിച്ചെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റിയെടുക്കാനായില്ല. ഇതിന്റെയെല്ലാം ക്ഷീണം ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ വലിയ ഇന്നിങ്‌സുകളോടെ തീര്‍ക്കാനായിരുക്കും സഞ്ജു ശ്രമിച്ചേക്കുക.

Story first published: Saturday, May 17, 2025, 15:53 [IST]
Other articles published on May 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+