For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കൈവിരലിന് ശസ്ത്രക്രിയ, വരുന്നത് സഞ്ജുവില്ലാത്ത സീസണ്‍!! പുതിയ നായകന്‍ പരാഗ്?

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഈ വര്‍ഷം മോശം സമയം തുടരുകയാണ്. കഴിഞ്ഞ മാസം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലിന്റെ പുതിയ സീസണിനു ഇനി വെറും 38 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സഞ്ജു ഇതു ചെയ്തിട്ടുള്ളത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ പുതിയ സീസണില്‍ കളിക്കുമോയെന്ന കാര്യവും സംശയത്തിലാണ്.

സഞ്ജു കളിച്ചില്ലെങ്കില്‍ അതു റോയല്‍സിനെ സംബന്ധിച്ച് തീരാനഷ്ടം തന്നെയായിരിക്കും. അദ്ദേഹത്തിനു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിനൊപ്പം ഓപ്പണറെയും അവര്‍ക്കു തിരയേണ്ടതായി വരും. ശസ്ത്രക്രിയക്കു ശേഷം മലയാളി താരത്തിനു എത്ര നാളത്തെ വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

SANJU SAMSON

Photocredit

സഞ്ജുവിന്റെ പരിക്ക്

മുംബൈയില്‍ വച്ച് ഈ മാസം രണ്ടിനാണ് സഞ്ജു സാംസണ്‍ കൈവിരലിനു ശസ്ത്രക്രിയ നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയക്കു ശേഷം മെഡിക്കല്‍ സംഘത്തോടൊപ്പമിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സഞ്ജു സാംസണ്‍ ഫാന്‍സ് പേജ് എന്ന പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്.

ഈ മാസം രണ്ടിനു ഇംഗ്ലണ്ടുമായി മുംബൈയിലെ വാംഖഡെയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20ക്കിടെയാണ് താരത്തിന്റെ വലതു കൈവിരലിനു പൊട്ടലേറ്റത്. പേസര്‍ ജോഫ്ര ആര്‍ച്ചറിനെതിരേ ബാറ്റ് ചെയ്യവെ ബോള്‍ ചൂണ്ടുവിരലില്‍ കൊള്ളുകയായിരുന്നു. പരിക്കേറ്റ ശേഷം അധികം വൈകാതെ ഔട്ടായ സഞ്ജു പിന്നീട് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പിങിനും ഇറങ്ങിയതുമില്ല. പകരം ധ്രുവ് ജുറേലായിരുന്നു ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത്.

ഐപിഎല്ലില്‍ കളിക്കുമോ?

അടുത്ത മാസം 21നാണ് ഐപിഎല്ലിന്റെ 18ാം സീസണിനു തുടക്കമാവുന്നത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ അടുത്തയാാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന സഞ്ജു സാംസണിനു രാജസ്ഥാന്‍ റോയല്‍സിനായി സീസണിന്റെ തുടക്കം മുതല്‍ കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്.

സാധാരണയായി കൈവിരലിനു പൊട്ടലേല്‍ക്കുകയും ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്താല്‍ രണ്ട്-മൂന്ന് മാസങ്ങള്‍ വരെയെങ്കിലും വിശ്രമം ആവശ്യമായി വരാറുണ്ട്. നേരത്തേ ഇന്ത്യയുടെ മറ്റൊരു മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദിനു സമാനമായ പരിക്കേറ്റപ്പോള്‍ മൂന്നു മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.

ഇക്കാര്യം പരിഗണിക്കുമ്പോള്‍ ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യപാദ മല്‍സരങ്ങള്‍ സഞ്ജുവിനു നഷ്ടമാവാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ആരാവും പുതിയ നായകനായി വരികയെന്നതാണ് ചോദ്യം.

SANJU SAMSON DRAVID

പുതിയ നായകനാര്?

ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോസ് ബട്‌ലറുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനു അദ്ദേഹത്തെ നായകസ്ഥാനം ഏല്‍പ്പിക്കാമായിരുന്നു. എന്നാല്‍ ബട്‌ലറെ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് കൈവിട്ടിരുന്നു.

സഞ്ജുവിന്റെ അഭാവത്തില്‍ ഒരുപക്ഷെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനാവും ക്യാപ്റ്റനായി നറുക്കുവീണേക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ അസ്സം ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹമെന്നത് ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സഞ്ജു. പരാഗ് കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തതും അദ്ദേഹമാണ്. കരിയറിലാദ്യമായി 500ന് മുകളില്‍ റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയതും റോയല്‍സ് ക്യാപ്റ്റനാണ്. ഇതിനു പിന്നാലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിനു ഇടം ലഭിക്കുകയും ചെയ്തു.

Story first published: Tuesday, February 11, 2025, 17:21 [IST]
Other articles published on Feb 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+