For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന്റെ മടങ്ങിവരവിനെക്കുറിച്ച് പുതിയ വിവരം ഇങ്ങനെ!! പരാഗിന് കോളടിച്ചു?

ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷ മങ്ങിക്കൊണ്ടിരിക്കെ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അത്ര സുഖകരമായ കാര്യങ്ങളല്ല വന്നുകൊണ്ടിരിക്കുന്നത്. പരിക്കേറ്റ് പുറത്തിരിക്കുന്ന നായകന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

വാരിയെല്ലിനേറ്റ പരിക്കു കാരണം അവസാനത്തെ രണ്ടു മല്‍സരങ്ങളും സഞ്ജുവിനു നഷ്ടമായിരുന്നു. സഞ്ജുവിനു പകരം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഈ മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത്.

നാളെ (തിങ്കള്‍) രാത്രി ഗുജറാത്ത് ടൈറ്റന്‍സുമായാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. പ്ലേഓഫ് പ്രതീക്ഷ കാക്കാനുള്ള അവരുടെ അവസാനത്തെ കച്ചിത്തുരുമ്പ്് കൂടിയാണിത്. ഇതിലും തോറ്റാല്‍ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നും ഔദ്യോഗികമായി പുറത്താവുകയും ചെയ്യും.

SANJU SAMSON

സഞ്ജു കളിക്കില്ല

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അടുത്ത മല്‍സരത്തിലും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതോടെ റിയാന്‍ പരാഗിനു കീഴില്‍ തന്നെയാവും ഈ കളിയിലും റോയല്‍സ് കളിക്കുകയെന്നു ഉറപ്പായിരിക്കുകയാണ്.

എന്നാല്‍ സഞ്ജുവിന്റെ അഭാവം ഒട്ടും സന്തോഷിപ്പിക്കില്ല. ടീമിനെ മുന്നില്‍ നയിക്കാന്‍ അദ്ദേഹത്തെ ആവശ്യമാണ്. പരാഗിനു ഇതിനുള്ള ശേഷിയില്ലെന്നു കഴിഞ്ഞ മൂന്നു മല്‍സരങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.

ബാറ്റിങിനടെ സഞ്ജുവിന്റെ അടിവയറിലേറ്റ പരിക്ക് ഇപ്പോഴും പൂര്‍ണമായി ഭേദമായിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു (Mykhel) പ്രതികരിച്ചത്. റോയല്‍സിന്റെ മുഴുവന്‍ പരിശീലന സെഷനുകളിനും മലയാളി താരം പങ്കെടുത്തിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പക്ഷെ തിങ്കളാഴ്ച ജിടിയുമായുള്ള കളിയില്‍ അദ്ദേഹം കളിക്കാനിറങ്ങില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.

തിരിച്ചുവരവ് എപ്പോള്‍?

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലേക്കു സഞ്ജു സാംസണിന്റെ തിരിച്ചുവരവ് ഉടനെയൊന്നുമുണ്ടാവില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അവസാന മല്‍സരം ബെംഗളൂരുവില്‍ റോയല്‍സ് കളിച്ചപ്പോള്‍ സഞ്ജു ടീമനൊപ്പമില്ലായിരുന്നു. പകരം അദ്ദേഹം ജയ്പൂരില്‍ തന്നെ തുടരുകയാണ് ചെയ്തത്.

ധൃതി പിടിച്ച് സഞ്ജുവിനെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ റോയല്‍സ് മാനേജ്‌മെന്റിനു പ്ലാനില്ല. ഒരു സമയത്തു ഒരു മല്‍സരമെന്ന നിലയിലാണ് അവര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു കളിക്കാനിടയുള്ളൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല.

അവസാനത്തെ രണ്ടു കളികളാണ് സഞ്ജു കളിക്കുകയെങ്കില്‍ മേയ് 12നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മാത്രമേ അദ്ദേഹത്തെ ടീമില്‍ കാണാനിടയുള്ളൂ. റോയല്‍സ് ഇതു ഒരിക്കലും ആഗ്രഹിക്കില്ലെന്നുറപ്പാണ്. എത്രയും വേഗത്തില്‍ സഞ്ജു മടങ്ങിയെത്തിയാല്‍ മാത്രമേ റോയല്‍സിനു ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും ജയിച്ച് മാനംകാക്കാന്‍ സാധിക്കുകയുള്ളൂ.

SANJU SAMSON

സഞ്ജുവിന്റെ പരിക്ക്

ഈ മാസം 16നു ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയിലാണ് റണ്‍ചേസില്‍ ബാറ്റ് ചെയ്യവെ സഞ്ജു സാംസണി പരിക്കേറ്റത്. ഡിസി സ്പിന്നര്‍ വിപ്രാജ് നിഗമിനെ നേരിടവെ ബോള്‍ അദ്ദേഹത്തിന്റെ വാരയെല്ലിന്റെ ഭാഗത്തു പതിക്കുകയായിരുന്നു.

തൊട്ടടുത്ത ബോളില്‍ സഞ്ജു ബൗണ്ടറി പായിച്ചെങ്കിലും ബോള്‍ തട്ടിയ ഭാഗത്തു വേദനയനുഭവപ്പെട്ടതോടെ 31 റണ്‍സില്‍ നില്‍ക്കം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു. തുടര്‍ന്നു അദ്ദേഹം ബാറ്റിങിനായി തിരിച്ചെത്തിയതുമില്ല.

പിന്നീട് ഈ മല്‍സരം ടൈയില്‍ കലാശിക്കുകയും സൂപ്പര്‍ ഓവറില്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തു. സഞ്ജുവിനു പരിക്കേറ്റില്ലായിരുന്നെങ്കില്‍ അവര്‍ ജയിക്കേണ്ടിയിരുന്ന മല്‍സരമാണിത്. ഈ സീസണില്‍ ഏഴു മല്‍സരങ്ങളാണ് അദ്ദേഹം ഇതിനകം കളിച്ചത്. 37.33 ശരാശരിയില്‍ 140 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സ് സഞ്ജു നേടുകയും ചെയ്തു.

Story first published: Sunday, April 27, 2025, 22:12 [IST]
Other articles published on Apr 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+