Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു കിടു ക്യാപ്റ്റന്‍, ഇന്ത്യന്‍ നായകസ്ഥാനത്തു കാണാം!! കാരണം പറഞ്ഞ് ഹെറ്റ്‌മെയര്‍

ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ വനോളം പുകഴ്ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. നായകനെന്ന നിലയില്‍ സഞ്ജു വളരെ മിടുക്കനായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായും അദ്ദേഹത്തെ കാണാനാവുമെന്നും വിന്‍ഡീസ് താരം ചൂണ്ടിക്കാണിച്ചിരിക്കുകാണ്.

2022 മുതല്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ഹെറ്റ്‌മെയര്‍. ടീമിനു വേണ്ടി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താനും അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഇത്തവണത്തെ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ ആറു താരങ്ങളിലൊരാളും കൂടിയാണ് ഹെറ്റ്‌മെയര്‍. വരാനിരിക്കുന്ന സീസണിലും അദ്ദേഹത്തില്‍ നിന്നും അഗ്രസീവ് പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റോയല്‍സ്.

SANJU SAMSON

സഞ്ജു സൂപ്പര്‍ ക്യാപ്റ്റന്‍

ഒരു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിനെ ഉയര്‍ന്ന തരത്തിലാണ് താന്‍ റേറ്റ് ചെയ്യുന്നതെന്നു ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വ്യക്തമാക്കി. വളരെ മികച്ച ക്യാപ്റ്റന്‍ തന്നെയാണ് സഞ്ജു സാംസണ്‍. ഏതെങ്കിലുമൊരു സമയത്തു ഇന്ത്യന്‍ ടീമിനെയുംന നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.

കാരണം ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായി നിന്നു കൊണ്ട് വളരെ നല്ല രീതിയിലാണ് സഞ്ജു ഈ റോള്‍ കൈകാര്യം ചെയ്യുന്നത്. സ്വന്തം ടീമംഗങ്ങളെ മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിക്കുന്നതായി ഹെറ്റ്‌മെയര്‍ വ്യക്തമാക്കി.

ഇനി ദ്രാവിഡിനൊപ്പം

രാജസ്ഥാന്‍ റോയല്‍സിനോടൊപ്പമുള്ള കഴിഞ്ഞ സീസണിലും ശ്രീലങ്കയുടെ മുന്‍ അതിഹാസ താരം കുമാര്‍ സങ്കക്കാരയ്‌ക്കൊപ്പം വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു അവസരം ലഭിച്ചിരുന്നു. ഇത്തവണ ഇന്ത്യയുടെ മുന്‍ ഇതിഹാസവും മുഖ്യ കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം. ഈ സീസണില്‍ റോയല്‍സ് ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് കോച്ച് കൂടിയായ ദ്രാവിഡാണ്.

Take a Poll

രാഹുല്‍ ദ്രാവിഡിനൊപ്പം ഈ സീസണില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ശരിക്കും ആവേശത്തിലാണ്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ നല്ല കാര്യങ്ങളാണ് ഇതുവരെ കേട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ എനിക്കു ഇനിയും കാത്തിരിക്കാന്‍ സാധിക്കുന്നില്ല. അവയെ സ്വയം ആസ്വദിക്കാനും താന്‍ കാത്തിരിക്കുകയാണെന്നും ഹെറ്റ്‌മെയര്‍ കൂട്ടിച്ചേര്‍ത്തു.

ഹെറ്റ്‌മെയറുടെ മൂല്യം

രാജസ്ഥാന്‍ റോയല്‍സ് മെഗാ ലേലത്തിനു മുമ്പ് 11 കോടി രൂപ മുടക്കിയാണ് ഷിംറോണ്‍ ഹെറ്റ്‌മെയറിനെ നിലനിര്‍ത്തിയത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക താരം അര്‍ഹിച്ചിരുന്നോയെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ചൂടുപിടിച്ചിരുന്നു.

ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെ മാച്ച് വിന്നര്‍മാരായിട്ടുള്ള താരങ്ങളെ കൈവിട്ട ശേഷം ഹെറ്റിയെ നിലനിര്‍ത്താനുള്ള റോയല്‍സിന്റെ തീരുമാനം പല മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം ചോദ്യവും ചെയ്തു.

SHIMRON HETMYER

എന്നാല്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്കു റോയല്‍സ് തന്നെ നിലനിര്‍ത്തിയതും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നാണ് ഹെറ്റ്്‌മെയര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യത്തെ വര്‍ഷം എനിക്കു സമ്മര്‍ദ്ദമുണ്ടായിരുന്നു. കാരണം തുടക്കത്തില്‍ എനിക്കു കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ആ സമയത്തു എന്റെ തുകമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നു. അന്നു ഇതേക്കുറിച്ച് ഒരുപാട് ചര്‍ച്ചകളുമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളൊന്നും എന്നെ അലട്ടുന്നില്ല. ഈയൊരു ഘട്ടത്തില്‍ എന്റെ കൈയിലുള്ള ജോലി എന്താണോ അതിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ഹെറ്റ്‌മെയര്‍ വ്യക്തമാക്കി.

Story first published: Wednesday, March 19, 2025, 9:35 [IST]
Other articles published on Mar 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+