Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചഹല്‍ ടീം വിട്ടത് ദ്രാവിഡിനെ ഭയന്ന്!! സഞ്ജു പറഞ്ഞിട്ടും കേട്ടില്ല, വമ്പന്‍ ട്വിസ്റ്റ്

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുമ്പ് ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചഹലിനെ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു, കഴിഞ്ഞ മൂന്നു സീസണുകളും റേയല്‍സ് ബൗളിങിലെ തുറുപ്പുചീട്ടായിരുന്നിട്ടും എന്തു കൊണ്ട് ചഹലിനെ റോയല്‍സ് വേണ്ടെന്നു വച്ചുവെന്നത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍ അദ്ദേഹത്തെ യഥാര്‍ഥത്തില്‍ റോയല്‍സ് ഒഴിവാക്കിയതല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചഹല്‍ സ്വയം റോയല്‍സ് വിടാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നാണ് വ്യക്തമായിരിക്കുന്നത്. നായകന്‍ സഞ്ജു സാംസണ്‍ നേരിട്ടു വിളിച്ച് സംസാരിച്ചിട്ടും റോയല്‍സ് വിടാനുള്ള തീരുമാനത്തില്‍ ചഹല്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്.

ലേലത്തിന്റെ പൂളിലേക്കു വന്ന ചഹലിനു വലിയ ഡിമാന്റുണ്ടാവുകയും ഒടുവില്‍ 18 കോടി രൂപയ്ക്കു പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ സ്പിന്നറായി ഇതോടെ അദ്ദേഹം മാറുകയുംചെയ്തിരുന്നു. എന്തുകൊണ്ടാണ് റോയല്‍സില്‍ തുടരേണ്ടെന്ന ചഹലിന്‍റെ തീരുമാനത്തിനു പിന്നിലെ കാരണമെന്നു നോക്കാം.

CHAHAL SANJU

സഞ്ജുവിന്‍റെ കോള്‍

ക്യാപ്റ്റന്‍ സഞ്ജു സാംസണിനെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍, റിയാന്‍, പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നീ ആറു പേരെയാണ് മെഗാ ലേലത്തിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ഇവരിലൊരാളെ കൈവിട്ട് യുസ്വേന്ദ്ര ചഹലിനെ ടീമില്‍ നിലനിര്‍ത്താനായിരുന്നു യഥാര്‍ഥത്തില്‍ റോയല്‍സിന്റെ പ്ലാന്‍. എന്നാല്‍ ചഹല്‍ ഇതിനോടു നോ പറയുകയായിരുന്നു,

അടുത്ത സീസണിലും തന്റെ ബൗളിങ് ലൈനപ്പില്‍ ചഹല്‍ തീര്‍ച്ചയായും വേണമെന്നായിരുന്നു സഞ്ജു ആഗ്രഹിച്ചിരുന്നതെന്നു അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു വെളിപ്പെടുത്തി. ഇതേ തുടര്‍ന്നു ചഹലിനെ നേരിട്ടു വിളിച്ച് സഞ്ജു സംസാരിക്കുകും ടീമില്‍ തുടരണമെന്നു അഭ്യര്‍ഥിക്കുകയും ചെയ്തു. പക്ഷെ റോയല്‍സ് വിടാനുള്ള തന്റെ തീരുമാനം മാറ്റാന്‍ അദ്ദേഹം തയ്യാറായില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

റോയല്‍സ് വിടാനുള്ള തീരുമാനം സാമ്പത്തികമായും ചഹലിനു ഏറെ ഗുണം ചെയ്തു. കാരണം 18 കോടിയാണ് ലേലത്തില്‍ അദ്ദേഹത്തിനു ലഭിച്ചത്. റോയല്‍സില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇത്ര വലിയൊരു തുക അദ്ദേഹതത്തിനു ലഭിക്കില്ലെന്നതും ഉറപ്പാണ്.

വില്ലനായത് ദ്രാവിഡ്

രാജസ്ഥാന്‍ റോയല്‍സില്‍ തുടരേണ്ടെന്ന യുസ്വേന്ദ്ര ചഹലിന്റെ തീരുമാനത്തിനു പിന്നില്‍ പുതിയ കോച്ചായി വന്നിരിക്കുന്ന രാഹുല്‍ ദ്രാവിഡാണെന്നാണ് വ്യക്തമായിരിക്കുന്നത്. ദ്രാവിഡിന്റെ വരവ് ടീമില്‍ തന്റെ സാധ്യതകളെ മോശമായി ബാധിച്ചേക്കുമെന്നു അദ്ദേഹം ഭയപ്പെടുകയും ചെയ്തിരുന്നു. ഇതാണ് റോയല്‍സ് വിടാന്‍ ചഹലിനെ നിര്‍ബന്ധിതനാക്കിയത്.

RAHUL DRAVID

യുസ്വേന്ദ്ര ചഹലും രാഹുല്‍ ദ്രാവിഡും തമ്മില്‍ തര്‍ക്കങ്ങളൊന്നുമില്ല. പക്ഷെ ദ്രാവിഡിനു കീഴില്‍ റോയല്‍സിലെ തന്റെ റോളിനെക്കുറിച്ച് അദേഹത്തിനു സംശയങ്ങളുണ്ടായിരുന്നു. ഇതു കാരണമാണ് റോയല്‍സില്‍ ഇനി തുടരേണ്ടെന്നു ചഹല്‍ തീരുമാനിക്കാന്‍ കാരണം.

തന്റെ കോച്ച് രണ്‍ധീര്‍ സിങുമായും കുടുംബവുമായും ആലോചിച്ച ശേഷമാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. അതുകൊണ്ടാണ് സഞ്ജു സാംസണ്‍ നേരിട്ടു വിളിച്ച് സംസാരിച്ചിട്ടും ചഹല്‍ നോ പറഞ്ഞതെന്നും അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു വെളിപ്പെടുത്തി.

ദ്രാവിഡ് ഇന്ത്യന്‍ കോച്ചായി വന്നതിനു ശേഷമാണ് ചഹലിനു അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയത്. പിന്നീട് അദ്ദേഹം പൂര്‍ണമായി ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചഹല്‍ ഉള്‍പ്പൈട്ടിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തെ കളിപ്പിക്കാന്‍ ദ്രാവിഡ് തയ്യാറായിരുന്നില്ല.

റോയല്‍സിന്റെ മിന്നും താരം

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് യുസ്വേന്ദ്ര ചഹലിന്റെ അഭാവം അടുത്ത സീസണില്‍ വലിയ തിരിച്ചടി തന്നെയാണെന്നതില്‍ സംശയമില്ല. കാരണം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തുറുപ്പുചീട്ട് തന്നെയായിരുന്നു അദ്ദേഹം. കളിയുടെ ഏതു ഘട്ടത്തിലും സഞ്ജുവിനു വിശ്വസിച്ചു പന്തേല്‍പ്പിക്കാന്‍ സാധിച്ചിരുന്ന ബൗളറാണ് ചഹല്‍.

ഡെത്ത് ഓവറുകളിലടക്കം അദ്ദേഹത്തെ സഞ്ജു പരീക്ഷിക്കുകയും ഈ നീക്കം ക്ലിക്കാവുകയും ചെയ്തിരുന്നു. 2022ലെ ലേലത്തിലാണ് ചഹലിനെ റോയല്‍സ് സ്വന്തമാക്കിയത്. തുടര്‍ന്നു കളിച്ച മൂന്നു സീസണുകളിലും അദ്ദേഹം മിന്നിക്കുകയും ചെയ്തു. 27, 21, 18 എന്നിങ്ങനെ വിക്കറ്റുകളാണ് റോയല്‍സിനായി ഓരോ സീസണുകളിലും ചഹല്‍ വീഴ്ത്തിയത്.

Story first published: Thursday, November 28, 2024, 6:57 [IST]
Other articles published on Nov 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+