For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രാജസ്ഥാനില്‍ ഈ 3 പേര്‍ വേണം! ആവശ്യപ്പെട്ട് സഞ്ജു; ഒരു മലയാളിയേയും നോട്ടമിടും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നാളെയും മറ്റെന്നാളുമായി ജിദ്ദയില്‍ നടക്കാന്‍ പോവുകയാണ്. ആവേശകരമായ ലേലത്തില്‍ ആരൊക്കെ കോടികള്‍ വാരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി ചില സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ലേലത്തിലേക്കെത്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും വരുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കി ഇറങ്ങുന്ന രാജസ്ഥാന്‍ സഞ്ജു സാംസണെ നായകനായി നിലനിര്‍ത്തിയിട്ടുണ്ട്. ആറ് താരങ്ങളെ നിലനിര്‍ത്തിയ ഏക ടീമാണ് രാജസ്ഥാന്‍. ഏറ്റവും കുറവ് പണം പേഴ്‌സിലുള്ള ടീമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ മെഗാ ലേലത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ സൂപ്പര്‍ താരങ്ങളെ ടീമിലേക്കെത്തിക്കുക രാജസ്ഥാന് പ്രയാസമാവും.

കഴിഞ്ഞ ദിവസം നായകന്‍ സഞ്ജു സാംസണ്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചില താരങ്ങളെ ടീമില്‍ വേണമെന്ന് നായകന്‍ സഞ്ജു ആവശ്യപ്പെട്ടിട്ടുണ്ടെന്നുറപ്പാണ്. സഞ്ജു ടീമിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

ലിയാം ലിവിങ്സ്റ്റണ്‍

ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് ലിയാം ലിവിങ്‌സ്റ്റണ്‍. പഞ്ചാബ് കിങ്‌സ് താരമായിരുന്ന ലിവിങ്സ്റ്റണെ ഇത്തവണ ടീം തഴയുകയായിരുന്നു. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ലിവിങ്സ്റ്റന്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന താരം കൂടിയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ഈ സാഹചര്യത്തില്‍ ലിവിങ്സ്റ്റന്‍ ടീമിലേക്കെത്തുന്നത് എല്ലാ ടീമിനും കരുത്താണ്.

വാശിയേറിയ പോരാട്ടം ലേലത്തില്‍ ലിവിങ്‌സ്റ്റനായുണ്ടാവും. നിലവില്‍ ഷിംറോന്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ മധ്യനിരയിലെ വിശ്വസ്തന്‍. ഇതോടൊപ്പം ലിവിങ്സ്റ്റന്‍ കൂടി വരുന്നതോടെ രാജസ്ഥാന്റെ കരുത്തയരും. 41 കോടി കൈയിലുള്ള രാജസ്ഥാന്‍ 7 കോടിക്കുള്ളില്‍ ലിവിങ്‌സ്റ്റനെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ്. സഞ്ജു സാംസണിന് ലിവിങ്സ്റ്റനെപ്പോലൊരു സൂപ്പര്‍ ഫിനിഷറെ ടീമില്‍ വേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

liam livingstone ipl 2025

മാര്‍ക്കസ് സ്റ്റോയിണിസ്

അവസാന സീസണുകളിലെ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ജേസന്‍ ഹോള്‍ഡറെയാണ് അവസാനമായി ഈ റോളിലേക്ക് രാജസ്ഥാന്‍ പരിഗണിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവാതെ താരം നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ആവശ്യമാണ്. മാര്‍ക്കസ് സ്‌റ്റോയിണിസിനെയാണ് രാജസ്ഥാന്‍ നോട്ടമിടുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഒഴിവാക്കിയ ഓസീസ് ഓള്‍റൗണ്ടര്‍ രണ്ട് കോടി അടിസ്ഥാന വിലയിലാണ് ലേലത്തിലേക്കെത്തുന്നത്. ഇത്തവണ എല്ലാവരും നോട്ടമിടുന്ന പ്രധാന ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സ്‌റ്റോയിണിസ്. ലിയാം ലിവിങ്‌സ്റ്റനെ കിട്ടാത്ത പക്ഷം മാര്‍ക്കസ് സ്റ്റോയിണിസിലേക്കാവും രാജസ്ഥാന്‍ നോട്ടമിടുക, ഈ രണ്ട് പേരിലൊരാളെ ഫിനിഷര്‍ റോളില്‍ രാജസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിഷ്ണു വിനോദ്

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ കേരള താരമാണ് വിഷ്ണു വിനോദ്. മുംബൈ കളിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ വിഷ്ണുവിന് സാധിച്ചിരുന്നു. രാജസ്ഥാന്‍ ബാറ്റിങ് നിരയിലേക്ക് വിഷ്ണുവിനെ പരിഗണിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വിഷ്ണു. എന്നാല്‍ രാജസ്ഥാനില്‍ സഞ്ജുവിനൊപ്പം ദ്രുവ് ജുറേലിനെയും വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയിട്ടുണ്ട്. വിഷ്ണുവിനെ ടോപ് ഓഡറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായി പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. സഞ്ജു സാംസണുമായി അടുത്ത ബന്ധം വിഷ്ണുവിനുണ്ട്. സമീപകാലത്തെ വിഷ്ണുവിന്റെ പ്രകടനങ്ങളും വളരെ മികച്ചതാണ്.

Story first published: Saturday, November 23, 2024, 13:41 [IST]
Other articles published on Nov 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+