Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാന്റെ ഏറ്റവും മികച്ച 5 താരങ്ങള്‍ ആരൊക്കെ? സഞ്ജു ഉണ്ടോ? കണക്കുകളിതാ

ഐപിഎല്ലിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെല്ലാം അണിനിരന്നിട്ടും എല്ലാവരേയും ഞെട്ടിച്ച് ആദ്യ സീസണിലെ കപ്പ് കൊണ്ടുപോയത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. പ്രത്യേക ആരാധക പിന്തുണ എല്ലാകാലത്തും രാജസ്ഥാന് ലഭിക്കാറുണ്ട്. രണ്ട് വര്‍ഷം വിലക്ക് നേരിടേണ്ടി വന്നെങ്കിലും ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നാണ് രാജസ്ഥാന്‍.

ഇതിനോടകം നിരവധി പ്രതിഭകള്‍ കളിച്ചുപോയിട്ടുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍. ടീമിന്റെ ചരിത്രം പരിശോധിച്ച് ഏറ്റവും മികച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുക്കാം. ഒന്നാം സ്ഥാനത്ത് ഷെയ്ന്‍ വോണാണ്. രാജസ്ഥാനെ പ്രഥമ സീസണില്‍ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണിനെ നായകസ്ഥാനത്തേക്കെത്തിക്കാനുള്ള രാജസ്ഥാന്റെ തീരുമാനം ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു.

രാജസ്ഥാനായി മാത്രമാണ് വോണ്‍ കളിച്ചിട്ടുള്ളത്. കളിക്കാരനെന്ന നിലയില്‍ വിരമിച്ച ശേഷം രാജസ്ഥാന്റെ പരിശീലക സംഘത്തിലും ഷെയ്ന്‍ വോണ്‍ ഭാഗമായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന്റെ പരിശീലക സംഘത്തില്‍ ഷെയ്ന്‍ വോണ്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നുവെന്ന് ഉറപ്പാണ്. എന്തായാലും രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് തന്നെ ഷെയ്ന്‍ വോണിനെ വിശേഷിപ്പിച്ചാലും അത് തെറ്റാകില്ല.

രണ്ടാമത്തെ താരം ഷെയ്ന്‍ വാട്‌സനാണ്. രാജസ്ഥാനൊപ്പം ഓള്‍റൗണ്ട് പ്രകടനത്തോടെ കൈയടി നേടാന്‍ വാട്‌സണ് സാധിച്ചു. 78 മത്സരത്തില്‍ നിന്ന് 141 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച വാട്‌സണ്‍ രണ്ട് സെഞ്ച്വറിയും രാജസ്ഥാന്‍ ജേഴ്‌സിയില്‍ നേടി. 61 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരനായ വാട്‌സണ്‍ പിന്നീട് ആര്‍സിബിക്കായും സിഎസ്‌കെയ്ക്കായുമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാനൊപ്പമാണ് ഏറ്റവും മികച്ച പ്രകടനം കാണാനായതെന്ന് പറയാം.

shane watson ipl 2025

രാജസ്ഥാന്റ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഷെയ്ന്‍ വാട്‌സണ്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. 145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 3874 റണ്‍സാണ് വാട്‌സണ്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 92 വിക്കറ്റും അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലുണ്ട്. മൂന്നാമത്തെ താരം സഞ്ജു സാംസണാണ്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സഞ്ജു തുടങ്ങിയത്. കെകെആറിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം തല്ലിത്തകര്‍ത്ത് തുടങ്ങിയ സഞ്ജു ഇന്ന് ടീമിന്റെ നായകനെന്ന നിലയിലേക്കടക്കം എത്തിയിരിക്കുകയാണ്. രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും ഒരു തവണ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വര്‍ഷം വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹിക്കായി സഞ്ജു കളിച്ചിരുന്നു. മറ്റൊരു ടീമിനായും സഞ്ജു കളിച്ചിട്ടില്ല. രാജസ്ഥാന്‍ താരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണ ലഭിച്ചിരുന്നത് സഞ്ജുവിനാണെന്ന് പറയാം.

167 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 4419 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അനായാസം സിക്‌സര്‍ പറത്താന്‍ അസാധ്യ കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍. ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു മികച്ച താരം. മുംബൈ ഇന്ത്യന്‍സ് കൈവിട്ട ബട്‌ലറെ ടീമിലെത്തിച്ചത് രാജസ്ഥാനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു. ഇതിനോടകം തന്നെ തകര്‍പ്പന്‍ പ്രകടനം രാജസ്ഥാനായി കാഴ്ചവെക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്.

2022 സീസണില്‍ 863 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ഇതില്‍ നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. യൂസുഫ് പഠാനാണ് മറ്റൊരാള്‍. പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ യൂസുഫിന്റെ പങ്ക് വളരെ വലുതായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന യൂസുഫ് കെകെആര്‍, ഹൈദരാബാദ് ടീമുകള്‍ക്കായെല്ലാം കളിച്ചെങ്കിലും രാജസ്ഥാനിലെ പ്രകടനമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Story first published: Tuesday, September 3, 2024, 12:19 [IST]
Other articles published on Sep 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+