Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: സഞ്ജുവുണ്ടോ? മിന്നിച്ച റോയല്‍സ് താരങ്ങള്‍ ആരൊക്കെ, ഇവര്‍ കൈയടി നേടി

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്‌താഖ് അലി ട്രോഫിക്കു തിരശീല വീണിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ മുംബൈ ടീമാണ് ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്. മധ്യപ്രദേശിനെ വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ രണ്ടാമത്തെ ട്രോഫി കൈക്കലാക്കിയത്.. ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മുംബൈ അര്‍ഹിച്ച കിരീട വിജയം കൂടിയായിരുന്നു ഇത്.

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള പല മിന്നും താരങ്ങളും മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനിറങ്ങിയിരുന്നു. ഇവരില്‍ ചിലര്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഇത്തവണത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളാ ടീമിന്റെ നായകന്‍ കൂടിയായിരുന്നു. ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് റോള്‍ അദ്ദേഹം കേരളത്തിനൊപ്പവും തുടരുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ ആറു മല്‍സരങ്ങളില്‍ ഒന്നിലൊഴികെ ബാക്കിയെല്ലാത്തിലും സഞ്ജു കളിക്കുകയും ചെയ്തു.

ഇവയില്‍ നിന്നും 143.61 സ്‌ട്രൈക്ക് റേറ്റില്‍ 136 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഗ്രൂപ്പ് ഇയില്‍ സര്‍വീസസുമായുള്ള ആദ്യ കളിയിലാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. 45 ബോളില്‍ 75 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയാവുകയായിരുന്നു.

ഗ്രൂപ്പു ഘട്ടത്തിലെ ആറു കളിയില്‍ നാലിലും ജയിക്കാനായെങ്കിലും കേരളത്തിനു നേരിയ വ്യത്യാസത്തില്‍ നോക്കൗട്ട് യോഗ്യത നഷ്ടമാവുകയായിരുന്നു. അടുത്ത ഐപിഎല്ലില്‍ സഞ്ജുവിന്റെ ഫോമും ക്യാപ്റ്റന്‍സിയുമെല്ലാം റോയല്‍സിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും.

സന്ദീപ് ശര്‍മ

ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയാണ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാമത്തെ താരം. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. മുഷ്താഖ് അലിയില്‍ ചണ്ഡീഗഡിനു വേണ്ടിയാണ് സന്ദീപ് പന്തെറിഞ്ഞത്.

ഏഴു മല്‍സരങ്ങളില്‍ നിന്നും 7.48 എന്ന മികച്ച ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം ഉജ്ജ്വലമായി പന്തെറിഞ്ഞ സന്ദീപ് എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

അസമുമായുള്ള കളിയില്‍ മാച്ച് വിന്നിങ് പ്രകടനമാണ് താരം കാഴ്ചവച്ചത്. 22 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ സന്ദീപ് വീഴ്ത്തിയിരുന്നു. റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനുള്ള കഴിവും നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള മിടുക്കും അദ്ദേഹത്തെ റോയല്‍സ് ബൗളിങിലെ അവിഭാജ്യ ഘടകമാക്കി മാറ്റുകയും ചെയ്യുന്നു.

SANDEEP SHARMA

കുമാര്‍ കാര്‍ത്തികേയ

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയാണ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ മൂന്നാമത്തെ രാജസ്ഥാന്‍ റോയല്‍സ് താരം. കഴിഞ്ഞ മെഗാ ലേലത്തിലാണ് അദ്ദേഹത്തെ അടിസ്ഥാന വിലയ്ക്കു റോയല്‍സ് സ്വന്തമാക്കിയത്. അവരുടെ തീരുമാനം തെറ്റായിരുന്നില്ലെന്നു മുഷ്താഖ് അലി ട്രോഫിയില്‍ കാര്‍ത്തികേയ തെളിയിക്കുകയും ചെയ്തു.

മധ്യപ്രദേശിനായി കളിച്ച ഇടംകൈയന്‍ സ്പിന്നര്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 7.63 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകളാണ് കാര്‍ത്തികേയ സ്വന്തമാക്കിയത്.

ബൗളിങിലെ തന്റെ വൈിധ്യം കൊണ്ട് താരം ശരിക്കും ഞെട്ടിച്ചു. പ്രത്യേകിച്ചും ഫൈനലില്‍ മുംബൈയുടെ അപകടകാരിയായ താരം ശിവം ദുബെയെ പുറത്താക്കിയ ബോള്‍ മികച്ചതായിരുന്നു. ഹൈദരാബാദുമായുള്ള ഗ്രൂപ്പ് എ മല്‍സരത്തില്‍ 25 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് കാര്‍ത്തികേയയുട മികച്ച പ്രകടനം.

Story first published: Tuesday, December 17, 2024, 6:32 [IST]
Other articles published on Dec 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+