Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 30ല്‍ കൂടുതല്‍ സിക്‌സ്!! റോയല്‍സിനായി ആരെല്ലാം അടിക്കും? സാധ്യത ഇവര്‍ക്ക്

പ്രഥമ ഐപിഎല്ലിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയോടെയാണ് അടുത്ത സീസണിനെ കാത്തിരിക്കുന്നത്. രണ്ടാമത്തെ ട്രോഫിക്കായുള്ള കാത്തിരിപ്പ് അടുത്ത സീസണിലെങ്കിലും റോയല്‍സിന്റെ പിങ്ക് ആര്‍മിക്കു അവസാനിപ്പിക്കേണ്ടതുണ്ട്. മലയാളി താരം സഞ്ജു സാംസണിനു കീഴില്‍ അവരുടെ തുടര്‍ച്ചയായ അഞ്ചാമത്തെ സീസണ്‍ കൂടിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് സീസണ്‍ ഏറെ നിര്‍ണായകവുമാണ്.

പുതിയൊരു ലുക്കിലാണ് റോയല്‍സിനെ അടുത്ത ഐപിഎല്ലില്‍ നമുക്കു കാണാന്‍ സാധിക്കുക. ബാറ്റിങില്‍ കോര്‍ ഗ്രൂപ്പിനെ അതുപോലെ നിലനിര്‍ത്തിയെങ്കിലും ബൗളിങില്‍ റോയല്‍സില്‍ വലിയ അഴിച്ചുപണി സംഭവിച്ചിട്ടുണ്ട്.

ചില ഇടിവെട്ട് ബാറ്റര്‍മാരെ റോയല്‍സിന്റെ ബാറ്റങ് ലൈനപ്പില്‍ നമുക്കു കാണം. അവരുടെ പ്രകടനമായിരിക്കും അടുത്ത സീസണില്‍ നിര്‍ണായകമായി മാറുക. റോയല്‍സിനായി അടുത്ത സീസണില്‍ 30ന് മുകളില്‍ സികസറുകള്‍ പായിക്കാന്‍ ശേഷിയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON YASHASVI JAISWAL

യശസ്വി ജയ്‌സ്വാള്‍

ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുമായ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന അഗ്രസീവ് ബാറ്ററാണ് അദ്ദേഹം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ജയ്‌സ്വാളിനെ പുറത്താക്കുകയെന്നത് കടുപ്പമാണ്. ബാറ്റിങില്‍ കാര്യമായ വീക്ക്‌നെസുകളൊന്നുമില്ലാത്ത അദ്ദേഹത്തിനു പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ റണ്‍സ് അടിച്ചെടുക്കാനും സാധിക്കും.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ജയ്‌സ്വാളിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ചുരുക്കം ചില ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. 16 മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 435 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. 16 സിക്‌സറുകള്‍ ഇതിലുള്‍പ്പെടും.

ഇതിനേക്കാള്‍ മികച്ച പ്രകടനം അടുത്ത തവണ പുറത്തെടുക്കാനായിരിക്കും താരത്തിന്റെ ശ്രമം. തന്റെ യഥാര്‍ഥ മികവിലേക്കുയരാന്‍ കഴിഞ്ഞാല്‍ 30ന് മുകളില്‍ സിക്‌സറുകള്‍ ജയ്‌സ്വാളിനു തീര്‍ച്ചയായും നേടാന്‍ സാധിക്കും.

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് വ്യത്യസ്ത റോളിലാണ് അദ്ദേഹത്തെ അടുത്ത തവണ നമുക്കു കാണാന്‍ സാധിക്കുക. മൂന്നാം നമ്പറിലാണ് സഞ്ജു നേരത്തേ റോയല്‍സിനായി ബാറ്റ് ചെയ്തു കൊണ്ടിരുന്നതെങ്കില്‍ അടുത്ത സീസണില്‍ ഓപ്പണറായാണ് അദ്ദേഹം കളിക്കാന്‍ പോവുന്നത്.

സമീപകാലത്തു ഇന്ത്യക്കൊപ്പം ടി20യില്‍ ഓപ്പണറായി നേടിയ വിജയവും ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായ ജോസ് ബട്‌ലറുടെ അഭാവവുമാണ് റോയല്‍സിലും ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യക്കായി അടുത്തിടെ തുടരെ ഏഴു കളികളില്‍ ഓപ്പണ്‍ ചെയ്ത അദ്ദേഹം മൂന്നിലും സെഞ്ച്വറി കുറിക്കുകയും ചെയ്തു.

അടുത്ത സീസണില്‍ 30ന് മുകളില്‍ സിക്‌സറുകള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും തീര്‍ച്ചയായും നമുക്കു കാണാന്‍ സാധിച്ചേക്കും. അവസാന എഡിഷനില്‍ അദ്ദേഹം 24 സിക്‌സറുകള്‍ അടിച്ചെടുത്തിരുന്നു. 16 കളിയില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 531 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു ഇത്.

RIYAN PARAG

റിയാന്‍ പരാഗ്

രാജസ്ഥാന്‍ റോയല്‍സിനായി അടുത്ത സീസണില്‍ 30ന് മുകളില്‍ സിക്‌സറുകള്‍ അടിച്ചെടുക്കാന്‍ ശേഷിയുള്ള മൂന്നാമത്തെയാള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. പ്രതിഭയോടു നീതി പുലര്‍ത്താത്ത താരമെന്നായിരുന്നു അവസാന ഐപിഎല്‍ സീസണ്‍ വരെ പരാഗ് അറിയപ്പെട്ടിരുന്നത്.

പക്ഷെ കഴിഞ്ഞ തവണ അദ്ദേഹം ഈ ചീത്തപ്പേര് മായ്ക്കുകയായിരുന്നു. റോയല്‍സിന്റെ റണ്‍വേട്ടക്കാരനായി മാറിയ പരാഗ് ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. 33 സിക്‌സറുകളാണ് കഴിഞ്ഞ തവണ താരം വാരിക്കൂട്ടിയത്. 16 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 573 റണ്‍സും അടിച്ചെടുത്തു.

Story first published: Thursday, December 12, 2024, 6:33 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+