Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു മുതല്‍ ജയ്‌സ്വാള്‍വരെ, ഓറഞ്ച് ക്യാപ്പ് നോട്ടമിട്ട് ഇവര്‍; കോലിക്കാവില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ടീമുകള്‍ക്ക് ഇനി പടയൊരുക്കത്തിന്റെ സമയമാണ്. തന്ത്രങ്ങളുടേയും കളി മികവിന്റേയും കരുത്തില്‍ ഐപിഎല്‍ കിരീടം മുത്തമിടാന്‍ കാത്തിരിക്കുകയാണ് 10 ടീമുകളും. മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ആരാവും കപ്പിലേക്കെത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. ഇത്തവണ എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. മെഗാ ലേലം കഴിഞ്ഞതിനാല്‍ ടീമുകളിലെല്ലാം വലിയ മാറ്റം വന്നിട്ടുണ്ട്.

ടീമുകള്‍ വ്യക്തമായതിനാല്‍ ഇനി വരുന്ന സീസണില്‍ ആരാവും റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലുമെല്ലാം ഒന്നാമതെത്തുകയെന്നതാണ് കണ്ടറിയേണ്ടത്. വരുന്ന സീസണില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ആരാവും നേടുക?. നിലവിലെ താരങ്ങളുടെ ഫോം പരിഗണിച്ച് റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ ഓറഞ്ച് ക്യാപ്പ് നേടാന്‍ സാധ്യതയുള്ള താരമാണ്. മിന്നും ഫോമിലാണ് താരമുള്ളത്. ടി20യില്‍ മികച്ച റെക്കോഡുള്ള ജയ്‌സ്വാള്‍ ഇപ്പോള്‍ പരിചയസമ്പത്തും ആര്‍ജിച്ച് കഴിഞ്ഞു. ഓസ്‌ട്രേലിയയിലടക്കം മികച്ച പ്രകടനത്തോടെ മിന്നിക്കുന്ന ജയ്‌സ്വാളിന് വരുന്ന ഐപിഎല്‍ സീസണില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ സാധിക്കും. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. രാജസ്ഥാന്റെ നട്ടെല്ലായ ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകര്‍ക്കുമുള്ളത്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍ അവസാന സീസണില്‍ 500ലധികം റണ്‍സ് നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു വരുന്ന സീസണില്‍ ഓപ്പണര്‍ റോളിലേക്കെത്താനാണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജുവിന്റെ സമീപകാല ഫോം ഗംഭീരമാണ്. ടി20യില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് സെഞ്ച്വറിയടക്കം നേടി മിന്നിച്ച സഞ്ജു ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്നു. വരുന്ന സീസണില്‍ സഞ്ജു ഓറഞ്ച് ക്യാപ്പ് നേടാന്‍ സാധ്യത കൂടുതലാണ്.

rishabh pant

റിഷഭ് പന്ത്

ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ടി20യില്‍ ഓപ്പണര്‍ റോളിലേക്ക് ഗിയര്‍ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലാണ് റിഷഭുള്ളത്. നായകസ്ഥാനത്തേക്ക് റിഷഭ് എത്താനാണ് സാധ്യത കൂടുതല്‍. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണറായി മിന്നിക്കുമ്പോള്‍ ആ സീറ്റ് നേടാന്‍ ഓപ്പണറായി ഐപിഎല്‍ കളിക്കൊനുരുങ്ങുകയാണ് റിഷഭ്. അങ്ങനെ വന്നാല്‍ റിഷഭ് ഓറഞ്ച് ക്യാപ്പ് നേടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ട്രാവിസ് ഹെഡ്

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ട്രാവിസ് ഹെഡ് ഇത്തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണുള്ളത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഹെഡ് പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ മത്സരഫലത്തെ മാറ്റിമറിക്കുന്ന ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ഹെഡ് മാറാനും സാധ്യകളേറെയാണ്. വിക്കറ്റിനെ ഭയക്കാതെ കടന്നാക്രമിക്കുന്നതാണ് ഹെഡിന്റെ ശൈലി. ഒട്ടുമിക്ക ബൗളര്‍മാരുടേയും പേടി സ്വപ്‌നമായ ഹെഡ് ഓറഞ്ച് ക്യാപ്പ് നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.

റുതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യയുടെ ടി20 ടീമിലെ സജീവ താരമല്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ട് ഐപിഎല്ലില്‍ വിസ്മയിപ്പിക്കുന്ന താരമാണ് റുതുരാജ്. സിഎസ്‌കെയുടെ നായകനായ റുതുരാജ് ഓപ്പണര്‍ റോളില്‍ കളിക്കുന്ന താരമാണ്. ഇതിനോടകം ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള റുതുരാജ് ഇത്തവണ നിലനില്‍പ്പിന്റെ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടാന്‍ വരുന്ന ഐപിഎല്‍ സീസണ്‍ റുതുരാജിന് മുതലാക്കേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ റുതുരാജ് ഗംഭീര പ്രകടനം നടത്തി റണ്‍വേട്ടക്കാരില്‍ ഒന്നാമനായി മാറാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. അവസാന സീസണില്‍ അല്‍പ്പം നിറം മങ്ങിയെങ്കിലും ഇത്തവണ ശക്തമായ പോരാട്ടം നടത്തി റുതുരാജ് തിരിച്ചുവരേണ്ടത് സിഎസ്‌കെയ്ക്കും വളരെ നിര്‍ണ്ണായകമാണ്.

Story first published: Friday, November 29, 2024, 13:22 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+