Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പുതിയ റോളില്‍ സഞ്ജു, 2 വില്ലന്‍മാര്‍ പുറത്ത്!! ചെന്നൈക്കെതിരേ റോയല്‍സ് 11

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ഈയാഴ്ച പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം എട്ടിന് പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ധരംശാലയില്‍ നടന്ന മല്‍സരം സുരക്ഷാപ്രശ്‌നം കാരണം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം പിന്നീട് ടൂര്‍ണമെന്റും നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ശാന്തമായതോടെ എത്രയും ടൂര്‍ണമെന്റ് പുനരാരംഭിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇനി 16 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന ടീമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വളരെ നേരത്തേ തന്നെ അവസാനിച്ചിരുന്നു. ഇനി ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ജയിച്ച് മാനംകാക്കുകയായിരിക്കും റോയല്‍സിന്റെ ലക്ഷ്യം.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരും അഞ്ചു തവണ ചാംപ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. ഈ കളിയുടെ പുതുക്കിയ തിയ്യതി പുറത്തു വരാനിരിക്കുന്നതേയുള്ളൂ. പുതിയൊരു ലുക്കിലായിരിക്കും ഈ മല്‍സരത്തില്‍ റോയല്‍സ് ടീം പോരിനിറങ്ങുക. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

JAISWAL VAIBHVAV

പുതിയ ടോപ്പ് ത്രീ

ഈ സീസണില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ടോപ്പ് ത്രീയെ ആയിപിക്കും രാജസ്ഥാന്‍ റോയല്‍സ് പരീക്ഷിക്കുക. പരിക്കു മാറി തിരിച്ചെത്തുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിനു ഇത്തവണ പുതിയ റോളായിരിക്കും. യശസ്വി ജയ്‌സ്വാളും കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭ് സൂര്യവംശിയുമായിരിക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ റോയല്‍സിന്റെ ഓപ്പണിങ് ജോടികള്‍.

അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും ടീമിനായി ഓപ്പണ്‍ ചെയ്തത് ഈ ജോടിയാണ്. പരിക്കു കാരണം സഞ്ജു പുറത്തായതോടെയാണ് പകരം ഓപ്പണിങില്‍ വൈഭവിനു നറുക്കുവീണത്. അഗ്രസീവ് ബാറ്റിങിലൂടെ ജയ്‌സ്വാള്‍ - വൈഭവ് ജോടി ക്ലിക്കാവുകയും ചെയ്്തു. ഐപിഎല്‍ കരിയറിലെ മൂന്നാമത്തെ കളിയില്‍ തന്നെ അതിനവേഗസെഞ്ച്വറിയോടെ 14കാരന്‍ ചരിത്രം കുറിക്കുകയും ചെയ്തു.

വൈഭവിനു പരമാവധി ഓപ്പണിങില്‍ അവസരം നല്‍കി വളര്‍ത്തിയെടുക്കുകയായിരിക്കും റോയല്‍സിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ സീണിലെ ആദ്യ മല്‍സരം മുതല്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു വഴി മാറിക്കൊടുക്കുക. തന്റെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു അദ്ദേഹം മടങ്ങിപ്പോവാനാണ് സാധ്യത. ഇനിയുള്ള മല്‍സരങ്ങളില്‍ വണ്‍ഡൗണായി മാത്രമേ സഞ്ജുവിനെ കാണാനിടുയുള്ളൂ.

മധ്യനിരയില്‍ ആരെല്ലാം

രാജസ്ഥാന്‍ റോയല്‍സിനായി നാലാം നമ്പറില്‍ കളിക്കുക ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. ഈ സീസണില്‍ ഇതിനകം മൂന്ന്, നാല് നമ്പറുകളിലെല്ലാം അദ്ദേഹം കളിച്ചു കളിഞ്ഞു. പക്ഷെ പരാഗിന്റെ ബെസ്റ്റ് പൊസിഷന്‍ നാല് തന്നെയാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ നാലാമനായി 578 റണ്‍സാണ് പരാഗ് വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണും ഇതു തന്നൊയാണ്.

അഞ്ച്, ആറ് നമ്പറുകളില്‍ ധ്രുവ് ജുറേലും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു പേരുടെയും പ്രകടനംമോശവുമാണ്. ജയിക്കാമായിരുന്ന മൂന്നു കളികള്‍ റോയല്‍സ് തോല്‍ക്കാനുള്ള പ്രധാന കാരണവും ഇരുവരുടെയും സ്ലോ ബാറ്റിങായിരുന്നു. അതുകൊണ്ടു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രണ്ടു പേരെയും ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കും.

പരിക്കേറ്റ നിതീഷ് റാണയ്ക്കു പകരം സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററും 19 ദകാരനുമായ ലുവാന്‍ ഡ്രെ പ്രെട്ടോറിയസിനെ റോയല്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ഇടംകൈയന്‍ ബാറ്ററാണ് അദ്ദഹം. കഴിഞ്ഞ എസ്എ ടി20ില്‍ പാള്‍ റോയല്‍സിനായി ലുവാന്‍ കസറുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ചെന്നൈക്കെതിരേ അഞ്ചാം നമ്പറില്‍ താരത്തെ റോയല്‍സ് പരീക്ഷിച്ചേക്കും.

SANJU SAMSON

ഇതിനു ശേഷം ആറാം നമ്പറില്‍ കളിക്കുക മറ്റൊരു വമ്പനടിക്കാരനായ ബാറ്റും ഫിനിഷറുമായ ശുഭം ദുബെ ആയിരിക്കും. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ഈ സീസണില്‍ മികച്ച ഇന്നിങ്‌സുകള്‍ ദുബെ കളിക്കുകയും ചെയ്തിരുന്നു. ലുവാന്‍, ദുബെ എന്നിവരുടെ വരവ് ഫിനിഷിങിലെ ദൗര്‍ബല്യം മറികടക്കാന്‍ റോയല്‍സിനെ സഹായിച്ചേക്കും.

ബൗളിങ് ലൈനപ്പ്

ഏഴാം നമ്പറില്‍ കളിക്കാനിറങ്ങുക ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയായിരിക്കും. ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ശേഷിച്ച മല്‍സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിക്കുന്നു. എട്ടാമവായി കളിക്കുക ശ്രീലങ്കയുടെ തന്നെ മറ്റൊരു സ്ലോ ബൗളറായ മഹീഷ് തീക്ഷണയായിരിക്കും.

അതിനു ശേഷം മൂന്നു ഫാസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. സ്റ്റാര്‍ പേസര്‍ ജോഫ് ആര്‍ച്ചറായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. പുതുതായി ടീമിലെത്തിയ സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറായിരിക്കും അദ്ദേഹത്തിനൊപ്പമുണ്ടാവുക. പരിക്കേറ്റ് പിന്‍മാറിയ സന്ദീപ് ശര്‍മയ്ക്കു പകരമാണ് മുന്‍ റോയല്‍സ് താരം കൂടിയായ ബര്‍ഗറുടെ രണ്ടാം വരവ്. ടീമിലെ മൂന്നാമത്തെ പേസര്‍ ആകാശ് മധ്വാളായിരിക്കും.

ചെന്നൈക്കെതിരേ റോയല്‍സ് 11

യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, റിയാന്‍ പരാഗ്, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ശുഭം ദുബെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, ആകാശ് മധ്വാള്‍.

Story first published: Monday, May 12, 2025, 10:09 [IST]
Other articles published on May 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+