For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് ക്യാപ്റ്റന്‍സി ഉറപ്പുണ്ടോ? ആര്‍ആറിന്റെ പദ്ധതി എന്താണ്; ആര്‍പി സിങ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള മെഗാ താരലേലത്തിനായുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. പല ടീമുകളും ഇതിനോടകം പരിശീലകരെയടക്കം മാറ്റിയിട്ടുണ്ട്. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ആറ് താരങ്ങളെ വീതം നിലനിര്‍ത്താന്‍ ടീമുകള്‍ക്കാവും. അതുകൊണ്ടുതന്നെ ഇത്തവണ ആരെയൊക്കെയാവും ടീമുകള്‍ നിലനിര്‍ത്തുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രാജസ്ഥാന്‍ റോയല്‍സ് വരുന്ന സീസണിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കിയാണ് രാജസ്ഥാന്‍ പുതിയ സീസണിലേക്ക് എത്തുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജുവിനെ നായകനായി രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ പദ്ധതികളെക്കുറിച്ചും സഞ്ജുവിന്റെ നായകനായുള്ള ഭാവിയെക്കുറിച്ചും വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ആര്‍പി സിങ്.

സഞ്ജുവിന് ഇനിയും മുന്നോട്ട് പോകാം

'സഞ്ജു സാംസണിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തണം. നായകനെന്ന നിലയില്‍ ഇനിയും മുന്നോട്ട് പോകാന്‍ അവനാവും. സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ജോസ് ബട്‌ലര്‍, യുസ് വേന്ദ്ര ചഹാല്‍ അല്ലെങ്കില്‍ ട്രന്റ് ബോള്‍ട്ട് എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തേണ്ടത്. ബോള്‍ട്ട് മികച്ച ബൗളറാണെങ്കിലും ചഹാലിനെയാണ് ടീമിന് കൂടുതല്‍ ആവശ്യം. അണ്‍ക്യാപ്പ്ഡ് താരമായി സന്ദീപ് ശര്‍മയെ പരിഗണിക്കുകയാവും രാജസ്ഥാന് എളുപ്പം' ആര്‍പി സിങ് പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായ ശേഷം രാജസ്ഥാന്‍ പുറത്തുവിട്ട വീഡിയോയില്‍ സഞ്ജു സാംസണെ നായകനായിത്തന്നെയാണ് കാട്ടുന്നത്. ഇതില്‍ നിന്ന് തന്നെ സഞ്ജുവിനെ ക്യാപ്റ്റനാക്കിയാവും രാജസ്ഥാന്‍ മുന്നോട്ട് പോവുകയെന്ന് വ്യക്തം. വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് രാജസ്ഥാന് വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകനാക്കിത്തന്നെ രാജസ്ഥാന്‍ മുന്നോട്ട് പോകാനാണ് സാധ്യത.

sanju samson ipl 2025

റിഷഭ് പന്തിന്റെ ഭാവി എന്താവും

ഡല്‍ഹി പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന ടീമാണ്. എന്നാല്‍ കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. ഇത്തവണ വലിയ അഴിച്ചുപണിക്കാണ് ഡല്‍ഹി ഒരുങ്ങുന്നത്. പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ്ങിനെയടക്കം മാറ്റിയ ഡല്‍ഹി നായകസ്ഥാനത്ത് നിന്ന് റിഷഭ് പന്തിനെ മാറ്റുമോയെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റിഷഭ് പന്ത് തന്നെയാവും അടുത്ത സീസണിലും ഡല്‍ഹിയെ നയിക്കുക.

റിഷഭ് പന്തിന് നായകനായി ഡല്‍ഹി നിലനിര്‍ത്തണം. റിഷഭിന് ഇനിയും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവും. വലിയ മാറ്റങ്ങള്‍ ഡല്‍ഹി ടീമില്‍ പ്രതീക്ഷിക്കാം. വ്യത്യസ്തമായ ബാറ്റിങ് ശൈലിയുള്ള ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനെ ഡല്‍ഹി നിലനിര്‍ത്തണം. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് എന്നീ രണ്ട് സ്പിന്നര്‍മാരേയും ഡല്‍ഹി വിട്ടുകളയരുത്- ആര്‍പി സിങ് പറഞ്ഞു. റിഷഭിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്തി ടീമിനെ കപ്പിലേക്കെത്തിക്കാന്‍ റിഷഭിനാവുമോയെന്നത് കണ്ടറിയാം.

മുംബൈയില്‍ വലിയ മാറ്റമുണ്ടാവും

മുംബൈ ഇന്ത്യന്‍സില്‍ വലിയ മാറ്റങ്ങളുണ്ടാവാനാണ് സാധ്യത. അവസാന സീസണില്‍ ശക്തമായ ടീമിനെ ഇറക്കിയിട്ടും അവസാന സ്ഥാനക്കാരായി മുംബൈ കൂപ്പുകുത്തി. ടീമിനുള്ളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായത്. ഇത്തവണ വലിയ മാറ്റങ്ങളാണ് മുംബൈ ടീമിനുള്ളില്‍ പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മുംബൈയിലെ സൂപ്പര്‍ താരങ്ങള്‍. ഇവരില്‍ ആരൊക്കെയാവും ടീമില്‍ നിലനില്‍ക്കുകയെന്നും പുറത്തുപോവുകയെന്നുമാണ് കണ്ടറിയേണ്ടത്.

Story first published: Thursday, October 3, 2024, 12:03 [IST]
Other articles published on Oct 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+