For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സിഎസ്‌കെ ക്യാപ്റ്റന്‍! രോഹിത് ആര്‍സിബിയില്‍; ആരാധകര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലവും നടക്കാനുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന പല കൂടുമാറ്റങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് വിവരം. അവസാന സീസണില്‍ പല അസാധാരണ സംഭവങ്ങളും ടീമുകളില്‍ നടന്നതിനാല്‍ വമ്പന്‍ താരങ്ങളടക്കം കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടാനുള്ള സാധ്യത കൂടുതലാണ്.

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായേക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ കെ എല്‍ രാഹുല്‍ അടുത്ത സീസണില്‍ ആര്‍സിബിയെ നയിക്കാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പല വലിയ കൂടുമാറ്റങ്ങളും മെഗാ ലേലത്തില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന ചില മാറ്റങ്ങളുണ്ട്. സംഭവിക്കാന്‍ സാധ്യത കുറവാണെങ്കിലും ആരാധകര്‍ ആഗ്രഹിക്കുന്ന ഈ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സഞ്ജു സിഎസ്‌കെ നായകന്‍

മലയാളി താരമായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. സഞ്ജുവിനെ എംഎസ് ധോണിക്ക് പകരക്കാരനായി സിഎസ്‌കെ നോട്ടമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സമീപകാലത്തായി പുറത്തുവന്നിരുന്നു. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി എത്തിയതോടെ സഞ്ജു രാജസ്ഥാന്റെ നായകനായി തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ സഞ്ജു അടുത്ത സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്തുണ്ടാവുമെന്നുറപ്പാണ്.

സഞ്ജു സിഎസ്‌കെയില്‍ ധോണിക്ക് പകരക്കാരനായി കളിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. മികച്ചൊരു നായകന്‍ അഭാവം നിലവില്‍ സിഎസ്‌കെയിലുണ്ട്. സഞ്ജു സിഎസ്‌കെയിലേക്കെത്തുകയും സിഎസ്‌കെയെ നയിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. നടക്കാന്‍ സാധ്യത വളരെ കുറവാണെങ്കിലും ഇത്തരമൊരു മാറ്റം ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്നതാണ് വസ്തുത.

രോഹിതും കോലിയും ഒരു ടീമില്‍

മുംബൈ ഇന്ത്യന്‍സിന്റെ മുഖമായിരുന്ന രോഹിത് ശര്‍മ ഇപ്പോള്‍ ടീം വിടാനൊരുങ്ങുകയാണ്. മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. അവസാന സീസണില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ അദ്ദേഹം ടീം വിടാന്‍ തയ്യാറെടുക്കുകയാണ്. വിരാട് കോലി കളിക്കുന്ന ആര്‍സിബിയിലേക്ക് രോഹിത് എത്തുകയും രണ്ട് പേരും ഒരുമിച്ച് ആര്‍സിബിക്കായി കളിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരേറെയാണ്.

എന്നാല്‍ രോഹിത് മുംബൈ വിട്ടാലും ആര്‍സിബിയിലേക്ക് പോകാന്‍ സാധ്യത കുറവാണ്. ഇന്ത്യയുടെ മുഖമായ രോഹിത്തും കോലിയും ഐപിഎല്ലിലും ഒരു ടീമിനായി കളിക്കുന്നത് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് ഈ സീസണില്‍ നടക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ms dhoni ipl 2025

ധോണി മുംബൈയുടെ നായകന്‍

ഐപിഎല്ലില്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത മാറ്റങ്ങളിലൊന്നാണിത്. കരിയറിന്റെ അവസാന സമയത്തിലൂടെയാണ് ധോണി കടന്ന് പോകുന്നത്. സിഎസ്‌കെ നായകനായ ധോണി വിരമിക്കുന്നതിന് മുമ്പ് മുംബൈയ്ക്കായി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്യുന്നത് കൗതുക കാഴ്ചയായിരിക്കും. ഇത് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. സിഎസ്‌കെയെ രോഹിത് ശര്‍മ നയിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഈ രണ്ട് കൂടുമാറ്റങ്ങളും ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് നിസംശയം പറയാം.

കെ എല്‍ രാഹുല്‍ ആര്‍സിബി ക്യാപ്റ്റന്‍

കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക് തിരിച്ചെത്തുകയും ടീമിനെ നയിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് കെ എല്‍ രാഹുല്‍. അടുത്ത സീസണില്‍ രാഹുല്‍ ലഖ്‌നൗ വിട്ട് ആര്‍സിബിയിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. രാഹുലും ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ആര്‍സിബിയെ രാഹുല്‍ നയിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പറയാം. രാഹുല്‍ വന്നാലും കന്നി കിരീടത്തിലേക്കെത്തുക ആര്‍സിബിക്ക് പ്രയാസമാവും.

Story first published: Sunday, September 22, 2024, 22:16 [IST]
Other articles published on Sep 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+