Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ഡല്‍ഹിയില്‍, രോഹിത് എങ്ങോട്ട്? 10 ടീമുകളുടേയും സാധ്യതാ ക്യാപ്റ്റന്മാരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. മെഗാ ലേലം വരാനിരിക്കെ വലിയ അഴിച്ചുപണിയിലേക്കാണ് ടീമുകള്‍ കടക്കുന്നത്. പല ടീമുകളും നായകന്മാരേയും പരിശീലകരേയുമടക്കം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. മെഗാ ലേലത്തിന് മുമ്പ് തന്നെ പുതിയ നായകന്മാരെ കണ്ടെത്തി ധാരണയിലേക്കെത്താനാണ് ടീമുകള്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അടുത്ത സീസണില്‍ 10 ടീമിന്റെയും നായകസ്ഥാനത്തേക്കെത്തുക ആരൊക്കെയാവും?. സാധ്യതകള്‍ വിലയിരുത്തി പരിശോധിക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് റുതുരാജ് ഗെയ്ക് വാദ് തുടരും. അവസാന സീസണിലാണ് ധോണിയെ മാറ്റി റുതുരാജിനെ സിഎസ്‌കെ ക്യാപ്റ്റനാക്കിയത്. മികച്ച പ്രകടനം നടത്താന്‍ അവസാന സീസണില്‍ റുതുരാജിന് സാധിച്ചിരുന്നില്ല. എങ്കിലും അടുത്ത സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് റുതുരാജ് ഗെയ്ക് വാദ് തന്നെ ഉണ്ടാവുമെന്ന് തന്നെ പറയാം.

മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തില്‍ പലതരം റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ നായകന്‍. അവസാന സീസണില്‍ രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത്. ഇത് മുംബൈ ടീമിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയും ടീം അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. അടുത്ത സീസണിലും മുംബൈയെ ഹാര്‍ദിക് പാണ്ഡ്യ തന്നെയാവും നയിക്കുകയെന്നാണ് വിവരം.

ഹാര്‍ദിക്കില്‍ മുംബൈ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുംബൈയെ ഹാര്‍ദിക് തന്നെ അടുത്ത സീസണിലും നയിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനത്ത് മാറ്റമുണ്ടായേക്കും. നിലവിലെ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ശ്രേയസ് അയ്യരാണ് നിലവിലെ കെകെആര്‍ നായകന്‍. എന്നാല്‍ അടുത്ത സീസണില്‍ കെകെആറിനെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കും. സൂര്യകുമാറിനെ കെകെആറിലേക്കെത്തിക്കാന്‍ വലിയ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.

kl rahul ipl 2025

ഗൗതം ഗംഭീറടക്കം ഈ കൂടുമാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നിലവിലെ നായകന്‍ ഫഫ് ഡുപ്ലെസിസാണ്. അടുത്ത സീസണില്‍ ഡുപ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തില്ല. പുതിയ നായകനെ ആര്‍സിബിക്ക് വേണം. കെ എല്‍ രാഹുലിനെയാണ് ആര്‍സിബി നായകസ്ഥാനത്തേക്ക് കൊണ്ടുവരികയെന്നാണ് വിവരം. മുന്‍ ആര്‍സിബി താരമായ രാഹുല്‍ ഇത്തവണ ടീമിലേക്ക് തിരിച്ചുവരുമെന്നാണ് വിവരം.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്ത് റിഷഭ് പന്ത് തുടരുമെന്നാണ് സൂചന. റിഷഭ് പന്ത് സിഎസ്‌കെയിലേക്ക് കൂടുമാറുമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതിന് സാധ്യത കുറവാണെന്ന് പറയാം. റിഷഭ് പന്ത് ഡല്‍ഹിയുടെ നായകനായി തുടര്‍ന്നേക്കും. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ്. അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ്. സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനത്ത് തുടര്‍ന്നേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സീസണിലെ റണ്ണറപ്പുകളാണ്. പാറ്റ് കമ്മിന്‍സാണ് നിലവിലെ നായകന്‍. കമ്മിന്‍സിനെ ഹൈദരാബാദ് നായകസ്ഥാനത്തേക്ക് നിലനിര്‍ത്തിയേക്കും. കമ്മിന്‍സ് വിട്ടുനിന്നാല്‍ മാത്രമെ പുതിയ നായകനെ ഹൈദരാബാദിന് തേടേണ്ടതായുള്ളൂ. കമ്മിന്‍സ് കളിക്കുമെന്നാണ് സൂചന. പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്തേക്ക് പുതിയ നായകനെ കൊണ്ടുവരേണ്ടതായുണ്ട്. നിലവിലെ നായകന്‍ ശിഖര്‍ ധവാനാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധവാന്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിച്ചേക്കില്ല. അതുകൊണ്ടുതന്നെ പുതിയ നായകനായി പഞ്ചാബ് നോട്ടമിടുന്നത് നിധീഷ് റാണയെയാണെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന നിധീഷ് അടുത്ത സീസണില്‍ പഞ്ചാബിനായി കളിക്കുമെന്നാണ് സൂചന. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനത്ത് നിന്ന് കെ എല്‍ രാഹുല്‍ മാറുമെന്നുറപ്പാണ്.

രാഹുല്‍ ടീം വിട്ടാല്‍ ശ്രേയസ് അയ്യരെയാവും ലഖ്‌നൗ നായകസ്ഥാനത്തേക്ക് എത്തിക്കുകയെന്നാണ് വിവരം. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ശുബ്മാന്‍ ഗില്‍ തുടര്‍ന്നേക്കും. വരുന്ന സീസണിലും ഗില്ലിന്റെ മികവിനെ ഗുജറാത്ത് വിശ്വസിച്ചേക്കും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശുബ്മാന്‍ ഗില്‍.

Story first published: Sunday, August 25, 2024, 10:04 [IST]
Other articles published on Aug 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+