For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോള്‍ മാറ്റാന്‍ സഞ്ജു, രാജസ്ഥാന് മറ്റ് വഴിയില്ല; ആര്‍സിബിയെ വീഴ്ത്താന്‍ ഈ നീക്കം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കണ്ട ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണുള്ളത്. ഈ കൂട്ടുകെട്ട് വന്നതോടെ രാജസ്ഥാന്‍ ഇത്തവണ വലിയ കുതിപ്പ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരത്തിലും നായകനാവാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

നായകനായുള്ള തിരിച്ചുവരവില്‍ സഞ്ജു മികവ് കാട്ടിയെങ്കിലും അവസാന മത്സരത്തില്‍ നിരാശപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിനോട് 58 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. നിലവിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത സജീവമല്ല. താരങ്ങള്‍ക്ക് സ്ഥിരത കാട്ടാനാവാത്തത് രാജസ്ഥാനെ പിന്നോട്ടടിക്കുകയാണ്. നായകനെന്ന നിലയില്‍ സഞ്ജു സാംസണേയും ഇത് പ്രതികൂലമായി ബാധിക്കുന്നു. രാജസ്ഥാന്റെ അടുത്ത എതിരാളികള്‍ ആര്‍സിബിയാണ്.

രാജസ്ഥാന്റെ തട്ടകത്തിലാണ് ഈ മത്സരം. ജയത്തോടെ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന് സാധിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ചില നിര്‍ണ്ണായക അഴിച്ചുപണിയിലേക്ക് രാജസ്ഥാന്‍ നീങ്ങുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാറ്റിങ് നിരയില്‍ രാജസ്ഥാന് മാറ്റം അനിവാര്യമായിരിക്കുകയാണ്. രാജസ്ഥാന്‍ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലേക്ക്

രാജസ്ഥാന്‍ റോയല്‍സിനെ ഈ സീസണില്‍ അലട്ടുന്ന പ്രധാന പ്രശ്‌നം മൂന്നാം നമ്പറില്‍ സ്ഥിരതയോടെ കളിക്കുന്ന താരമില്ലാത്തതാണ്. റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരെയെല്ലാം മാറ്റി മാറ്റി കളിപ്പിച്ചിട്ടും മൂന്നാം നമ്പറില്‍ ക്ലിക്കാവുന്നില്ല. ഈ റോളില്‍ സ്ഥിരതയോടെ കളിക്കാന്‍ ഒരു താരത്തെ രാജസ്ഥാന് ആവശ്യമാണ്. എന്നാല്‍ നിലവില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഈ റോളില്‍ ശോഭിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ആര്‍സിബിക്കെതിരേ സഞ്ജു സാംസണിന്റെ റോള്‍ മാറ്റിയേക്കും.

നിലവില്‍ ഓപ്പണര്‍ റോളില്‍ കളിക്കുന്ന സഞ്ജു സാംസണെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരാനാവും രാജസ്ഥാന്റെ പദ്ധതി. ഓപ്പണറായി ഇറങ്ങുന്ന സഞ്ജുവിന് വലിയ പ്രകടനം നടത്താനാവുന്നില്ല. യശ്വസി ജയ്‌സ്വാളിന്റെ മോശം ഫോമും ടീമിനെ ബാധിക്കുന്നു. മൂന്നാം നമ്പര്‍ താരത്തിന് നിര്‍ണ്ണായക റോള്‍ ടീമിലുണ്ട്. ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാനും വിക്കറ്റ് കാത്ത് കളിക്കാനും മൂന്നാം നമ്പര്‍ താരത്തിന് സാധിക്കണം. അതുകൊണ്ടുതന്നെ നായകന്‍ കൂടിയായ സഞ്ജുവിനെ ഈ റോളിലേക്ക് മാറ്റാന്‍ ഇപ്പോള്‍ രാജസ്ഥാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

sanju samson ipl 2025

സൂര്യവന്‍ഷിയെ ഓപ്പണറാക്കും

രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ കൊണ്ടുവരേണ്ടതായുണ്ട്. വൈഭവ് സൂര്യവന്‍ഷി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രായം 13 മാത്രമാണെങ്കിലും ഇതിനോടകം എല്ലാവരുടേയും കൈയടി നേടാന്‍ സൂര്യവന്‍ഷിക്ക് സാധിച്ചിട്ടുണ്ട്. ഓപ്പണറായി മിന്നിക്കാന്‍ സൂര്യവന്‍ഷിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും. സൂര്യവന്‍ഷി കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ഒരോവറില്‍ 26 റണ്‍സ് നേടി മിന്നിച്ചു.

ആര്‍സിബിക്കെതിരേ സൂര്യവന്‍ഷിയെ ഓപ്പണറായി കൊണ്ടുവരാനാവും രാജസ്ഥാന്‍ ശ്രമിക്കുക. ജയ്‌സ്വാള്‍, സൂര്യവന്‍ഷി കൂട്ടുകെട്ടിനെ പരീക്ഷിച്ചുനോക്കാന്‍ രാജസ്ഥാന്‍ തയ്യാറാവുന്നതാണ് നല്ലത്. മൂന്നാം നമ്പറിലേക്ക് സഞ്ജു വരികയും ജയ്‌സ്വാളും സൂര്യവന്‍ഷിയും ഓപ്പണിങ്ങില്‍ ഇറങ്ങുകയും ചെയ്താല്‍ രാജസ്ഥാന്റെ നിലവിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ സൂര്യവന്‍ഷിക്ക് സാധിച്ചാല്‍ വരുന്ന മത്സരങ്ങളിലും രാജസ്ഥാനത് ഗുണകരമായി മാറും.

മധ്യനിരയില്‍ ഹെറ്റ്‌മെയര്‍ ഒറ്റപ്പെടുന്നു

മധ്യനിരയില്‍ ഷിംറോന്‍ ഹെറ്റ്‌മെയറുടെ പ്രകടനം ഗംഭീരമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഹെറ്റ്‌മെയറിനായിട്ടുണ്ട്. എന്നാല്‍ റിയാന്‍ പരാഗിന് സ്ഥിരതയോടെ കസറാനാവുന്നില്ല. രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്കെത്താന്‍ സ്ഥിരതയോടെ പ്രകടനം നടത്തേണ്ടതായുണ്ട്. ടീമെന്ന നിലയില്‍ രാജസ്ഥാന്റെ കരുത്ത് മോശമല്ല. എന്നാല്‍ സ്ഥിരതയോടെ മികവ് കാട്ടാന്‍ ടീമിന് സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം.

Story first published: Friday, April 11, 2025, 9:38 [IST]
Other articles published on Apr 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+