Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഞ്ചാബിനെതിരേ ഫിഫ്റ്റിയുറപ്പ്!! മടങ്ങിവരവില്‍ സഞ്ജു ഹീറോയാവും, ഇതാ കാരണം

ജയ്പൂര്‍: നീണ്ട ഒരു ബ്രേക്കിനു ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വീണ്ടും ബാറ്റേന്തുകയാണ്. ഞായറാഴ്ച ഹോംഗ്രൗണ്ടായ ജയ്പൂരില്‍ പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം നായകനായി ടീമില്‍ മടങ്ങിയെത്തുമെന്നുറപ്പായിരിക്കുകയാണ്. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ നഷ്ടമായതിനു ശേഷമാണ് റോയല്‍സ് പ്ലെയിങ് ഇലവനിലേക്കു സഞ്ജുവിന്റെ തിരിച്ചുവരവ്്.

കഴിഞ്ഞ മാസം 16നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍സ് സൂപ്പര്‍ ഓവറില്‍ പൊരുതി വീണ മല്‍സരത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനുശേഷം തുടരെ അഞ്ചു കളിയില്‍ സഞ്ജു കാഴ്ചക്കാരനായിരുന്നു. പഞ്ചാബുമായുള്ള തിരിച്ചുവരവ് മല്‍സരത്തില്‍ കിടിലനൊരു ഇന്നിങ്‌സ് തന്നെ നമുക്കു കാണാന്‍ സാധിച്ചേക്കും. ഇതിന്റെ കാരണമെന്താണെന്നു നമുക്കു നോക്കാം.

SANJU SAMSON

പഞ്ചാബിനെ പഞ്ചറാക്കും

പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ സഞ്ജു സാംസണ്‍ നേടിയാല്‍ അദ്ഭുതപ്പെടാനില്ല. പഞ്ചാബിനെതിരേ ഐപിഎല്ലില്‍ അദ്ദേഹത്തിനുുള്ള മികച്ച റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ പഞ്ചാബിനെതിരേ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നു കാണാം.

വിവിധ സീസണുകളിലായി ഇതുവരെ 24 മല്‍സരങ്ങളിലാണ് പഞ്ചാബിനെതിരേ സഞ്ജു കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 37 ശരാശരിയില്‍ 143.35 സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഫിഫ്റ്റികള്‍ രണ്ടെണ്ണെ മാത്രമായിട്ടും 700ന് മുകളില്‍ സഞ്ജു നേടിയിട്ടുണ്ടെന്നത് പഞ്ചാബിനെതിരേ അദ്ദേഹത്തിന്റെ സ്ഥിരത തന്നെയാണ് തെളിയിക്കുന്നത്.

ഈ പ്രകടനം വരാനിരിക്കുന്ന കളിയിലും സഞ്ജുവിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്നുറപ്പാണ്. റോയല്‍സ് ടീമിലേക്കുള്ള മടങ്ങിവരവ് ആഷോഘിക്കാന്‍ പഞ്ചാബിനേക്കാള്‍ നല്ലൊരു എതിരാളികളെ അദ്ദേഹത്തിനു ലഭിക്കാനുമില്ല. അതിനാല്‍ വെടിക്കെട്ടിനു കച്ച മുറുക്കി തന്നെയാവും അടുത്ത മല്‍സരത്തിനായുള്ള സഞ്ജുവിന്റെ പടയൊരുക്കം.

ആദ്യപാദത്തിലെ പ്രകടനം

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും തമ്മില്‍ മുഖാമുഖം വരുന്ന രണ്ടാത്തെ പോരാട്ടം കൂടിയാണ് ഞായറാഴ്ചത്തേത്. കഴിഞ്ഞ മാസം ചണ്ഡീഗഡിലെ മുള്ളന്‍പൂര്‍ സ്റ്റേഡിയത്തില്‍ പഞ്ചാബും റോയല്‍സും കൊമ്പുകോര്‍ത്തിരുന്നു. അന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ പഞ്ചാബിനെ സഞ്ജു സാംസണും സംഘവും വാരിക്കളയുകയായിരുന്നു.

50 റണ്‍സിന്റെ ആധികാരിക വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. യശസ്വി ജയ്‌സ്വാള്‍ ഫിഫ്റ്റിയുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചപ്പോള്‍ സഞ്ജുവും മോശമാക്കിയില്ല. 45 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുമടക്കം 67 റണ്‍സാണ് നേടിയത്.

SANJU SAMSON

സഞ്ജുവാകട്ടെ 26 ബോളില്‍ ആറു ഫോറുകളടക്കം 38 റണ്‍സും അടിച്ചെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു-ജയ്‌സ്വാള്‍ ജോടി നേടിയ 89 റണ്‍സ് കൂട്ടുകെട്ടാണ് റോയല്‍സിന്റെ വിജയത്തിനു അടിത്തറയിട്ടത്. റിയാന്‍ പരാഗ് 43 റണ്‍സോടെയും മിന്നിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നാലു വിക്കറ്റിനു 205 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഒമ്പതു വിക്കറ്റിനു 155 റണ്‍സ് നേടാനെ പഞ്ചാബിനായുള്ളൂ.

അതേസമയം, സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനത്തിലേക്കു വന്നാല്‍ ഏഴു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 37.33 ശരാശരിയില്‍ 143.58 സ്‌ട്രൈക്ക് റേറ്റോടെ 224 റണ്‍സ് നേടുകയും ചെയ്തു. ഒരു ഫിഫ്റ്റി ഉള്‍പ്പെടെയാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ നേടിയ 66 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.

Story first published: Wednesday, May 14, 2025, 11:43 [IST]
Other articles published on May 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+