For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 13കാരനെ എന്തിന് രാജസ്ഥാന്‍ വാങ്ങി? കാട്ടിയത് മണ്ടത്തരമല്ല! സഞ്ജു പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ടീമുകളെല്ലാം പടയൊരുക്കത്തിലേക്ക് കടന്നിരിക്കുന്നു. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അപ്രതീക്ഷിത അഴിച്ചുപണികളാണ് ടീമുകളില്‍ വരുത്തിയിരിക്കുന്നത്. ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കി.

ഇത്തവണ രാജസ്ഥാന്‍ ടീമിലെത്തിച്ച താരങ്ങളില്‍ എല്ലാവര്‍ക്കും കൗതുകമായത് വൈഭവ് സൂര്യവന്‍ഷന്‍ഷിയുടെ കാര്യത്തിലാണ്. വെറും 13 വയസ് മാത്രം പ്രായമുള്ള വൈഭവിനെ ഐപിഎല്ലില്‍ കളിപ്പിച്ചാല്‍ എത്രത്തോളം ക്ലിക്കാവുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ വൈഭവിനെ ടീമിലെത്തിച്ചതിനെ വിമര്‍ശിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് വൈഭവിനെ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

പ്രതിഭാശാലിയായ യുവതാരം

വൈഭവിന്റെ മികവ് കണ്ടാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചതെന്നാണ് സഞ്ജു പറയുന്നത്. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിലെ എല്ലാവരുടേയും അഭിപ്രായം തേടിയാണ് യുവതാരത്തെ രാജസ്ഥാന്‍ വാങ്ങിയതെന്നാണ് സഞ്ജു പറയുന്നത്. 'അവന്റെ ബാറ്റിങ് പ്രകടനങ്ങളുടെ ഹൈലൈറ്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചെന്നൈയില്‍ ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരേ വൈഭവിന്റെ ബാറ്റിങ് പ്രകടനം രാജസ്ഥാന്റെ സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 60-70 പന്തുകള്‍ക്കിടയില്‍ അവന്‍ സെഞ്ച്വറി നേടി.

അവന്‍ കളിച്ച ഷോട്ടുകള്‍ നോക്കുക. അതെല്ലാം വളരെ സവിശേഷമായതായിരുന്നു. നമ്മളോടൊപ്പം ഇത്തരത്തിലുള്ള താരങ്ങളുണ്ടായാല്‍ ടീമിനത് വലിയ നേട്ടമുണ്ടാവും' എബി ഡിവില്ലിയേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ഭാവി മുന്നില്‍ക്കണ്ടാണ് വൈഭവിനെ ടീമിലേക്കെത്തിച്ചതെന്ന് പറയാം. അടുത്ത യുവ സൂപ്പര്‍ താരമായി വളരാന്‍ വൈഭവിന് മിടുക്കുണ്ട്. ഇത് വിലയിരുത്തിയാണ് രാജസ്ഥാന്റെ ഈ നീക്കം.

sanju samson

രാജസ്ഥാന്‍ യുവതാരങ്ങളെ വളര്‍ത്തും

യുവതാരങ്ങളെ വളര്‍ത്താന്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം കാട്ടുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണെയടക്കം പിന്തുണച്ച് ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് രാജസ്ഥാനാണെന്ന് നിസംശയം പറയാം. ഇതും സഞ്ജു ചൂണ്ടിക്കാട്ടി. 'രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രം നോക്കിയാല്‍ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതായി കാണാനാവും. പ്രതിഭകളെ വളര്‍ത്തി ചാമ്പ്യന്മാരാക്കാന്‍ രാജസ്ഥാനാവും. ഉദാഹരണമായി യശ്വസി ജയ്‌സ്വാളിനെ നോക്കുക.

യുവതാരമായി രാജസ്ഥാനിലേക്കെത്തിയ അവന്‍ ഇന്ന് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരെയെല്ലാം നോക്കുക. രാജസ്ഥാന്‍ ഇത്തരമൊരു പാരമ്പര്യമുള്ള ടീമാണ്' സഞ്ജു കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലൂടെ വളര്‍ന്ന പല യുവതാരങ്ങളും ഇന്ത്യക്കായി അരങ്ങേറ്റം നടത്തുകയും മികച്ച പ്രകടനങ്ങളോടെ കൈയടി നേടുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത് തുടരുമെന്നാണ് നായകനായ സഞ്ജു പറയുന്നത്.

ഇത്തവണ കപ്പ് മുഖ്യം ബിഗിലേ

ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനും നിര്‍ണ്ണായകമാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീട് കപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. സഞ്ജുവിന് കീഴില്‍ ഫൈനല്‍ കളിച്ചെങ്കിലും കപ്പ് അകന്ന് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന് ഇത്തവണ കിരീടം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനേയും ഇത്തവണ കൊണ്ടുവന്ന രാജസ്ഥാന്‍ കപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

ടീമില്‍ വലിയ അഴിച്ചുപണി വന്നതിനാല്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ രാജസ്ഥാന് സമയം വേണ്ടിവരും. ദ്രാവിഡ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചാണ് രാജസ്ഥാന്റെ പരിശീലകനാവുന്നത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, December 23, 2024, 13:05 [IST]
Other articles published on Dec 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+