For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അവനെതിരേ തന്ത്രം ഏല്‍ക്കില്ല, പെട്ടുപോകും! ഞെട്ടിച്ച ബാറ്റ്‌സ്മാനെക്കുറിച്ച് സഞ്ജു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാന്‍ പോവുകയാണ്. ഇതിനായുള്ള നീക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സും ശക്തമായ പടയൊരുക്കത്തിലാണ്. രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കിയതും വിക്രം റാത്തോറിനെ ബാറ്റിങ് പരിശീലകനാക്കിയതുമെല്ലാം രാജസ്ഥാന്റെ മികച്ച നീക്കങ്ങളാണെന്ന് തന്നെ പറയാം. വരുന്ന സീസണിലും സഞ്ജു സാംസണ്‍ തന്നെയാവും രാജസ്ഥാനെ നയിക്കുക.

ടീമിനെ ഇതിനോടകം ഫൈനല്‍ കളിപ്പിക്കാന്‍ സഞ്ജുവിനായെങ്കിലും കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വരുന്ന സീസണില്‍ രാജസ്ഥാന് കപ്പിലേക്കെത്താനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ശക്തമായ പരിശീലക സംഘത്തെ ഒപ്പം കൂട്ടിയത് രാജസ്ഥാന് കരുത്താവുമെന്നാണ് എല്ലാവരും കരുതുന്നത്. ഐപിഎല്ലില്‍ മികച്ച നീക്കങ്ങളുമായി സഞ്ജു നായകനായി കൈയടി നേടിയിട്ടുണ്ട്. എന്നാല്‍ തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാനെ ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

ധോണിയെ വീഴ്ത്താനാണ് ഏറ്റവും പ്രയാസം

തന്ത്രം മെനയാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയാണെന്നാണ് സഞ്ജു പറയുന്നത്. നായകനെന്ന നിലയില്‍ ധോണിയെ പുറത്താക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും സഞ്ജു സാംസണ്‍ പറയുന്നു. 'മഹിഭായിയുടെ പദ്ധതികളെക്കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല. അദ്ദേഹത്തിനെതിരേ പദ്ധതികള്‍ മെനയുകയെന്നത് അസാധ്യമാണ്. എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും ഞങ്ങള്‍ പദ്ധതി മെനയാറുണ്ട്. എന്നാല്‍ ധോണിയുടെ പേര് വരുമ്പോള്‍ ആരും ഒന്നും പറയാറില്ല.

കാരണം എതിരാളികള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാവില്ല. അദ്ദേഹത്തിനുവേണ്ടി യാതൊരു പദ്ധതിയും മെനായാനാവില്ല' വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു സാംസണ്‍ പറഞ്ഞു. എംഎസ് ധോണി ഇതിഹാസ നായകന്‍ മാത്രമല്ല ബൗളര്‍മാരുടേയും എതിര്‍ നായകന്മാരുടേയും നീക്കങ്ങള്‍ നന്നായി മനസിലാക്കുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ധോണിക്കെതിരേ തന്ത്രം മെനയുകയെന്നത് വളരെ പ്രയാസമാണ്.

ms dhoni ipl 2025

സഞ്ജുവിന് വരുന്ന സീസണ്‍ നിര്‍ണ്ണായകം

സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെയാണ് വരുന്ന സീസണിലും സഞ്ജുവിനെ നായകനായി രാജസ്ഥാന്‍ നിലനിര്‍ത്തിയത്. എന്നാല്‍ വരുന്ന സീസണ്‍ സഞ്ജുവിന് വളരെ പ്രധാനപ്പെട്ടതാണ്. പ്ലേ ഓഫിലെങ്കിലും ടീമിനെ എത്തിക്കാനാവാത്ത പക്ഷം സഞ്ജു സാംസണിന് വൈകാതെ വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. ജോസ് ബട്‌ലര്‍ ടീമിലുണ്ടായിട്ടും രാജസ്ഥാന്‍ സഞ്ജുവിനെ നായകനാക്കിയത് താരത്തിന് ലഭിക്കുന്ന ആരാധക പിന്തുണകൊണ്ടാണ്.

സഞ്ജുവിനെ പുറത്താക്കിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ അത് വലിയ കുറവുണ്ടാക്കും. അത്രത്തോളം ആരാധകരോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് സഞ്ജു. എന്നാല്‍ സഞ്ജുവിന് കീഴില്‍ വരുന്ന മൂന്ന് സീസണുകളില്‍ പ്രതീക്ഷിച്ച പ്രകടനം ടീമിന് നടത്താന്‍ സാധിക്കാതെ വന്നാല്‍ സഞ്ജുവിനെ രാജസ്ഥാന്‍ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ വരുന്ന സീസണ്‍ സഞ്ജുവിന് വളരെ പ്രധാനപ്പെട്ടതാണ്.

സഞ്ജു പരിക്കിന്റെ പിടിയില്‍

സഞ്ജു സാംസണ്‍ നിലവില്‍ കേരള ടീമിനൊപ്പം രഞ്ജി ട്രോഫിയിലാണുള്ളത്. രണ്ടാം റൗണ്ടില്‍ സഞ്ജു കളിച്ചിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ അദ്ദേഹം ഉണ്ടാവില്ല. സഞ്ജു വിശ്രമത്തില്‍ പോകാനൊരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജുവാകും ഒന്നാം നമ്പര്‍ കീപ്പറെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ സഞ്ജു വിശ്രമത്തില്‍ പോകാനുള്ള തയ്യാറെടുപ്പിലാണുള്ളത്. പരിക്ക് ഗുരുതരമല്ലെങ്കിലും നിലവില്‍ വിശ്രമമെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജു സാംസണിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കരിയറില്‍ നിര്‍ണ്ണായക സമയത്തിലൂടെ കടന്ന് പോകുന്ന സഞ്ജുവിന് ഇപ്പോള്‍ പരമ്പരകള്‍ നഷ്ടമായാല്‍ അത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം നിസംശയം പറയാം.

Story first published: Friday, October 25, 2024, 15:21 [IST]
Other articles published on Oct 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+