For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025:ഫലം കണ്ടത് ആ തന്ത്രം, പഞ്ചാബിനെ പൂട്ടിയത് അങ്ങനെ; പദ്ധതി വെളിപ്പെടുത്തി സഞ്ജു

മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും വിജയ വഴിയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനം കളിച്ച രണ്ട് മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചിരിക്കുകയാണ്. 50 റണ്‍സിനാണ് രാജസ്ഥാന്‍ പഞ്ചാബിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്‌സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്.

ഇതോടെ 50 റണ്‍സിന്റെ കിടിലന്‍ ജയം രാജസ്ഥാന്‍ നേടിയെടുത്തു. സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയെത്തിയ പഞ്ചാബ് കിങ്‌സിന്റെ കുതിപ്പിന് പൂട്ടിടാന്‍ സഞ്ജുവിന്റെ രാജസ്ഥാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ബാറ്റിങ് നിരയില്‍ യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും സഞ്ജും സാംസണുമെല്ലാം തിളങ്ങിയിരുന്നു.

എന്നാല്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് മറ്റൊരു കാര്യമാണെന്നാണ് സഞ്ജു മത്സരശേഷം പറഞ്ഞത്. പഞ്ചാബിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാനെ സഹായിച്ച പ്രകടനം ജോഫ്രാ ആര്‍ച്ചറിന്റേയും സന്ദീപ് ശര്‍മയുടേയുമാണെന്നാണ് സഞ്ജു മത്സരത്തിന് ശേഷം പറഞ്ഞത്.

അവരുടെ കൂട്ടുകെട്ടാണ് ഞങ്ങളുടെ കരുത്ത്

ജോഫ്രാ ആര്‍ച്ചര്‍ ലോക ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയക്കുന്ന ബൗളര്‍മാരിലൊരാളാണ്. അതിവേഗത്തില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ ഫോമിലേക്കെത്തിയാല്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമായി മാറും. സന്ദീപ് ശര്‍മ അനുഭവസമ്പന്നനായ പേസറാണ്. മീഡിയം പേസറായ സന്ദീപ് മികച്ച സ്വിങ് ബൗളിങ്ങിലൂടെ വിക്കറ്റ് നേടിയെടുക്കുന്നവനാണ്. ഈ കൂട്ടുകെട്ടാണ് പഞ്ചാബിനെതിരേ രാജസ്ഥാനെ ജയിപ്പിച്ചത് എന്നാണ് സഞ്ജു അഭിപ്രായപ്പെട്ടത്.

rr vs pbks

'ജോഫ്രാ ആര്‍ച്ചര്‍, സന്ദീപ് ശര്‍മ കൂട്ടുകെട്ട് വളരെ അപകടകരമാണ്. ഒരാള്‍ 150 പ്ലസ് വേഗത്തില്‍ പന്തെറിയുമ്പോള്‍ ഒരാള്‍ 115 വേഗത്തിലാണ് പന്തെറിയുന്നത്. ആര്‍ച്ചറുടെ മികവില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. അവന്‍ വേഗത്തില്‍ പന്തെറിയുന്നത് കാണുമ്പോള്‍ വളരെ സന്തോഷമാണ് തോന്നുന്നത്' സഞ്ജു മത്സരശേഷം പറഞ്ഞത്. ഇത്തവണത്തെ മെഗാ ലേലത്തില്‍ 12.50 കോടിക്കാണ് രാജസ്ഥാന്‍ ആര്‍ച്ചറെ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ്.

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി കിടു

നായകനെന്ന നിലയില്‍ ഈ സീസണില്‍ സഞ്ജു സാംസണ്‍ കളിക്കുന്ന ആദ്യത്തെ മത്സരമാണിത്. അതുകൊണ്ടുതന്നെ ടീമിനെ ജയിപ്പിക്കുകയെന്നത് സഞ്ജുവിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. അതിന്റെ സമ്മര്‍ദ്ദം തുടക്കം മുതല്‍ സഞ്ജുവിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്താനും തകര്‍പ്പന്‍ തുടക്കം നല്‍കാനും സഞ്ജു സാംസണിന് സാധിച്ചു. 26 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സാണ് സഞ്ജു നേടിയത്.

ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സഞ്ജു മിടുക്കുകാട്ടി. സന്ദീപ് ശര്‍മയുടെ അനുഭവസമ്പത്തിനെ നന്നായി പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചു. മഹേഷ് തീക്ഷണ, വനിന്‍ഡു ഹസരങ്ക എന്നീ സ്പിന്നര്‍മാരെ മധ്യ ഓവറില്‍ നന്നായി ഉപയോഗിക്കാനും പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാനും നായകനെന്ന നിലയില്‍ സഞ്ജുവിന് സാധിച്ചു. സഞ്ജുവിന്റെ തിരിച്ചുവരവോടെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ടെന്ന് തന്നെ പറയാം.

രാജസ്ഥാന്‍ ബൗളര്‍മാര്‍ മിന്നും ഫോമില്‍

രാജസ്ഥാന്‍ റോയല്‍സ് പേസ് നിരയില്‍ ജോഫ്രാ ആര്‍ച്ചര്‍ മിന്നും ഫോമിലാണ്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന് വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. സന്ദീപ് ശര്‍മയും മഹേഷ് തീക്ഷണയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ കുമാര്‍ കാര്‍ത്തികേയയും വനിന്‍ഡു ഹസരങ്കയും ഓരോ വിക്കറ്റുകളും പങ്കിട്ടു. ടീമെന്ന നിലയില്‍ ഇപ്പോള്‍ പ്രതീക്ഷ നല്‍കാന്‍ രാജസ്ഥാനായിട്ടുണ്ട്. ഈ മികവ് വരുന്ന മത്സരങ്ങളിലും തുടരാന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, April 6, 2025, 11:15 [IST]
Other articles published on Apr 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+