For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജു അടിയോടടി!! കണ്ണുതള്ളി ദ്രാവിഡ്, ഈ കോംബോ പൊളിക്കും; വീഡിയോ

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനമേറ്റെടുത്തതു മുതല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. നായകന്‍ സഞ്ജു സാംസണും ദ്രാവിഡുമുള്‍പ്പെട്ട കോമ്പിനേഷന്‍ റോയല്‍സിലേക്കു കിരീടം കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. ടീം ഇന്ത്യയെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയതിനു പിന്നാലെയാണ് 'വന്‍മതില്‍' തന്റെ പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയത്.

ഇപ്പോഴിതാ ദ്രാവിഡിനൊപ്പം റോയല്‍സ് ക്യാംപില്‍ ആദ്യമായി സഞ്ജു പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നു ആരാധകര്‍ ഇതു ഏറ്റെടുക്കുകയും വൈറലാക്കി മാറ്റുകയും ചെയ്തു.

SANJU SAMSON- RAHUL DRAVID

തകര്‍ത്തടിച്ച് സഞ്ജു

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാംപിലെത്തിയ സഞ്ജു സാംസണ്‍ പരിശീലന മല്‍സരത്തില്‍ ബാറ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തന്റെ പതിവുശൈലിയില്‍ വമ്പന്‍ ഷോട്ടുകളുമായി തകര്‍ത്തടിക്കുന്ന അദ്ദേഹത്തെ ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും.

എല്ലാത്തിനും സാക്ഷിയായി രാഹുല്‍ ദ്രാവിഡ് മൈതാനത്ത് നില്‍ക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ദ്രാവിഡുമായി പലതും സംസാരിച്ചുകൊണ്ട് സഞ്ജു ചിരിക്കുന്നതും വീഡിയോയിലുണ്ട്. ദ്രാവിഡ് & സഞ്ജു (ലൗ ഇമോജി) എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചിരിക്കുന്നത്.

ഐപിഎല്‍ തയ്യാറെടുപ്പല്ല

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടല്ല സഞ്ജു സാംസണ്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെത്തി പരിശീലനം നടത്തുന്നത്. മറിച്ച് ഈയാഴ്ച തുടങ്ങാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തുന്നത്. ഈ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കൂടിയാണ് റോയല്‍സ് നായകന്‍.

റോയല്‍സ് ക്യാംപില്‍ സഞ്ജു ബാറ്റിങ് പരിശീലനം നടത്തുന്നു, വീഡിയോ

ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി സഞ്ജു കളിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ടി20 ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ യുവതാരം അഭിഷേക് ശര്‍മയാണ്. അദ്ദേഹത്തിനൊപ്പം സഞ്ജുവായിരിക്കും ഓപ്പണറായി കളിച്ചേക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ ഈ സുവര്‍ണാവസരം അദ്ദേഹം മുതലാക്കേണ്ടതുണ്ട്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അതു ഭാവിയിലും സഞ്ജുവിനു ദേശീയ ടീമില്‍ കൂടുല്‍ അവസരങ്ങളൊരുക്കുകയും ചെയ്യും.

SANJU SAMSON

സഞ്ജുവിന്റെ കരിയര്‍ മാറ്റിയ ദ്രാവിഡ്

സഞ്ജു സാംസണിന്റെ ഐപിഎല്‍ കരിയര്‍ തന്നെ മാറ്റിമറിച്ചത് രാഹുല്‍ ദ്രാവിഡാണ്. അദ്ദേഹം ക്യാപ്റ്റനായിരിക്കെയാണ് 2013ലെ ഐപിഎല്ലിലൂടെ മലയാളി താരം അരങ്ങേറിയത്. തൊട്ടുമുമ്പത്തെ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു സഞ്ജു. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. സീസണിനു ശേഷം താരം ഒഴിവാക്കപ്പെടുകയും ചെയ്തു.

തുടര്‍ന്നാണ് സഞ്ജുവിനെക്കുറിച്ച് അന്നു റോയല്‍സ് ടീമിന്റെ ഭാഗമായിരുന്ന മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും മലയാളി താരവുമായ ശ്രീശാന്ത് ദ്രാവിഡിനോടു പറഞ്ഞത്. പിന്നാലെ സഞ്ജുവിനോടു റോയല്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ദ്രാവിഡ് നിര്‍ദേശിക്കുകയും ചെയ്തു. ട്രയല്‍സില്‍ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കണ്ടതോടെ റോയല്‍സിലേക്കു ദ്രാവിഡ് ക്ഷണിക്കുകയുമായിരുന്നു.

ഇതിനു ശേഷം സഞ്ജുവിനു തിരിഞ്ഞു നോക്കേണ്ടി വരികയും ചെയ്തിട്ടില്ല. ഇപ്പോള്‍ ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം വന്നിരിക്കുകയാണ്. 2021 മുതല്‍ റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് സഞ്ജുവാണ്. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനലിലും ഇടം നേടിയിരുന്നു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായതിനു ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനലും കൂടിയായിരുന്നു ഇത്. അവസാന സീസണില്‍ പ്ലേഓഫിലാണ് റോയല്‍സിനു കാലിടറിയത്.

Story first published: Tuesday, October 1, 2024, 9:44 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+