For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 19ാം വയസ്സില്‍ സ്‌റ്റെയിനിനെ പറപ്പിച്ച സഞ്ജു, പിന്നില്‍ അച്ഛന്‍!! സംഭവം ഇങ്ങനെ

വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ ടീമിന്റെ കിരീടവരള്‍ച്ചയ്ക്കു ഇത്തവണ അറുതിയിടുകയെന്ന വലിയ ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. പുതിയ ലുക്കിലുള്ള റോയല്‍സിന്റെ പിങ്ക് ആര്‍മിക്കൊപ്പം അതു സാധിച്ചെടുക്കാമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹം.

2013 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് സഞ്ജു. നിരവധി അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങളും ഈ കാലയളവില്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും സഞ്ജുവിന്റെ ഒരു സിക്‌സര്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. 19 വയസ്സ് മാത്രമുള്ളപ്പോള്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെതിരേ നേടിയ ഗംഭീര സിക്‌സറാണിത്.

സ്റ്റെയ്ന്‍ തന്റെ കരിയറിന്റെ സുവര്‍ണ കാലത്തിലൂടെ കടന്നു പോകവെയാണ് സഞ്ജു ഇങ്ങനെയൊരു ഷോട്ടിലൂടെ അദ്ദേഹത്തെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചത്. 2014ലെ ഐപിഎല്ലില്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള കളിയിലായിരുന്നു സംഭവം. അന്നത്തെ ആ ഐതിഹാസിക സിക്‌സറിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

SANJU SAMSON

ആ സിക്‌സിനു പിന്നിലെ കഥ

ഡെയ്ല്‍ സ്റ്റെയ്‌നിനെതിരേ 2014ലെ ഐപിഎല്ലില്‍ താന്‍ നേടിയ ആ സിക്‌സറിനു പിന്നില്‍ വലിയൊരു കഥയുണ്ടെന്നാണ് സഞ്ജു സാംസണിന്റെ വെളിപ്പെടുത്തല്‍. ജിയോഹോട്‌സ്റ്റാറിന്റെ സൂപ്പര്‍സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലിന്റെ ആ സീസണ്‍ ഇന്ത്യക്കു പുറത്താണ് നടന്നത്. ഞങ്ങളുടെ ആദ്യത്തെ മല്‍സരം ദുബായിലായിരുന്നു. പക്ഷെ ഞാന്‍ ആദ്യത്തെ മല്‍സരം കളിക്കാനിറങ്ങിയത് അബുദാബിയിലാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ഞങ്ങളുടെ മല്‍സരം. മൂന്നാമനായി ബാറ്റ് ചെയ്ത എന്നെ ഈ കളിയില്‍ പുറത്താക്കിയത് ഡെയ്ല്‍ സ്റ്റെയ്‌നായിരുന്നു. അദ്ദേഹം മികച്ച ബൗളിങിലൂടെ എന്നെ ആ കളിയില്‍ ശരിക്കും ബുദ്ധിമുട്ടിക്കുക തന്നെ ചെയ്തു. വളരെ ചെറിയ സ്‌കോറിനാണ് എനിക്കു അന്നു ക്രീസ് വിടേണ്ടി വന്നതെന്നും സഞ്ജു വ്യക്തമാക്കി.

Take a Poll

പ്രചോദനം അച്ഛന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആ മല്‍സര ശേഷം ഞാന്‍ അച്ഛനെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ഓരോ മല്‍സരം കഴിയുമ്പോഴും ഞാന്‍ അച്ഛനെ വിളിക്കുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുമുണ്ടായിരുന്നു. അന്നു ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം അല്‍പ്പം അസ്വസ്ഥനായാണ് സംസാരിച്ചത്. സ്റ്റെയ്‌നിനെതിരേ നീയെന്താണ് കാണിച്ചത് എന്നെല്ലാം എന്നോടു ചോദിക്കുകയും ചെയ്തു.

SANJU SAMSON

സ്‌റ്റെയ്ന്‍ മികച്ച ബൗളറാണെന്നും അദ്ദേഹത്തിന്റെ ന്യൂബോള്‍ നേരിടുക അല്‍പ്പം ബുദ്ധിമുട്ടാണെന്നുമെല്ലാം ഞാന്‍ അച്ഛനോടു പറഞ്ഞു. എന്നാല്‍ അച്ഛന്‍ പറഞ്ഞത് മറ്റൊരു കാര്യമാണ്. അടുത്ത മല്‍സരത്തില്‍ ഇനി സ്റ്റെയ്‌നിനെ നേരിടുകയാണെങ്കില്‍ എന്തൊക്കെ സംഭവിച്ചാലും നീ സിക്‌സറടിച്ചേ തീരൂവെന്നു അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തുന്നു.

കോച്ച് പറഞ്ഞത് കേട്ടില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഞങ്ങള്‍ക്കു വീണ്ടുമൊരു മല്‍സരം കൂടി വന്നപ്പോള്‍ അന്നത്തെ രാജസ്ഥാന്‍ റോയല്‍സ് കോച്ചായിരുന്ന പാഡി അപ്റ്റണ്‍ ചില നിര്‍ദേശങ്ങളെല്ലാം നല്‍കി. നീ മൂന്നാം നമ്പറില്‍ തന്നെയാണ് കളിക്കുകയെന്നും സ്റ്റെയ്‌നിനെതിരേ ശ്രദ്ധയോടെ കളിക്കണമെന്നും പിന്നീട് വലിയ ഷോട്ടുകള്‍ കളിച്ചാല്‍ മതിയെന്നും അദ്ദേഹം ഉപദേശിച്ചു.

പക്ഷെ ഞാന്‍ അതു അനുസരിച്ചില്ല. സ്റ്റെയ്‌നിനെ എനിക്കു അടിക്കണമെന്നു ഞാന്‍ കോച്ചിനോടു പറഞ്ഞു. നീ ഒരിക്കലും അതു ചെയ്യരുതെന്നും സൂക്ഷിച്ച് കളിച്ചാല്‍ മതിയെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചെങ്കിലും ഞാന്‍ തല്ലുമെന്നു തന്നെയാണ് ഒരിക്കല്‍ക്കൂടി മറുപടി നല്‍കിയത്.

സ്‌റ്റെയ്‌നിന്റെ ഓവറില്‍ ഞാന്‍ അടിക്കുക തന്ന ചെയ്യുമെന്നും അപ്റ്റണിനോടു ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ കളിയില്‍ സ്റ്റെയ്‌നിനെതിരേ ഞാന്‍ സിക്‌സര്‍ പായിക്കുകയും ചെയ്യുകയായിരുന്നുവെന്നു സഞ്ജു ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, March 16, 2025, 18:30 [IST]
Other articles published on Mar 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+