For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൂട്ടുകാര്‍ക്ക് ചെയ്യാം, ടീം ഇങ്ങനെയാവരുത്! റോയല്‍സിനോടു ചൂടായ സഞ്ജു, സംഭവമറിയാം

ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ കൂടി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനൊരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. 2021 മുതല്‍ ടീമിന നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം റോയല്‍സിനൊപ്പം ആദ്യ കിരീടം തന്നെയായിരിക്കും അടുത്ത സീസണില്‍ ലക്ഷ്യമിടുക. സഞ്ജുവിനെ സംബന്ധിച്ച് ശരിക്കുമൊരു ഒരു ഹോം ഫ്രാഞ്ചൈസിയായി റോയല്‍സ് മാറിക്കഴിഞ്ഞു.

കാരണം 2013ല്‍ അവര്‍ക്കൊപ്പാണ് അദ്ദേഹം ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് രണ്ടു സീസണുകളിലൊഴികെ എല്ലാ സീസണിലും റോയല്‍സിനായി സഞ്ജു കളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ റോയല്‍സിനോടു അദ്ദേഹം ക്ഷുഭിതനാവുകയും അവരെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. ഇതു എപ്പോഴായിരുന്നെന്നും ഇതിനു പിന്നിലെ കാരണമെന്തായിരുന്നുവെന്നും നോക്കാം.

SANJU SAMSON

2022ലെ ഐപിഎല്‍ സീസണിനു തൊട്ടുമുമ്പായിരുന്നു ആരാധകരെയും ഫ്രാഞ്ചൈസിയെയും ഒരുപോലെ ഞെട്ടിച്ച സംഭവം നടന്നത്. ടീമിനൊപ്പം ബസില്‍ യാത്ര ചെയ്യവെയുള്ള സഞ്ജുവിന്റെ ചിത്രം അദ്ദേഹമറിയാതെ എടുത്ത ശേഷം അതു സോഷ്യല്‍ മീഡിയില്‍ റോയല്‍സ് പങ്കുവയ്ക്കുകയായിരുന്നു.

പക്ഷെ വെറുതെ ചിത്രം പങ്കുവയ്ക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഫോട്ടോയില്‍ ചില ഫില്‍റ്ററുകളും നല്‍കി അവര്‍ സഞ്ജുവിനെ കോമാളിയായി ചിത്രീകരിക്കുകയായിരുന്നു. നീല തലപ്പാവും കറുത്ത ഗ്ലാസും ഒപ്പം കമ്മലുമെല്ലാം ഈ ഫോട്ടോയില്‍ കൃത്രിമമായി നല്‍കുകയും ചെയ്തു. എത്ര മനോഹരമായിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം റോയല്‍സ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

റോയല്‍സിന്റെ ഈ പരിഹാസം സഞ്ജുവിനു ഒട്ടും പിടിച്ചില്ലെന്നു മാത്രമല്ല അദ്ദേഹം അതിനു പ്രതികരിക്കുകയും ചെയ്തു. സുഹൃത്തുകളാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സാരമില്ല. പക്ഷെ ടീമുകള്‍ പ്രൊഫഷണലാവണം എന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ ടാഗ് ചെയ്തു കൊണ്ട് സഞ്ജു എക്‌സില്‍ കുറിച്ചത്.

മാത്രമല്ല എക്‌സില്‍ (അന്നു ട്വിറ്റര്‍) റോയല്‍സിനെ അദ്ദേഹം അണ്‍ഫോളോയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടു പോയെന്നു ബോധ്യമായതോടെ റോയല്‍സ് ഉടന്‍ തങ്ങളുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. അതു മാത്രമല്ല തങ്ങളുടെ ക്യാപ്റ്റനെ തന്നെ ഈ തരത്തില്‍ അധിക്ഷേപിക്കുന്ന പോസ്റ്റ് തയ്യാറാക്കി അതു പങ്കുവയ്ക്കുകയും ചെയ്്ചത സോഷ്യല്‍ മീഡിയ ടീമിനെ റോയല്‍സ് പുറത്താക്കുകയും ചെയ്തു.

SANJU SAMSON

സോഷ്യല്‍ മീഡിയയിലൂടെയാണ് റോയല്‍സ ഇക്കാര്യമറിയിച്ചത്. ഇന്നുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങളുടെ സമീപനത്തിലും സോഷ്യല്‍ മീഡിയ ടീമിലും മാറ്റം വരുത്തുകയാണ്. എസ്ആര്‍എച്ചുമായുള്ള ആദ്യ മല്‍സരത്തിനു തയ്യാറെടുക്കുന്ന ടീമിനകത്ത് കാര്യങ്ങളെല്ലാം നല്ല നിലയില്‍ തന്നെയാണ് എന്നായിരുന്നു റോയല്‍സിന്റെ പോസ്റ്റ്.

സീസണിന്റെ തുടക്കം ഈ വിവാദം റോയല്‍സിനു ക്ഷീണമായെങ്കിലും പിന്നീട് അവര്‍ക്കു അഭിമാനിക്കാന്‍ വക നല്‍കിയ സീസണിലായി 2022ലേതു മാറി. സീസണിലുടനീളം ഉജ്ജ്വല ഫോമില്‍ കളിച്ച റോയല്‍സ് ഫൈനലിലേക്കും കുതിച്ചിരുന്നു.

പക്ഷെ കിരീടത്തിനു തൊട്ടരികെ കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ക്കു കാലിടറുകയായിരുന്നു. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ സര്‍പ്രൈസ് ചംപ്യന്‍മാരായതിനു ശേഷം റോയല്‍സിന്റെ ആദ്യ ഫൈനലും കൂടിയായിരുന്നു ഇത്. അതിനു ശേഷം 2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമായ റോയല്‍സ് കഴിഞ്ഞ തവണ പ്ലേഓഫിലും വീഴുകയായിരുന്നു.

Story first published: Monday, August 19, 2024, 9:46 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+