Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു പുറത്തായിട്ടില്ല, എപ്പോള്‍ തിരിച്ചെത്തും? വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണത്തെ സീസണില്‍ ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് പറയാം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടീമുകള്‍ തമ്മില്‍ നടക്കുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്നത് ചില സൂപ്പര്‍ ടീമുകളുടെ പിന്നോട്ട് പോക്കാണ്. ഇതില്‍ എടുത്തു പറയേണ്ട ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല.

എട്ട് മത്സരത്തില്‍ ആറിലും തോറ്റ രാജസ്ഥാന്‍ റോയല്‍സിന് ഇനി പ്ലേ ഓഫ് കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പോരാട്ടം നടത്തി ആരാധകരെ തൃപ്തിപ്പെടുത്തേണ്ടത് രാജസ്ഥാനും സഞ്ജുവിനും പ്രധാനപ്പെട്ട കാര്യമാണ്. ഇതിനിടെ സഞ്ജു സാംസണ്‍ പരിക്ക് നേരിട്ടത് രാജസ്ഥാനെ തളര്‍ത്തുന്ന കാര്യമാണ്. ഡല്‍ഹിക്കെതിരേ ഇടിപ്പിന് പരിക്കേറ്റ സഞ്ജുവിന് ഐപിഎല്‍ സീസണ്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എന്നാല്‍ സഞ്ജുവിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗികമായി രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് സഞ്ജുവിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് നിര്‍ണ്ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ്. സഞ്ജു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ലെന്ന പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ദ്രാവിഡ് പങ്കുവെച്ചിരിക്കുന്നത്.

സഞ്ജുവിന്റെ ഫിറ്റ്‌നസ് നിരീക്ഷിക്കുന്നു

സഞ്ജു സാംസണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ലെന്നും ഇപ്പോഴും താരത്തിന്റെ തിരിച്ചുവരവിനായി ടീം കാത്തിരിക്കുകയാണെന്നാണ് ദ്രാവിഡ് പറയുന്നത്. സഞ്ജുവിന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനായി പ്രത്യേക ചികിത്സ നടത്തിവരികയാണെന്നും ഇത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. 'സഞ്ജുവിന് ഡല്‍ഹിക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. അവസാന മത്സരം അവന് കളിക്കാനായിട്ടില്ല. ആര്‍സിബിക്കെതിരേയും അവന്‍ കളിക്കാനുണ്ടാവില്ല. അവന്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടില്ലെന്നാണ് ഫിസിയോ അറിയിച്ചിരിക്കുന്നത്.

sanju samson ipl 2025

അതുകൊണ്ടുതന്നെ സഞ്ജുവിന് വിശ്രമം നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ അവനെ ഒപ്പം കൂട്ടുകയെന്നത് പരിക്ക് കൂട്ടാന്‍ കാരണമായേക്കും. എത്രയും വേഗത്തില്‍ അവനെ തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അവന്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. വളരെ വേഗത്തിലാണ് ഇനിയുള്ള മത്സരങ്ങള്‍ വരുന്നത്. മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള കുറവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മടക്കം എപ്പോഴാണെന്ന് കണ്ടറിയണം. ഇപ്പോള്‍ ഫിറ്റ്‌നസില്ലാത്തതിനാല്‍ ബംഗളൂരുവിലേക്ക് ഞങ്ങള്‍ക്കൊപ്പം കൂട്ടിയിട്ടില്ല' ദ്രാവിഡ് പറഞ്ഞു.

സഞ്ജുവിന്റെ അഭാവം രാജസ്ഥാന് വലിയ തിരിച്ചടി

സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി ബാധിക്കും. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ വിടവ് നികത്താന്‍ സാധിച്ചേക്കുമെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രയാസമാണ്. സഞ്ജുവിനെപ്പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന് പകരക്കാരനെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. ജോസ് ബട്‌ലര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ രാജസ്ഥാന്‍ കൈവിട്ടിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചേക്കും.

വൈഭവ് സൂര്യവന്‍ഷിയെന്ന യുവതാരം ഓപ്പണിങ്ങില്‍ മിന്നിക്കുന്നത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ സഞ്ജുവിന്റെ വിടവ് നിഴലിച്ച് നില്‍ക്കും. രാജസ്ഥാന്‍ നിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവര്‍ ഏറെയാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. നിതീഷ് റാണ, റിയാന്‍ പരാഗ് എന്നിവര്‍ ടോപ് ഓഡറില്‍ കാര്യമായി തിളങ്ങേണ്ടതായുണ്ട്. വെടിക്കെട്ട് ഫിനിഷിങ് നടത്താന്‍ മധ്യനിരക്ക് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഷിംറോന്‍ ഹിറ്റ്‌മെയറും ദ്രുവ് ജുറേലും ലോക തോല്‍വികളാവുകയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സ് ജയിക്കേണ്ട പല കളികളും തോല്‍ക്കുകയാണ്. എന്തായാലും ആര്‍സിബിക്കെതിരായ മത്സരം രാജസ്ഥാനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണെന്ന് തന്നെ പറയാം.

Story first published: Thursday, April 24, 2025, 14:42 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+