Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു വയ്‌ക്കേണ്ടത് ഈ ഡിമാന്റുകള്‍!! എങ്കില്‍ 2026ല്‍ രക്ഷപ്പെടും, തള്ളിയാല്‍ ടീം വിടൂ

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറ്റവ മോശം സീസണുകളിലൊന്നായി ഇത്തവണത്തെ ഐപിഎല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു സീസണുകളില്‍ ഓരോ തവണ ഫൈനലിലും പ്ലേഓഫിലുമെത്തിയ ടീമാണ് അവര്‍. പക്ഷെ ഈ സീസണില്‍ ടോപ്പ് സിക്‌സില്‍ പോലും റോയല്‍സ് ഉണ്ടാവുമോയെന്നതു സംശയം തന്നെയാണ്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ് സഞ്ജു സാംസണും സംഘവും.

സീസണില്‍ ഇനി ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളില്‍ ജയിച്ചാലും റോയല്‍സ് ഇനി പ്ലേഓഫ് കളിക്കാുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സീസണിനു ശേഷമെടുത്ത ചില മോശം തീരുമാനങ്ങളാണ് റോയല്‍സിന്റെ ഈ വീഴ്ചയ്ക്കു കാരണം. മെഗാ ലേലത്തിനു മുമ്പ് ചില പ്രധാന കളിക്കാരെ കൈവിട്ടത് ടീമിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ലേലത്തില്‍ മികച്ച പകരക്കാരെ കൊണ്ടുവരാന്‍ റോയല്‍സ് മാനേജ്‌മെന്റിനു സാധിച്ചതുമില്ല.

ലേലത്തിനു മുമ്പ് നായകന്‍ സഞ്ജുവിന്റെ ചില ആവശ്യങ്ങള്‍ മാനേജ്‌മെന്റ് തള്ളിയതായാണ് വിവരം. ജോസ് ബട്‌ലറിനെയും യുസ്വേന്ദ്ര ചഹലിനെയുമെല്ലാം ടീമില്‍ നിലനിര്‍ത്തമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതായും പക്ഷെ ഇതു അംഗീകരിക്കപ്പെട്ടില്ലെന്നുമാണ് സൂചനകള്‍. റോയല്‍സ് മാനേജ്‌മെന്റ് ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നെങ്കില്‍ ഈ സീസണില്‍ ടീമിനു ഇത്ര വലിയൊരു തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ലെന്നുറപ്പാണ്.

SANJU DRAVID

ഇത്തവണത്തേതു പോലെ അടുത്ത സീസണിലും വലിയൊരു തിരിച്ചടി ടീമിന് ഉണ്ടാവാതിരിക്കാന്‍ സഞ്ജു ശ്രദ്ധിക്കേണ്ടതുണ്ട്. റോയല്‍സിനെ പഴയ ശക്തമായ നിലയിലേക്കു തിരികെ കൊണ്ടുവരുന്നതിനായി അടുത്ത സീസണിലെ മിനി താരലേലത്തിനു മുമ്പ് മൂന്നു ഡിമാന്റകള്‍ അദ്ദേഹം ടീമിനു മുന്നില്‍ വയ്ക്കണം. ഇവ അംഗീകരിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ലങ്കില്‍ റോയല്‍സ് വിടുകയായിരിക്കും അദ്ദേഹത്തിനു ബെസ്റ്റ്. സഞ്ജു ആവശ്യപ്പെടേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ ആവശ്യം

അടുത്ത വര്‍ഷത്തെ ഐപിഎല്‍ സീസണിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിനോടു സഞ്ജു സാംസണ്‍ ആവശ്യപ്പെടേണ്ട കാര്യം രണ്ടോ, മൂന്നോ മികച്ച വിദേശ ബാറ്റര്‍മാരെ ടീമിലെത്തിത്തുകയെന്നതാണ്. ഈ സീസണില്‍ റോയല്‍സിന്റെഒരു പ്രധാനപ്പെട്ട പോരായ്മ മിച്ച വിദേശ ബാറ്റര്‍മാര്‍ ടീമിലില്ലെന്നതാണ്.

ലോവര്‍ ഓര്‍ഡറില്‍ കളിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് ഇത്തവണ ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍. അദ്ദേഹത്തെയാവട്ടെ ലേലത്തിനു മുമ്പ് തന്നെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. ലേലത്തില്‍ ഒരു വിദേശ ബാറ്ററെപ്പോലും റോയല്‍സ് വാങ്ങിയില്ലെന്നത് വലിയ ആശ്ചര്യം തന്നെയാണ്.

സാധാരണയായി ഒരു ടീമും ലേലത്തില്‍ ഇങ്ങനെയൊരു മണ്ടത്തരം കാണിക്കാറില്ല. മികച്ച മൂന്ന്- നാല് വിദേശ ബാറ്റര്‍മാരെയെങ്കിലും ഓരോ ഫ്രാഞ്ചൈസിയും വാങ്ങാറുണ്ട്. ഈ സീസണില്‍ റോയല്‍ ബാറ്റിങ്‌നിര ഇത്ര മാത്രം ശോകമായി പോവാനുള്ള പ്രധാന കാരണം അഗ്രസീവായ വിദേശ ബാറ്റര്‍മാരുടെ അസാന്നിധ്യമാണ്.

അടുത്ത ലേലത്തില്‍ റോയല്‍സ് ടീം ഈ കുറവ് നികത്താന്‍ ഉറപ്പായും ശ്രദ്ധിക്കേണ്ടതുണ്ട്. സഞ്ജുവിന്റെ ഈ ആവശ്യം ടീം മാനേജ്‌മെന്റ് നിര്‍ബന്ധമായും പരിഗണിക്കുകയും വേണം. അനുഭവസമ്പത്ത് തീരെ കുറഞ്ഞ ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് വച്ച് അടുത്ത തവണയും റോയല്‍ലിനു ഒന്നും ചെയ്യാന്‍ സാധിക്കില്ല.

രണ്ടാമത്തെ ആവശ്യം

രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനു മുന്നില്‍ സഞ്ജു സാംസണ്‍ വയ്‌ക്കേണ്ട രണ്ടാമത്തെ ആവശ്യം മികച്ച ഒന്നോ, രണ്ടോ ഫിനിഷര്‍മാരെ വാങ്ങിക്കണമെന്നതാണ്. ഇത്തവണ ധ്രുവ് ജുറേല്‍, ഷിംറോണ് ഹെറ്റ്‌മെയര്‍, ശുഭം ദുബെ എന്നിവരാണ് ഫിനിഷിങ് റോളുകള്‍ നിര്‍വഹിച്ചത്. പക്ഷെ ഇവരെല്ലാം തികഞ്ഞ പരാജയമായി മാറുയും ചെയ്തു.

അനായാസം ജയിക്കേണ്ടിയിരുന്ന അവസാനത്തെ മൂന്നു മല്‍സരങ്ങളിലും റോയല്‍സ് അവിശ്വസനീയ തോല്‍വിയിലേക്കു വീഴാനുള്ള പ്രധാന കാരണം കളി ജയിപ്പിക്കാന്‍ സാധിക്കുന്ന ഫിനിഷറില്ലെന്നതാണ്. ജുറേലും ഹെറ്റ്‌മെയറുമെല്ലാം അവസാന ഓവറുകളില്‍ അതിവേഗം റണ്ണെടുക്കാമാവാതെ പാടുപെടുന്നതാണ്.

അടുത്ത സീസണിലും ഇവരില്‍ വിശ്വാസര്‍പ്പിച്ചാല്‍ റോയല്‍സിനു വീണ്ടും പണികിട്ടും. 14 കോടിയുടെ ജുറേലിനെയും 11 കോടിയുടെ ഹെറ്റ്‌മെയറെയും സീസണിനു ശേഷം ഒഴിവാവാക്കി മികച്ച രണ്ടു ഫിനിഷര്‍മാരെ ലേലത്തില്‍ വാങ്ങാന്‍ റോയല്‍സ് തീര്‍ച്ചയായും ശ്രമിക്കണം.

മൂന്നാമത്തെ ആവശ്യം

ഐപിഎല്ലിന്റെ അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ തുടരണമെങ്കില്‍ സഞ്ജു സാംസണ്‍ ആവശ്യപ്പെടേണ്ട മൂന്നാമത്തെ കാര്യം മികച്ചൊരു ഇന്ത്യന്‍ പേസറെയും സ്പിന്നറെയും ടീമിലെത്തിക്കണമെന്നതാണ്. ബാറ്റിങില്‍ മാത്രമല്ല ഇത്തവണ ബൗളിങിലും റോയല്‍സ് ടീം ദുര്‍ബലമാണ്.

RAJASTHAN ROYALS

കഴിഞ്ഞ സീസണിനുശേഷം ഒഴിവാക്കിയ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ അഭാവം നികത്താന്‍ റോയല്‍സിനായിട്ടില്ല,. ബോള്‍ട്ടിന്റെ സീറ്റ് ജോഫ്ര ആര്‍ച്ചര്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. സീസണിന്റെ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും ഇപ്പോള്‍ ഉജ്ജ്വലമായാണ് അദ്ദേഹം പന്തെറിയുന്നത്. പക്ഷെ മറ്റു ബൗളര്‍മാരില്‍ നിന്നും ആര്‍ച്ചര്‍ക്കു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

ഇതു പരിഹരിക്കണമെങ്കില്‍ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഒരു ഫാസ്റ്റ് ബൗളറെ റോയല്‍സിനു ആവശ്യമാണ്. അടുത്ത ലേലത്തില്‍ അനുയോജ്യനായ ഒരു ബൗളറെ റോയല്‍സ് കണ്ടെത്തുകയും വേണം. ഒരു ഫാസ്റ്റ് ബൗളറെ മാത്രമല്ല ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള ഒരു സ്പിന്നറെ കൂടി റോയല്‍സിനു ആവശ്യമാണ്,

വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, കുമാര്‍ കാര്‍ത്തികേയ. എന്നിവരാണ് ഇപ്പോള്‍ റോയല്‍ലിന്റെ സ്പിന്നര്‍മാര്‍. ഹസരംഗയെ നിലനിര്‍ത്തി ബാക്കിയുള്ള രണ്ടു പേരെയും റോയല്‍സിനു ഒഴിവാക്കാം. പകരം ഈ തുകയ്ക്കു നല്ലൊരു സ്പിന്നറെ ലേലത്തില്‍ റോയല്‍സ് വാങ്ങുകയും വേണം. എങ്കില്‍ ഈ സീസണിലെ കുറവുകള്‍ നികത്താന്‍ റോയല്‍സിനു സാധിക്കുകയും ചെയ്യും.

ഈ സീസണിലെ റോയല്‍സ് ഫുള്‍ സ്‌ക്വാഡ്

ബാറ്റര്‍മാര്‍- വൈഭവ് സൂര്യവംശി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ.

ഓള്‍റൗണ്ടര്‍മാര്‍- റിയാന്‍ പരാഗ്, നിതീഷ് റാണ, യുധ്വിര്‍ സിംഗ് ചരാക്, വനിന്ദു ഹസരംഗ.

വിക്കറ്റ് കീപ്പര്‍മാര്‍- സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍ കുനാല്‍ സിംഗ് റാത്തോഡ്.

ബൗളര്‍മാര്‍- സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ക്വേന മഫാക്ക, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, അശോക് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍.

Story first published: Monday, April 28, 2025, 11:27 [IST]
Other articles published on Apr 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+