ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ രാജസ്ഥാന്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. പ്രതീക്ഷിച്ച നിലവാരം ഇത്തവണ കാട്ടാന്‍ രാജസ്ഥാനായിട്ടില്ലെന്ന് പറയാം. കുമാര്‍ സംഗക്കാരയെ മാറ്റി പകരം രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കിയതോടെ രാജസ്ഥാന്റെ കഷ്ടകാലം തുടങ്ങിയെന്ന് പറയാം.
കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ നടത്തിയ മുന്നേറ്റം ഇത്തവണ കാണുന്നില്ലെന്ന് തന്നെ പറയാം. തൊട്ടതെല്ലാം പിഴക്കുന്ന രാജസ്ഥാന് മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും ഇത്തവണയായിട്ടില്ല. ടീമിലെ അനാവശ്യ പരീക്ഷണങ്ങള്‍ രാജസ്ഥാനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം. നായകനെന്ന നിലയില്‍ സഞ്ജു സാംസണ് ടീമില്‍ കാര്യമായ റോളില്ലാതെയായിരിക്കുകയാണ്. ഡല്‍ഹിക്കെതിരായ സൂപ്പര്‍ ഓവറിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍ ഭിന്നത ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.
സഞ്ജു സാംസണിന് രാജസ്ഥാന്‍ ടീമില്‍ ഇപ്പോള്‍ വലിയ സ്ഥാനമില്ലെന്ന് തന്നെ പറയാം. ഇതിന്റെ നിരാശയിലാണ് സഞ്ജുവിപ്പോള്‍. താരത്തിന്റെ ശരീര ഭാഷയില്‍ നിന്ന് തന്നെ ഇത് വ്യക്തം. സഞ്ജു ഈ സീസണിന് ശേഷം രാജസ്ഥാന്‍ വിടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. സഞ്ജു രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് സൂപ്പര്‍ താരമായവനാണ്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാന്‍ വിടാന്‍ സഞ്ജു നിര്‍ബന്ധിതനായിരിക്കുകയാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.
സഞ്ജുവിന്റെ വാക്കിന് ഇപ്പോള്‍ വിലയില്ല
അവസാന സീസണില്‍വരെ സഞ്ജു സാംസണായിരുന്നു രാജസ്ഥാന്റെ എല്ലാം. ടീമിലെ പ്രധാന തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം സഞ്ജുവിന് രാജസ്ഥാനിലുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ ഈ സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. സഞ്ജുവിനെ രാജസ്ഥാനിലേക്കെത്തിച്ചത് ദ്രാവിഡാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ സംബന്ധിച്ച് ദ്രാവിഡ് ഗുരുതുല്യനാണ്. ഇക്കാരണത്താല്‍ത്തന്നെ ദ്രാവിഡിനോട് വാദിക്കാന്‍ സഞ്ജുവിന് സാധിക്കില്ല.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ രാജസ്ഥാനായി ബാറ്റ് ചെയ്യാനെത്തിയത് ഷിംറോന്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമാണ്. ഇതില്‍ സഞ്ജുവിന് എതിര്‍പ്പുണ്ടായിരുന്നു. ജോഫ്രാ ആര്‍ച്ചര്‍ ഉണ്ടായിട്ടും സന്ദീപ് ശര്‍മയെ പന്തെറിയിക്കാന്‍ കൊണ്ടുവന്നത് മണ്ടന്‍ തീരുമാനമായി. ഇതിനെല്ലാം സഞ്ജുവിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ദ്രാവിഡ് തീരുമാനങ്ങളെടുക്കുകയായിരുന്നു. സഞ്ജുവിന് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്.
രാജസ്ഥാനില്‍ ഇനി പഴയ വില സഞ്ജുവിന് ലഭിക്കാന്‍ സാധ്യത കുറവാണ്. പരിശീലകന്‍ ദ്രാവിഡിന്റെ ഏകാധിപത്യമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ കാണുന്നത്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടാനുള്ള സാധ്യതകളാണ് ഉയരുന്നത്.

പരാഗിനെ നായകനാക്കാന്‍ ടീം ശ്രമിക്കുന്നു
സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കപ്പിലേക്കെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സഞ്ജുവിനെ ഇപ്പോഴും നായകസ്ഥാനത്ത് രാജസ്ഥാന്‍ നിലനിര്‍ത്താന്‍ കാരണം താരത്തിന്റെ ആരാധക പിന്തുണയാണ്. സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. സഞ്ജു ക്യാപ്റ്റനാവുമ്പോള്‍ രാജസ്ഥാനും ഇൗ ആരാധക പിന്തുണ ലഭിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനെ മറികടന്ന് റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കാന്‍ ശ്രമം ടീം നടത്തുകയാണ്.
റിയാന്‍ പരാഗും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ പരാഗിനെ ക്യാപ്റ്റനാക്കാനാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യം. പരാഗ് ഈ സീസണിലെ മൂന്ന് മത്സരത്തില്‍ രാജസ്ഥാനെ നയിച്ചപ്പോള്‍ ഒരു ജയമാണ് നേടിക്കൊടുക്കാനായത്. പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വളര്‍ത്താന്‍ സഞ്ജുവിനെ തഴയുന്ന രീതിയാണ് രാജസ്ഥാനിലുള്ളത്. ഇത് പരാഗ് ടീം വിടാന്‍ കാരണമായേക്കും.
സഞ്ജുവിനെ കൈ നീട്ടി സ്വീകരിക്കാന്‍ സിഎസ്‌കെ
സഞ്ജു സാംസണ്‍ സിഎസ്‌കെ വിട്ടാല്‍ ഏറ്റവും അനുയോജ്യമായ ടീം സിഎസ്‌കെയാണ്. സഞ്ജുവിനെ സിഎസ്‌കെ ടീമിലേക്കെത്തിക്കാന്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് രാജസ്ഥാനോടുള്ള കൂറുകാരണം ടീം വിടാന്‍ സഞ്ജു തയ്യാറായില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ സിഎസ്‌കെയിലേക്ക് പോകുന്നതാണ് നല്ലത്. വരുന്ന സീസണില്‍ വലിയ അഴിച്ചുപണിക്ക് നില്‍ക്കുന്ന സിഎസ്‌കെ സഞ്ജു വരാന്‍ തയ്യാറായാല്‍ ടീമിലേക്ക് കൊണ്ടുവരാന്‍ തയ്യാറാവുമെന്നുറപ്പാണ്.