Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ആദ്യ കളി ഫ്‌ളോപ്പോവും? വില്ലന്‍ മറ്റാരുമല്ല, സ്വന്തം ടീമംഗം!! കാരണമറിയാം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ രാജസ്ഥാന്‍ റേയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍ കളിക്കുമെന്നുറപ്പായതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. കൈവിരലിനെ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രികക്കു വിധേയനായ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹം ബാറ്റിങിലെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചതായാണ് വിവരം.

ഇനി വിക്കറ്റ് കീപ്പിങ് ടെസ്റ്റില്‍ കൂടി വിജയിക്കാനായാല്‍ മലയാളി താരം റോയല്‍സ് ടീമിനോടൊപ്പം ചേരുകയും ചെയ്യും. കഴിഞ്ഞ കുറച്ചു ഐപിഎല്ലുകളെടുത്താല്‍ സീസണിലെ ആദ്യത്തെ മല്‍സരങ്ങളില്‍ സഞ്ജുവിനു മികച്ച സ്‌കോറുകള്‍ കുറിക്കാനായിട്ടുള്ളതായി കാണാം. 2020 മുതല്‍ നോക്കിയാല്‍ ആദ്യത്തെ മല്‍സരങ്ങളില്‍ 74, 119, 55, 55, 82* എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഈ റെക്കോര്‍ഡ് ഈ സീസണിലും ആരാധകര്‍ക്കു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പക്ഷെ പതിവിനു വിപരീതമായി ഇത്തവണ ആദ്യത്തെ മല്‍സരത്തില്‍ സഞ്ജു ഫ്‌ളോപ്പായി മാറിയേക്കും. അടുത്ത ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ ചെറിയ സ്‌കോറിനു അദ്ദേഹം പുറത്താവാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ കാരണമറിയാം.

JOFRA ARCHER

'ചതിച്ചത്' ടീമംഗം

രാജസ്ഥാന്‍ റോയല്‍സിലെ സ്വന്തം ടീമംഗം തന്നെ പണി കൊടുത്തതാണ് സഞ്ജു സാംസണിനു വലിയ ക്ഷീണമായി മാറിയിരിക്കുന്നത്. മറ്റു മറ്റാരുമല്ല, ടീമിലേക്കു രണ്ടാം വരവ് നടത്തിയിരിക്കുന്ന ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ്. ഇതുവരെ ആരും കാര്യമായി ശ്രദ്ധിക്കാതിരുന്ന സഞ്ജുവിന്റെ വലിയൊരു വീക്ക്്‌നെസ് അദ്ദേഹം അടുത്തിടെ തുറന്നു കാണിച്ചിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു ഇത്. ദേഹത്തിനു നേരെ വരുന്ന 140 പ്ലസ് വേഗതയുള്ള ഷോര്‍ട്ട് ബോളുകളെ സഞ്ജുവിനു എങ്ങനെ നേരിടണമെന്നു അറിയില്ലെന്നാണ് ആര്‍ച്ചര്‍ ലോകത്തിനു കാണിച്ചു കൊടുത്തത്. ഇത്രയും കാലം ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കളിച്ചിട്ടും അദ്ദേഹത്തിനു ഇങ്ങനെയൊരു ദൗര്‍ബല്യമുള്ളത് ആരുമറിഞ്ഞില്ലെന്നതണ് സത്യം.

പക്ഷെ റോയല്‍സിലെ ടീമംഗം തന്നെയായ ആര്‍ച്ചര്‍ മലയാളി താരത്തിന്റെ ഈ വീക്ക്‌നസിനെ ശരിക്കും മുതലെടുക്കുകയായിരുന്നു. ആദ്യ ടി20യില്‍ അദ്ദേഹത്തിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ചു ക്യാച്ച് നല്‍കി പുറത്തായ സഞ്ജു പിന്നീടുള്ള നാലു കളിയിലും ഇതാവര്‍ത്തിച്ചു. ആര്‍ച്ചര്‍ക്കെതിരേ മാത്രമല്ല, ഇംഗ്ലണ്ടിന്റെ മറ്റു പേസര്‍മാര്‍ക്കെതിരേയും സമാനമായ ബോളുകളില്‍ ഒരേ രീതിയില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു.

SANJU SAMSON

എസ്ആര്‍എച്ച് മുതലാക്കും

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിന്‍സാണ് രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈജദരാബാദിനെ നയിക്കാനാരുങ്ങുന്നത്. എതിര്‍ ടീമിലെ ഓരോ ബാറ്ററുടെയും വീക്ക്‌നെസ് മനസ്സിലാക്കിയ ശേഷം അതിനു അനുസരിച്ച് പന്തെറിയുന്ന തന്ത്രശാലിയായ ബൗളറാണ് കമ്മിന്‍സ്.

സഞ്ജു സാംസണിന്റെ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് അദ്ദേഹം തീര്‍ച്ചയായും മനസിലാക്കി കഴിഞ്ഞിട്ടുണ്ടാവും. അതുകൊണ്ടു തന്നെ അതിനു അനുസരിച്ചുള്ള പ്ലാനുകളുമായിട്ടാവും റോയല്‍സ് ക്യാപ്റ്റനെതിരേ കമ്മിന്‍സ് പന്തെറിയാനെത്തുക. ടീമിലെ മറ്റു പേസര്‍മാര്‍ക്കും അദ്ദേഹം കൃത്യമായ ഗെയിം പ്ലാനും പറഞ്ഞു കൊടുക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഈ കെണിയില്‍ കുരുങ്ങി അദ്ദേഹം തുടക്കത്തില്‍ തന്നെ പുറത്താവാനാണ് സാധ്യത.

അതു മാത്രമല്ല, ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു ശേഷം പരിക്കു കാരണം വിശ്രമത്തിലായതിനാല്‍ തന്റെ ഈ വീക്ക്‌നെസ് മാറ്റിയെടുക്കാന്‍ മതിയായ സമയവും സഞ്ജുവിനു ലഭിച്ചുകാണില്ല. ഇതും മറ്റൊരു വലിയ തിരിച്ചടിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറിയോ, ഫിഫ്റ്റി പ്ലസ് സ്‌കോറോ ആരാധകര്‍ പ്രതീക്ഷിക്കുകയും വേണ്ടി വരില്ല.

Story first published: Saturday, March 15, 2025, 10:46 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+