Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഒന്നുകില്‍ 0, അല്ലെങ്കില്‍ 10ല്‍ താഴെ!! ചെന്നൈക്കെതിരേ സഞ്ജു കസറില്ല; ഇതാ കാരണം

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു അടുത്തയാഴ്ച അതിനു ഭാഗ്യമുണ്ടായേക്കും. ഈ മാസം 12ന് തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

റോയല്‍സോ, സഞ്ജുവോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മലയാളി താരം പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സിഎസ്‌കെയുടെയും റോയല്‍സിന്റെയും പ്ലേഓഫ് പ്രതീക്ഷകള്‍ ഇതിനകം അസ്തമിച്ചു കഴിഞ്ഞു.

അതുകൊണ്ടു തന്നെ ഇനി ബാക്കിയുള്ള മല്‍സരങ്ങളില്‍ ജയിച്ച് സീസണ്‍ അവസാനിപ്പിക്കുകയാവും ഇരുടീമുകളുടെയും ലക്ഷ്യം. ചെന്നൈക്കെതിരായ ഈ മല്‍സരത്തില്‍ കളിക്കുകയാണെങ്കില്‍ സഞ്ജുവില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് കാണാനിടയില്ല. കളിയില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

SANJU SAMSON

എന്തുകൊണ്ട് ഫ്ളോപ്പാവും?

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ സഞ്ജു സാംസണിന്റെ വളരെ മോശം റെക്കോര്‍ഡാണ് അദ്ദേഹം വരാനിരിക്കുന്ന കളിയിലും ഫ്‌ളോപ്പായേക്കുമെന്നു പറയാനുള്ള പ്രധാന കാരണം. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ സിഎസ്‌കെയുടെ മഞ്ഞപ്പടയ്‌ക്കെതിരേ സഞ്ജുവിന്റെ ബാറ്റ് തീ തുപ്പിയിട്ടില്ല. എന്തു കൊണ്ടാണ് അവര്‍ക്കെതിരേ മാത്രം അദ്ദേഹത്തിനു ബാറ്റിങില്‍ പതറുന്നതെന്നു വ്യക്തമല്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഇതുവരെ 16 മല്‍സരങ്ങളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇതില്‍ 15 ഇന്നിങ്‌സുകളില്‍ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. ഇവയില്‍ പക്ഷെ നേടാനായത് വെറും 229 റണ്‍സ് മാത്രമാണ്. 15.26 എന്ന വളരെ മോശം ശരാശരിയോടെയാണിത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ 15 ഇന്നിങ്‌സുകളില്‍ സഞ്ജുവിനു സ്വന്തം പേരില്‍ കുറിക്കാനായിട്ടുള്ളൂ.

മൂന്നു മല്‍സരങ്ങളില്‍ അദ്ദഹം ഡെക്കാവുകയും ചെയ്തു. 209 ബോളുകളാണ് സിഎസ്‌കെയ്‌ക്കെജതിരേ സഞ്ജു ആകെ നേരിട്ടിട്ടള്ളത്. ഇവയില്‍ 113.93 എന്ന മോശം സ്‌ട്രൈക്ക് റേറ്റുമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുള്ളത്. 13 വീതം ഫോറുകളും സിക്‌സറുകളും മാത്രമേ സഞ്ജു ആകെ നേടുകയും ചെയ്തിട്ടുള്ളൂ.

ഇത്രയും മോശം റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ സഞ്ജുവില്‍ നിന്നും ഇത്തവണയും വലിയ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഒന്നുകില്‍ ഡെക്കായോ, അല്ലെങ്കില്‍ 10ല്‍ താഴെ റണ്ണെടുത്തോ അദ്ദേഹം പുറത്താവാനുള്ള സാധ്യത കൂടുതലാണ്.

ഓപ്പണിങ് വിട്ടേക്കും

ഈ സീസണിലെ ഐപിഎല്ലില്‍ ഇതിനകം കളിച്ച ഏഴു മല്‍സരങ്ങളിലും രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങിലാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അദ്ദേഹത്തെ ഓപ്പണറായി കാണാനിടയില്ല. കാരണം സഞ്ജുവിന്റെ പകരക്കാരനായി എത്തിയ കൗമാര താരം വൈഭവ് സൂര്യവംശി റെക്കോര്‍ഡ് സെഞ്ച്വറിയടക്കം നേടി തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

SANJU SAMSON

14 കാരനായ താരത്തെ ഓപ്പണിങില്‍ നിന്നും മാറ്റാതെ അതേ പൊസിഷനില്‍ വളര്‍ത്തിയെടുക്കാനായിരിക്കും റോയല്‍സിന്റെ പ്ലാന്‍. അതുകൊണ്ടു തന്നെ സഞ്ജു ഓപ്പണിങ് വിട്ട് പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു മടങ്ങിപ്പോയേക്കുകയും ചെയ്യും. നേരത്തേ അദ്ദേഹം തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളെല്ലാം നടത്തിയിട്ടുള്ളതും മൂന്നാം നമ്പറില്‍ തന്നെയാണ്.

ഈ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് സഞ്ജുവിനു ഇതിനകം കളിക്കാനായത്. ഇവയില്‍ നിന്നും 37.33 ശരാശരിയില്‍ 143.58 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. കഴിഞ്ഞ മാസം ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ ബാറ്റിങിനിടൊണ് അദ്ദേഹത്തിന്റെ വാരിയെല്ലിന്റെ താഴെ ബോള്‍ തട്ടി പരിക്കേറ്റത്. അതിനു ശേഷം തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു.

Story first published: Wednesday, May 7, 2025, 16:34 [IST]
Other articles published on May 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+