For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് പരിക്ക്, ചികിത്സക്ക് മുമ്പ് ദ്രാവിഡിനെ കണ്ടു! ദക്ഷിണാഫ്രിക്കയില്‍ കളിക്കില്ലേ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാനിരിക്കുകയാണ്. ഇത്തവണ വലിയ അഴിച്ചുപണികള്‍ ടീമുകളില്‍ ഉണ്ടാവുമെന്നുറപ്പാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്ത് സഞ്ജു സാംസണെ നിലനിര്‍ത്തുമെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അവസാന സീസണില്‍നിന്ന് വ്യത്യസ്തമായി പരിശീലക സംഘത്തിലും വലിയ അഴിച്ചുപണി ഇന്ത്യ നടത്തിയിട്ടുണ്ട്. കുമാര്‍ സംഗക്കാരയോടൊപ്പം രാഹുല്‍ ദ്രാവിഡിനെക്കൂടി രാജസ്ഥാന്‍ ഒപ്പം കൂട്ടി.

മുഖ്യ പരിശീലക സ്ഥാനത്ത് ഇത്തവണ ദ്രാവിഡാണുള്ളത്. സഞ്ജു സാംസണ്‍, ദ്രാവിഡ് കൂട്ടുകെട്ട് വരുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. സഞ്ജു സാംസണ്‍ നിലവില്‍ കേരളത്തിനൊപ്പം രഞ്ജി ട്രോഫി കളിക്കുകയാണ്. രണ്ടാം റൗണ്ട് കളിച്ച സഞ്ജു നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് സഞ്ജു ചികിത്സ തേടുകയാണ്. ഇപ്പോഴിതാ ഇടവേളക്ക് മുമ്പ് സഞ്ജു രാജസ്ഥാന്‍ ക്യാംപ് സന്ദര്‍ശിച്ചിരിക്കുകയാണ്.

ദ്രാവിഡുമായി സഞ്ജു കൂടിക്കാഴ്ച നടത്തി

രാഹുല്‍ ദ്രാവിഡുമായി സഞ്ജു സാംസണ്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ പരിശീലക സംഘത്തോടൊപ്പം സഞ്ജു നില്‍ക്കുന്ന ചിത്രം രാജസ്ഥാന്‍ ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സഞ്ജുവിന് കീഴില്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്റെ വരവ്. അടിമുടി മാറ്റം രാജസ്ഥാന്‍ ടീമില്‍ പ്രതീക്ഷിക്കാം. ദ്രാവിഡ് പരിശീലകനായ ശേഷം സഞ്ജു ഒരു തവണ രാജസ്ഥാന്‍ ക്യാംപിലെത്തുകയും പരിശീലനം നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ ഇടവേളക്ക് പോകുന്നതിന് മുമ്പ് പരിശീലകരുമായി സഞ്ജു കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഗുരുതരമായ പരിക്കല്ലെങ്കിലും വിശ്രമത്തില്‍ പോകാന്‍ സഞ്ജു തീരുമാനിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്കില്ലെന്ന് സഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിശ്രമത്തിലുള്ള സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

sanju samson ipl 2025

രാജസ്ഥാന് ശക്തമായ പരിശീലക സംഘം

ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന് ശക്തമായ പരിശീലക സംഘമാണുള്ളത്. കുമാര്‍ സംഗക്കാരയെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ് ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കി. വിക്രം റാത്തോറിനെ ബാറ്റിങ് പരിശീലകനായും രാജസ്ഥാന്‍ കൊണ്ടുവന്നത് മികച്ച നീക്കമാണ്. സഞ്ജു സാംസണുമായി വലിയ ആത്മബന്ധമുള്ളവരും ഒരുമിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ളവരുമാണിവര്‍. അതുകൊണ്ടുതന്നെ ഈ നീക്കം സഞ്ജുവിനും രാജസ്ഥാനും ഗുണം ചെയ്യുമെന്ന് തന്നെ കരുതാം.

രാജസ്ഥാന്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് പ്രധാന ചോദ്യം. സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍ ഉണ്ടാവുമെന്നുറപ്പാണ്. ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചഹാല്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം രാജസ്ഥാന്‍ റോയല്‍സിലുണ്ട്. ഇവരില്‍ ആരെയൊക്കെ നിലനിര്‍ത്തണമെന്നതാണ് രാജസ്ഥാന് മുന്നിലുള്ള പ്രധാന ചോദ്യം. എന്തായാലും മികച്ച പേസ് ഓള്‍റൗണ്ടറെ രാജസ്ഥാന്‍ റോയല്‍സിന് വരുന്ന സീസണില്‍ അത്യാവശ്യമാണ്.

ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാകുമോ?

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. ഇഷാന്‍ കിഷന്‍ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടതും റിഷഭ് പന്ത് വിശ്രമത്തില്‍ പോകുമെന്നതിനാലും സഞ്ജുവിന് മുന്നില്‍ അവസരം തുറന്നിരിക്കുകയാണ്. എന്നാല്‍ പരിക്ക് അദ്ദേഹത്തിന് ഭീഷണിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം വലിയ പരിക്ക് സഞ്ജുവിനില്ല.

എന്നാല്‍ എന്താവും അവസ്ഥയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ടതാണ്. സഞ്ജു കരിയറിന്റെ നിര്‍ണ്ണായക സമയത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇടവേള വന്നാല്‍ സഞ്ജുവിനെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. എന്ത് വിലകൊടുത്തും ഫിറ്റ്‌നസ് വീണ്ടെടുക്കാനാവും സഞ്ജു സാംസണ്‍ ശ്രമിക്കുക. അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, October 25, 2024, 13:11 [IST]
Other articles published on Oct 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+