Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു എന്ന് തിരിച്ചെത്തും? സിഎസ്‌കെയ്‌ക്കെതിരേ ക്യാപ്റ്റനാവും; പുതിയ റിപ്പോര്‍ട്ട് ഇതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് എട്ട് മത്സരത്തിലും തോറ്റ രാജസ്ഥാന്‍ ആറ് പോയിന്റോടെ എട്ടാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങളാണ് രാജസ്ഥാന് ശേഷിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് രാജസ്ഥാന്റെ ശേഷിക്കുന്ന എതിരാളികള്‍. ഈ മൂന്ന് മത്സരത്തിലും ജയിച്ച് അഭിമാനത്തോടെ മടങ്ങാനാവും രാജസ്ഥാന്‍ ആഗ്രഹിക്കുക. സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള ഭിന്നത ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ഈ സീസണിന് ശേഷം സഞ്ജു രാജസ്ഥാന്‍ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള സഞ്ജു വീണ്ടും രാജസ്ഥാനായി കളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിനെ തിരിക്കിട്ട് തിരികെ കൊണ്ടുവരില്ലെന്നാണ് രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും സഞ്ജുവിന് നഷ്ടമാകുമോയെന്നതാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്.

സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലൂടെ സഞ്ജു രാജസ്ഥാന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ് സഞ്ജുവിന്റെ അടുത്ത മത്സരം. നാലാം തീയ്യതിയാണ് രാജസ്ഥാന്‍-കെകെആര്‍ മത്സരം. 12നാണ് സിഎസ്‌കെയുമായി രാജസ്ഥാന്‍ ഏറ്റുമുട്ടുന്നത്. ചെന്നൈയിലാണ് ഈ മത്സരം. സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാനെ നയിക്കാന്‍ സഞ്ജു ഉണ്ടാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

ആരാധകര്‍ക്കായി രാജസ്ഥാന് ജയിക്കണം

ഇത്തവണത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ രാജസ്ഥാന് സാധിച്ചിട്ടേയില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നേടിയ ജയം മാറ്റിനിര്‍ത്തിയാല്‍ ടീമിന്റെ പ്രകടനം അമ്പേ നിരാപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വൈഭവ് സൂര്യവന്‍ഷിയുടെ മികവില്‍ നേടിയ ജയം മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാനായിട്ടുള്ളത്. ഈ മത്സരത്തില്‍ ആധികാരിക ജയമാണ് രാജസ്ഥാന്‍ നേടിയത്.

sanju samson rahul dravid

എന്തായാലും രാജസ്ഥാന്‍ പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ രാജസ്ഥാന് സാധിക്കേണ്ടതായുണ്ട്. ആരാധകര്‍ക്കായി രാജസ്ഥാന്‍ ജയിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മുംബൈ ഇന്ത്യന്‍സിനോട് 100 റണ്‍സിന്റെ വമ്പന്‍ തോല്‍വി നേരിട്ടതും രാജസ്ഥാനെ തളര്‍ത്തുന്ന കാര്യമാണ്. സഞ്ജു സാംസണ്‍ കെകെആറിനെതിരേ കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും രാജസ്ഥാനൊപ്പം സഞ്ജുവുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകര്‍.

രാജസ്ഥാന്‍ നായകനായി സഞ്ജു തുടര്‍ന്നിരുന്നെങ്കില്‍ വമ്പന്‍ ജയങ്ങള്‍ നേടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ഇത്തവണത്തെ പരിക്കും ടീമിനുള്ളിലെ ഭിന്നതയുമെല്ലാം പ്രതീക്ഷകള്‍ തകിടം മറിച്ചു. മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ സൂപ്പര്‍ താരങ്ങളെ കൈവിട്ട് കളഞ്ഞതും തിരിച്ചടിയായി. ഇതിനെല്ലാം പകരം വീട്ടി അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജു രാജസ്ഥാന്‍ വിടുമോ?

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമോയെന്നതാണ് എല്ലാവരുടേയും ആശങ്ക. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ ടീമിനുള്ള ആരാധക പിന്തുണയിലും വലിയ കുറവുണ്ടായേക്കും. സഞ്ജു ഇതിഹാസ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ്. ഇപ്പോള്‍ രാജസ്ഥാന് ലഭിക്കുന്ന ആരാധക പിന്തുണയിലെ ഭൂരിപക്ഷവും സഞ്ജുവിനെ സ്‌നേഹിക്കുന്നവരുടേതാണ്. അതുകൊണ്ടുതന്നെ സഞ്ജു ടീം വിട്ടാല്‍ ആരാധകര്‍ നിരാശരാവുമെന്നുറപ്പ്. സഞ്ജു രാജസ്ഥാന്‍ വിട്ട് സിഎസ്‌കെ, കെകെആര്‍ ടീമുകളിലൊന്നിലേക്ക് കൂടുമാറ്റം നടത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സജീവമായുള്ളത്. രാഹുല്‍ ദ്രാവിഡുമായുള്ള ഭിന്നതകള്‍ പരിഹരിച്ച് സഞ്ജു രാജസ്ഥാനില്‍ തുടരുമെന്ന് തന്നെയാണ് ഇപ്പോഴും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും സഞ്ജു അടുത്ത സീസണില്‍ എവിടെയാവും കളിക്കുകയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, May 3, 2025, 11:18 [IST]
Other articles published on May 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+