കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് സഞ്ജു സാംസണിലേക്കാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം വിട്ട് സഞ്ജു മറ്റൊരു ടീമിലേക്ക് ചേക്കേറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ തുടങ്ങിയ ടീമുകളിലേക്കുള്ള സഞ്ജുവിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാവുന്നത്. സഞ്ജുവിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്.
നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് സഞ്ജുവുള്ളത്. ഇനിയൊരു തിരിച്ചുവരവ് പെട്ടെന്ന് സാധ്യമാവുകയുമില്ല. ദുലീപ് ട്രോഫി ടീമില്‍ സഞ്ജു ഉണ്ടാകുമെന്നാണ് കരുതപ്പെട്ടതെങ്കിലും തഴയപ്പെട്ടു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു കളിക്കുന്നില്ല. ഇന്ത്യക്ക് ഇനി വരാനുള്ളത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 പരമ്പരയാണ്. ടി20 പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല.
ഇപ്പോഴിതാ സഞ്ജു സാംസണ്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്. ടീമുകള്‍ സഞ്ജുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചനകളുള്ളത്. സഞ്ജുവിന്റെ ഔദ്യോഗിക ആരാധക ഗ്രൂപ്പിലും ഇത് സംബന്ധിച്ച പോസ്റ്റുകള്‍ വന്നിട്ടുണ്ട്. സഞ്ജുവിന് ഇനി ഇന്ത്യയില്‍ കളിക്കാന്‍ അവസരം ലഭിക്കുക രഞ്ജി ട്രോഫിയിലാണ്. കേരളത്തിന്റെ നായകനായി സഞ്ജു രഞ്ജി ട്രോഫി കളിച്ചേക്കും. എന്നാല്‍ ഇതുകൊണ്ട് മാത്രം സഞ്ജുവിന് തിരിച്ചുവരവ് സാധ്യമായേക്കില്ല.
ഇക്കാരണത്താല്‍ത്തന്നെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ സഞ്ജുവും തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതാണ് നല്ലത്.

ഇന്ത്യയുടെ പല താരങ്ങളും കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. സമീപകാലത്ത് പൃഥ്വി ഷായും ചേതേശ്വര്‍ പുജാരയും കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. ഇതേ മാര്‍ഗത്തില്‍ കൗണ്ടി ക്രിക്കറ്റില്‍ കസറാനാണ് സഞ്ജുവിന്റെ പദ്ധതിയെന്നാണ് സൂചനകള്‍. ഇത്തവണത്തെ ഐപിഎല്ലിലെ സഞ്ജുവിന്റെ തീരുമാനം കരിയറില്‍ നിര്‍ണ്ണായകമാവും. സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. എന്നാല്‍ രാജസ്ഥാന് ബിസിസി ഐയില്‍ വലിയ സ്വാധീനമില്ല.
അതേ സമയം സഞ്ജുവിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ലഭിക്കുകയാണെങ്കില്‍ അങ്ങോട്ട് കൂടുമാറുന്നതാണ് നല്ലത്. ഡല്‍ഹിക്ക് ബിസിസി ഐയില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കാനാവും. ഇത് സഞ്ജു സാംസണിന്റെ കരിയറിന് ഗുണം ചെയ്യും. ഡല്‍ഹി ക്യാപിറ്റല്‍സുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം സഞ്ജുവിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ വിടുന്നതാണ് നല്ലത്.
സിഎസ്‌കെയില്‍ നിന്ന് ഓഫര്‍ ലഭിച്ചാല്‍ സഞ്ജു കൂടുമാറാതിരിക്കുന്നതാണ് നല്ലത്. കാരണം സിഎസ്‌കെ താരത്തെ പരിഗണിക്കാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഗൗതം ഗംഭീര്‍ വിമുഖത കാട്ടിയേക്കും. അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് പോകുന്നതിലും നല്ലത് സഞ്ജു രാജസ്ഥാനില്‍ തുടരുന്നതാണ്. അല്ലാത്ത പക്ഷം ഗൗതം ഗംഭീര്‍ സഞ്ജുവിനിട്ട് പണികൊടുക്കും. എന്തായാലും സഞ്ജുവിന്റെ തീരുമാനം ഇത്തവണ നിര്‍ണ്ണായകമാണെന്ന് പറയാം.
സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുന്ന പരിശീലകനുമാണ്. എന്നാല്‍ അവസരങ്ങളെ സഞ്ജു മുതലാക്കേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക വളരെ കടുപ്പമായിരിക്കുകയാണ്. എന്തായാലും സഞ്ജുവിന് ഇനിയുള്ള ടൂര്‍ണമെന്റുകളെല്ലാം വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.