Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവെത്തി!! റോയല്‍സ് ക്യാംപ് ആവേശത്തില്‍, ആദ്യ കളിയില്‍ ചെറിയൊരു ട്വിസ്റ്റ് ?

ഐപിഎല്ലിന്റെ 18ാം സീസണിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാംപിനെ ആവേശത്തിലാക്കിക്കൊണ്ട് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇതോടെ അടുത്ത ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ പോരാട്ടത്തില്‍ അദ്ദേഹം കളിക്കുമെന്നുറപ്പാവുകയും ചെയ്തു.

കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു ശസ്ത്ര ക്രിയക്കു വിധേയനായ ശേഷം ഫിറ്റിനസ് വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ എന്‍സിഎയിലായിരുന്നു അദ്ദേഹം. അവിടെ നിന്നും ക്ലിയറന്‍സ് ലഭിച്ചതോടെയാണ് സഞ്ജു ഇന്നു ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ സഞ്ജു ബാറ്റ് ചെയ്യുമെങ്കിലും വിക്കറ്റ് കീപ്പിങിന്റെ കാര്യം സംശയത്തിലാണ്.

ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു വിക്കറ്റ് കീപ്പിങ് ചെയ്യാനാവുമോയെന്ന കാര്യത്തില്‍ എന്‍സിഎയില്‍ നിന്നും ക്ലിയറന്‍സ് കിട്ടിയോ എന്നു വ്യക്തമല്ല. വിക്കറ്റ് കീപ്പിങില്‍ നിന്നും സഞ്ജുവിനു മാറിനില്‍ക്കേണ്ടി നന്നാല്‍ പകരം ഈ റോള്‍ ഏറ്റെടുക്കുക യുവ താരം ധ്രുവ് ജുറേലായിരിക്കും. പൂര്‍ണമായി ഫിറ്റായതിനു ശേഷം മാത്രമേ വിക്കറ്റ് കീപ്പിങ് ചുമതല സഞ്ജു ഏറ്റെടുക്കാന്‍ സാധ്യതയുള്ളൂ.

SANJU SAMSON

സഞ്ജുവിന്റെ പരിക്ക്

കഴിഞ്ഞ മാസം ഇംഗ്ലണ്ടുമായി നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെയാണ് സഞ്ജു സാംസണിന്റെ ചൂണ്ടുവിരലിനു പൊട്ടലേറ്റത്. ഐപിഎല്ലില്‍ തന്റെ പുതിയ ടീമംഗം കൂടിയായ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ നേരിടവെ ബോള്‍ അദ്ദേഹത്തിന്റെ വിരലില്‍ പതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത വേദനയനുഭവപ്പെട്ട താരം ചികില്‍സയും തേടിയിരുന്നു.

എന്നാല്‍ പരിക്ക് ഗൗരവമുള്ളതാണെന്നു പിന്നീട് വ്യക്തമായതോടെ ഇംഗ്ലണ്ട് ടീമിന്റെ റണ്‍ചേസില്‍ വിക്കറ്റ് കീപ്പിങ് റോളില്‍ സഞ്ജു ഇറങ്ങിയില്ല. ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു വിശ്രമം നല്‍കുകയായിരുന്നു. പകരം ധ്രുവ് ജുറേലാണ് കളിയില്‍ വിക്കറ്റ് കാത്തത്.

ആ മല്‍സരസേഷം ഒരു കളിയില്‍പ്പോലും സഞ്ജു കളിച്ചിട്ടുമില്ല. മുംബൈയില്‍ വച്ച് ശസ്ത്രക്രിയക്കു വിധേയനായ ശേഷം അദ്ദേഹം വിശ്രമത്തുമായിരുന്നു. സീസണ്‍ തൊട്ടരികെയെത്തിയിട്ടും സഞ്ജു റോയല്‍സ് ടീമിനോടൊപ്പം ചേരാതിരുന്നതോടെ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അവ്യക്തതയുണ്ടാവുകയും ചെയ്തു.

SANJU DRAVID

സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ സഞ്ജു കളിച്ചേക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആരോഗ്യം വീണ്ടെടുത്ത് റോയല്‍സ് ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അദ്ദേഹം. പക്ഷെ ആദ്യത്തെ കളിയില്‍ താരം വിക്കറ്റ് കീപ്പിങിന് ഉണ്ടാവുമോയെന്നു കാത്തിരുന്നു കാണണം.

രാജസ്ഥാന്‍ റോയല്‍സ് ടീം

ബാറ്റര്‍മാര്‍- സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ശുഭം ദുബെ, വൈഭവ് സൂര്യവന്‍ഷി, കുനാല്‍ റാത്തോഡ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍.

ഓള്‍റൗണ്ടര്‍മാര്‍: റിയാന്‍ പരാഗ്, നിതീഷ് റാണ, യുധ്വീര്‍ സിംഗ്.

ബൗളര്‍മാര്‍: ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, ഫസല്‍ഹഖ് ഫാറൂഖി, ക്വെന മഫാക, അശോക് ശര്‍മ, സന്ദീപ് ശര്‍മ.

Story first published: Monday, March 17, 2025, 22:50 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+