Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജയ്‌സ്വാള്‍-സഞ്ജു ഓപ്പണിങ്, രാഹുല്‍ മൂന്നാമന്‍! രാജസ്ഥാന്‍ നോട്ടമിടുന്ന സാധ്യതാ 11

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ചില അപ്രതീക്ഷിത ഒഴിവാക്കലുകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജോസ് ബട്‌ലര്‍, ശ്രേയസ് എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടവരിലായതോടെ തീപാറുന്ന ലേലം ഇത്തവണ ഉണ്ടാവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വന്നതോടെ ടീമിന്റെ നീക്കങ്ങള്‍ എന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറെ ഒഴിവാക്കിയത് അപ്രതീക്ഷിത നീക്കമായപ്പോള്‍ ആറ് താരങ്ങളെ ആകെ നിലനിര്‍ത്തി. നായകനായി സഞ്ജു സാംസണ്‍ തന്നെ തുടരുമെന്നാണ് രാജസ്ഥാന്‍ സ്ഥിരീകരിക്കുന്നത്. 41 കോടി മാത്രം പേഴ്‌സില്‍ ബാക്കിയുള്ള രാജസ്ഥാന് ലേലത്തില്‍ ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ നീക്കേണ്ടതായുണ്ട്.

ഇത്തവണ ടീമിന്റെ പ്രധാന താരങ്ങളാകുന്ന താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലേലത്തിലൂടെ ചില താരങ്ങളെക്കൂടി എത്തിച്ചാല്‍ ശക്തമായ ടീമിനെ കളത്തിലിറക്കാന്‍ രാജസ്ഥാന് സാധിക്കും. ഇത്തവണ രാജസ്ഥാന് നോട്ടമിടുന്ന പ്ലേയിങ് 11 എങ്ങനെയാവുമെന്ന് പരിശോധിക്കാം.

സഞ്ജു-ജയ്‌സ്വാള്‍ ഓപ്പണിങ്

രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഓപ്പണിങ് കൂട്ടുകെട്ട് വരുമെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണ്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ഓപ്പണറാണ്. യശ്വസി ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യയുടെ ടി20 ഓപ്പണറായി സീറ്റുറപ്പിച്ച താരമാണ്. എന്നാല്‍ സഞ്ജു സാംസണ്‍ ഈ റോളില്‍ സീറ്റുറപ്പിക്കാനും ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു-ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സില്‍ പ്രതീക്ഷിക്കാം. സഞ്ജു ഈ റോള്‍ ചോദിച്ചുവാങ്ങും.

ഈ കൂട്ടുകെട്ട് രാജസ്ഥാനില്‍ ക്ലിക്കായാല്‍ ഇന്ത്യന്‍ ടി20 ടീമിലേക്കും ഇതേ ഓപ്പണിങ് കൂട്ടുകെട്ട് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് നായകന്‍ സഞ്ജു സാംസണെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് ടീമിന് ഗുണം ചെയ്യുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

കെ എല്‍ രാഹുല്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍

മൂന്നാം നമ്പറിലേക്ക് കെ എല്‍ രാഹുലിനെയാണ് രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടുന്നതെന്നാണ് വിവരം. രാഹുല്‍ ദ്രാവിഡിന്റെ ഇഷ്ട താരങ്ങളിലൊരാളാണ് രാഹുല്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ കെ എല്‍ രാഹുലിന് ലേലത്തില്‍ ആവശ്യക്കാരേറെയാവും. സിഎസ്‌കെ, ആര്‍സിബി ടീമുകള്‍ക്കെല്ലാം രാഹുലിനെ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍ രാഹുലിനെ രാജസ്ഥാന്‍ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരാനാണ് സാധ്യത.

നാലാം നമ്പറില്‍ റിയാന്‍ പരാഗാവും ഉണ്ടാവുക. ടീമിന്റെ വിശ്വസ്തനായ യുവതാരമാണ് പരാഗ്. കടന്നാക്രമിച്ച് കളിക്കുന്ന പരാഗ് പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. ഈ സാഹചര്യത്തില്‍ പരാഗിനെ നിര്‍ണ്ണായകമായ നാലാം നമ്പറിലേക്ക് പരിഗണിച്ചേക്കും. സമീപകാലത്തായി ഇന്ത്യക്കായും മികവ് കാട്ടാന്‍ പരാഗിന് സാധിച്ചിരുന്നു. അഞ്ചാം നമ്പറില്‍ ദ്രുവ് ജുറേലിനെ കൡപ്പിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജുറേല്‍ അതിവേഗം ബാറ്റ് ചെയ്യാനും കഴിവുള്ളവനാണ്.

ഡെത്തോവറിലും കടന്നാക്രമിക്കാന്‍ ശേഷിയുള്ള ജുറേലിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് കൃത്യമായ പദ്ധതികളോടെയാണ്. ഡെത്തോവറില്‍ നിര്‍ണ്ണായക റോള്‍ ജുറേലിന് ടീം നല്‍കുമെന്ന കാര്യം നിസംശയം പറയാം.

kl rahul ipl 2025

ഹെറ്റ്‌മെയര്‍, മിച്ചല്‍ മാര്‍ഷ്/ സ്‌റ്റോയിണിസ്, വാഷിങ്ടണ്‍ സുന്ദര്‍

ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ഹെറ്റ്‌മെയറെ പരിഗണിക്കും. ഇതിനോടകം ടീമിനായി നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹെറ്റ്‌മെയര്‍. ഏത് ബാറ്റിങ് പൊസിഷനിലേക്കും താരത്തെ പരിഗണിക്കാവുന്നതാണ്. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ താരത്തെ രാജസ്ഥാന് ആവശ്യമാണ്. ഓസ്‌ട്രേലിയക്കാരനായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരെയാണ് രാജസ്ഥാന്‍ നോട്ടമിടുന്നത്. രണ്ട് പേരും മികച്ച റെക്കോഡുള്ളവരാണ്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍ എന്നിവരെയാണ് രാജസ്ഥാന്‍ നോട്ടമിടാന്‍ കൂടുതല്‍ സാധ്യത.

മുഹമ്മദ് ഷമി, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍

മുഹമ്മദ് ഷമിയെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിയ സീനിയര്‍ പേസര്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. ശക്തമായി തിരിച്ചെത്താന്‍ ഷമി തയ്യാറെടുക്കുകയാണ്. സന്ദീപ് ശര്‍മയെ ഇതിനോടകം രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. യുസ് വേന്ദ്ര ചഹാലിനെ പ്രധാന സ്പിന്നറായി രാജസ്ഥാന്‍ ലേലത്തിലൂടെ തിരികെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടുന്ന 11

സഞ്ജു സാംസണ്‍ (c), യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മിച്ചല്‍ മാര്‍ഷ്/മാര്‍ക്കസ് സ്‌റ്റോയിസ്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍

Story first published: Friday, November 1, 2024, 6:45 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+