Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണിയേക്കാള്‍ മിടുക്കന്‍ സഞ്ജു!! കാരണം ആ കഴിവ് | റോയല്‍സ് ഫിറ്റ്‌നസ് കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകരില്‍ ഒരാളായ എംഎസ് ധോണിയുമായി പല തവണ താാരതമ്യം ചെയ്യപ്പെട്ടിട്ടുള്ള താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശൈലിയും കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി നില്‍ക്കാനുള്ള കഴിവുമാണ് ഇതിനു കാരണം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കവെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഞ്ജുവിന്റെ ഈ കൂള്‍ ശൈലി കൈയടിയും നേടിയിട്ടുണ്ട്.

എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയേക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജുവെന്നായിരുന്നു റോയല്‍സിന്റെ ഫിറ്റ്‌നസ് കോച്ചായ രാജാമണി പ്രഭു ഒരിക്കല്‍ ചൂണ്ടിക്കാണിച്ചത്. ഇതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. വണ്‍ഇന്ത്യ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സഞ്ജുവിനെ രാജാമണി വാനോളം പ്രശംസിച്ചത്.

SANJU SAMSON-MS DHONI

ധോണിയുമായുള്ള താരതമ്യം

എഎസ് ധോണിയുമായി സഞ്ജു സാംസണിനെ പലരും താരതമ്യം ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നു രാജാമണി പ്രഭു പറയുന്നു. സഞ്ജു സാംസണിന്റെ കൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളെന്ന നിലയില്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയും. എല്ലാ കാര്യത്തിലും എംഎസ് ധോണിയേക്കാള്‍ ഒരു സ്‌റ്റെപ്പ് മുകളിലാണ് അദ്ദേഹം. റോയല്‍സിലെ എല്ലാവരെയും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സഞ്ജുവിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

ധോണി ഒരുപാട് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യാപ്റ്റനാണ്. അന്താരാഷ്ര ക്രിക്കറ്റില്‍ ഇന്ത്യക്കു ലോകകപ്പുള്‍പ്പെടെ നിരവധി ഐസിസി ട്രോഫികള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കൂടാതെ അഞ്ചു തവണ ഐപിഎല്‍ കിരീടവും നേടിയ ക്യാപ്റ്റനാണ് ധോണി. ഈ തരത്തിലുള്ള ഒരു ഇതിഹാസ ക്രിക്കറ്റര്‍ എന്തെങ്കിലുമൊരു കാര്യം പറയുകയാണെങ്കില്‍ അതു ടീമിലെ എല്ലാവരും അനുസരിക്കുകയും വേദവാക്യമായി എടുക്കുകയും ചെയ്യും.

പക്ഷെ സഞ്ജുവിനു ധോണിയെപ്പോലെ വലിയൊരു താരപ്രഭയില്ല. റോയല്‍സ് ടീമിനെയെടുത്താല്‍ 11 പേരും ക്യാപ്റ്റന്‍മാരെപ്പോലെ ഐഡിയകളുള്ളവരാണ്. ജോസ് ബട്‌ലര്‍ ഒരു ടീമിന്റെ (ഇംഗ്ലണ്ട്) ക്യാപ്റ്റനാണ്. ആര്‍ അശ്വിന്‍ ക്രിക്കറ്റിനെക്കുറിച്ച് വളരെയധികം അറിവുള്ളയാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിനെ നയിക്കാന്‍ സാധിക്കുന്നവരാണ് റോയല്‍സിലെ ഭൂരിഭാഗം കളിക്കാരും. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നെത്തിയ റോയല്‍സിലെ ഇന്ത്യന്‍ താരങ്ങളില്‍ പലരും നേതൃശേഷിയുള്ളവരാണ്.

എന്നിട്ടും ഇവരെല്ലാം ടീം ക്യാപ്റ്റനായ സഞ്ജുവിനെ പൂര്‍ണമായി വിശ്വസിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നു. കാരണം സഞ്ജു ഒരു കാര്യം പറയുകയാണെങ്കില്‍ അതു ശരിയായിരിക്കുമെന്ന് അവര്‍ക്കറിയാം. സഞ്ജു ചിന്തിക്കുന്ന രീതിയും കളിക്കാരെ പിന്തുണയ്ക്കുന്നതുമെല്ലാം എല്ലായ്‌പ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ജോസ് ബട്‌ലര്‍ മുതല്‍ ധ്രുവ് ജുറേല്‍ വരെ ടീമിലെ എല്ലാവരും സഞ്ജുവിനെ അനുസരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു വലിയ വില നല്‍കുകയും ചെയ്യുന്നതായും രാജാമണി പ്രഭു വിശദീകരിക്കുന്നു.

SANJU SAMSON- JOS BUTTLER

സഞ്ജു കോപിക്കാറില്ല

വിജയമായാലും തോല്‍വിയായാലും അതിനെ ഒരേ രീതിയിള്‍ ഉള്‍ക്കൊള്ളാന്‍ സഞ്ജു സാംസണിനുള്ള കഴിവ് അപാരമാണെന്നാണ് രാജാമണിയുടെ അഭിപ്രായം. ടീം ജയിച്ചാലും തോറ്റാലും സഞ്ജു എല്ലായ്‌പ്പോഴും ഒരുപോലെ തന്നെയായിരിക്കും. എംഎസ് ധോണി എങ്ങനെയാണെന്നു എനിക്കറിയില്ല. ചില സമയങ്ങളില്‍ അദ്ദേഹത്തെ കുപിതനായി ഞാന്‍ കാണുകയും ചെയ്തിട്ടുണ്ട്.

പക്ഷെ റോയല്‍സ് ടീമിനൊപ്പം ചേര്‍ന്നതിനു ശേഷം ഇതുവരെ ഞാന്‍ സഞ്ജുവിനെ ക്ഷുഭിതനായി കണ്ടിട്ടില്ല. കളിക്കളത്തില്‍ മാത്രമല്ല, ഡ്രസിങ് റൂമിലും അദ്ദേഹം ഇതുവരെ ചൂടായിട്ടില്ലെന്നും രാജാമണി വെളിപ്പെടുത്തി.

അതേസമയം, വീണ്ടുമൊരു സീസണില്‍ കൂടി റോയല്‍സിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. 2021 മുതല്‍ അദ്ദേഹം ടീമിന്റെ ക്യാപ്റ്റമാണ്. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ റോയല്‍സ് റണ്ണറപ്പാവുകയും ചെയ്തു. അവസാന സീസണില്‍ റോയല്‍സ് പ്ലേഓഫില്‍ തോറ്റു പുറത്താവുകയായിരുന്നു. വരാനിരിക്കുന്ന സീസണില്‍ റോയല്‍സിന്റെ പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡ് വന്നതോടെ റോയല്‍സ് ടീമും സഞ്ജുവുമെല്ലാം വലിയ പ്രതീക്ഷയില്‍ തന്നെയാണ്.

Story first published: Thursday, September 26, 2024, 11:00 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+