For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചെന്നൈ മാത്രമല്ല, സഞ്ജുവിനെ റാഞ്ചാന്‍ കെകെആറും!! വമ്പന്‍ നീക്കം, എവിടേക്ക്?

മലയാളികളുടെ പ്രിയതാരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഏതു ടീമിനു വേണ്ടിയാവും കളിക്കാനിറങ്ങുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. റോയല്‍സിന്റെ പിങ്ക് ജഴസിയില്‍ എന്തായാലും ഇനി അദ്ദേഹത്തെ കണ്ടേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അടുത്ത സീസണിനു മുന്നോടിയായി മിനി താരലേലാണ് നടക്കാനിരിക്കുന്നത്. ലേലത്തിനുമുമ്പ് ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡ് വിന്‍ഡോയും തുറക്കും. ഈ ട്രേഡ് വിന്‍ഡോയിലാവും സഞ്ജുവിന്റെ കൂടുമാറ്റം സംഭവിച്ചേക്കുകയെന്നാണ് വിവരം.

അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചേര്‍ത്താണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ചെന്നൈ മാത്രമല്ല, മറ്റൊരു ഫ്രാഞ്ചൈസി കൂടി സഞ്ജുവിനെ റാഞ്ചാന്‍ രംഗത്തിറങ്ങിയെന്നാണ് ഏറ്റവും പുതിയറിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ താരത്തിനായി തീപാറുന്ന പോരാട്ടം തന്നെ നമുക്കു പ്രതീക്ഷിക്കാം.

SANJU DHONI

രണ്ടാമത്തെ ടീം ഏത്?

മൂന്നു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സഞ്ജു സാംസണിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിടുള്ള രണ്ടാമത്തെ വമ്പന്‍ ഫ്രാഞ്ചൈസിയെന്നാണ് സൂചനതകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെ നേതൃമികവുള്ള മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ കെകെആറിനും ആവശ്യമാണ്.

ഇന്ത്യന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കെകെആറിനെ നയിച്ചത്. 2024ലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെ ഇറങ്ങിയ അവര്‍ പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി. കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു മാത്മ്രല്ല പ്ലേഓഫ് പോലും കാണാതെയാണ് കൊല്‍ക്കത്ത ടീം പുറത്തായത്. എട്ടാംസ്ഥാനം കൊണ്ട് അവര്‍ക്കു തൃപത്ിപ്പെടേണ്ടി വരികയായിരുന്നു. 14 മല്‍സരങ്ങളില്‍ ജയിച്ചത് വെറും അഞ്ചെണ്ണത്തില്‍ മാത്രം.

അടുത്ത സീസണില്‍ രഹാനെയെ നായകസ്ഥാനത്തു നിന്നും കെകെആര്‍ മാറ്റുമെന്നുറപ്പായിട്ടുണ്ട്. പകരക്കാരന്റെ റോളിലേക്കാണ് അവര്‍ സഞ്ജുവിനെ നോട്ടമിട്ടിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍മാരായ ക്വിന്റണ്‍ ഡികോക്കും റഹ്മാനുള്ള ഗുര്‍ബാസും ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതിനാല്‍ മുന്‍നിരയില്‍ കളിക്കാന്‍ സാധിക്കുന്ന മികച്ചൊരു കീപ്പറെയും കെകെആറിനു ആവശ്യമാണ്.
ഈ റോളും സഞ്ജുവിന്റെ കൈകളില്‍ ഭദ്രമാണ്.

ഇവയെല്ലാമാണ് അദ്ദേഹത്തിലേക്കു കെകെആറിനെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. സഞ്ജുവിനെ സംബന്ധിച്ച് അവരുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിന്റെ തുടക്കം കെകെആറിനൊപ്പമാണ്. 2012ല്‍ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദഹേം. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചില്ല. സീസണിനു ശേഷമാണ് അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നത്.

ചെന്നൈയാവുമോ പുതിയ ടീം?

സഞ്ജു സാംസണിന്റെ പുതിയ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കാരണം ഇതിഹാസതാരവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ കടുത്ത ഫാനാണ് അദ്ദേഹം. സഞ്ജു ഇക്കാര്യം പലപ്പോഴു തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്.

SANJU SAMSON

44 കാരനായ ധോണി ഇപ്പോള്‍ വിരമിക്കലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. അടുത്ത വര്‍ഷം അദ്ദേഹം കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം ധോണിയെ ഇപ്പോള്‍ വലയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വീണ്ടുമൊരു സീസണ്‍ കൂടി അദ്ദേഹം മല്‍സരരംഗത്തു തുടരാനിടയില്ല. ഈ കാരണത്താലാണ് പകരക്കാരനായി സഞ്ജുവിനെ ചെന്നൈ കണ്ടു വച്ചിരിക്കുന്നത്.

ഈ റോളിലേക്കു അദ്ദേഹത്തേക്കാള്‍ മികച്ചൊരു താരത്തെ നിലവില്‍ ചെന്നൈക്കു ലഭിക്കാനുമില്ല. കളിക്കളത്തില്‍ ധോണിയുടെ സമാന സ്വഭാവമുള്ള താരമാണ് സഞ്ജു. മാത്രമല്ല, താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയിലുമെല്ലാം വലിയ മതിപ്പും അദ്ദേഹത്തിനുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ എന്തു വില കൊടുത്തും സഞ്ജുവിനെ ചെന്നൈ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നതും ഉറപ്പാണ്.

Story first published: Tuesday, June 10, 2025, 7:24 [IST]
Other articles published on Jun 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+