Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു കുറ്റക്കാരന്‍!! ടീമംഗങ്ങളും കുരുക്കില്‍, വന്‍ പിഴ; അടുത്തത് വിലക്കോ?

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയിലേറ്റ വന്‍ പരാജയത്തിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിനും ക്യാപറ്റന്‍ സഞ്ജു സാംസണിനും അടുത്ത ഷോക്ക്. തോല്‍ലവിയുടെ ഞെട്ടല്‍ മാറും മുമ്പ് സഞ്ജുവടക്കം ടീമിലെ എല്ലാാവര്‍ക്കും വന്‍ പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ. ഗുരുതരമായ തെറ്റാണ് ജിടിയുമായുള്ള മല്‍സരത്തില്‍ ഇവരുടെ ഭാഗത്തു നിന്നും സംഭവിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

സീസണിലെ ഏറ്റവും വലിയ തോല്‍വിയാണ് ജിടിയോടു അവരുടെ മൈതാനത്തു റോയല്‍സിനു നേരിട്ടത്. ഈ സീസണില്‍ സഞ്ജുവിു കീഴില്‍ റോയല്‍സിന്റെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇത്. 218 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് ടീം നാലു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 159 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.

SANJU SAMSON

പിഴ ചുമത്തിയത് എന്തിന്?

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സ് ടീമിനും ബിസിസിഐ പിഴ ചുമത്തിയത്. സഞ്ജു 24 ലക്ഷം രൂപയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശുംഭം ദുബെയടക്കം ടീമിലെ മറ്റു കളിക്കാര്‍ ആറു ലക്ഷം രൂപ വീതവും പിഴയായി അടയ്ക്കണമെന്നാണ് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് റോയല്‍സ് ടീം കുറഞ്ഞ ഓവര്‍ നിരക്കെന്ന ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയിലും നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ റോയല്‍സിനു സാധിച്ചിരുന്നില്ല. അന്നു ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായ റിയാന്‍ പരാഗ് 12 ലക്ഷം പിഴയടയ്ക്കുകയും ചെയ്തിരുന്നു.

സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും റോയല്‍സിനെ നയിച്ചത് പരാഗായിരുന്നു. വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയില്‍ നിന്നും ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങിസും സഞ്ജു മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ഇംപാക്ട് പ്ലെയറായി മൂന്നിലും അദ്ദേഹം ബാറ്റിങില്‍ ഇറങ്ങുകയും ചെയ്തു.

പഞ്ചാബ് കിങ്‌സുമായുള്ള നാലാം റൗണ്ട് മല്‍സരത്തിലാണ് സഞ്ജു നായകനും വിക്കറ്റ് കീപ്പറുമായി തിരിച്ചെത്തിയത്. ഈ മല്‍സരത്തില്‍ ടീം ഗംഭീര വിജയം നേടുകയും ചെയ്തു. അതിനു ശേഷമാണ് ജിടിയുമായി റോയല്‍സ് കൊമ്പുകോര്‍ത്തത്.

SANJU SAMSON

വിലക്ക് വലുമോ?

കുറഞ്ഞ ഓവര്‍ നിരക്ക് കാരണം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനു ഇനി വിലക്ക് വരുമോയെന്ന ആശങ്കയിലാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍. കഴിഞ്ഞ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതു കാരണം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാ ഹാര്‍ദിക് പാണ്ഡ്യക്കു ഒരു കളിയില്‍ വിലക്ക് ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നു ഈ സീസണിലെ ആദ്യത്തെ മല്‍സരം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ ടീമിനെ നയിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടിത്താല്‍ ഇതിനകം മൂന്നു തവണ കുറഞ്ഞ ഓവര്‍ നിരക്കു കാരണം ക്യാപ്റ്റന്‍മാര്‍ക്കു ഓരോ കളിയില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ സഞ്ജുവിനു അത്തരമൊരു വിലക്കുണ്ടാവുമെന്നു ഭയപ്പെടേണ്ട കാര്യമില്ല. കാരണം ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് നിയമാവലിയില്‍ ബിസിസിഐ ഭേദഗതികള്‍ വരുത്തിയിരുന്നു. പുതിയ നിയമപ്രകാരം കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചാലും ഇതിന്റെ പേരില്‍ ക്യാപ്റ്റന്‍മാര്‍ക്കു വിലക്കുണ്ടാവില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പകരം പിഴയടച്ചാല്‍ അവര്‍ക്കു രക്ഷപ്പെടാം.

Story first published: Thursday, April 10, 2025, 10:48 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+