For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് 18 കോടി, റിഷഭും ഇഷാനും രാഹുലും ഞെട്ടിക്കുമോ? കീപ്പര്‍മാരില്‍ ആരാവും കിങ്?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി മെഗാ ലേലത്തിനായുള്ള കാത്തിരിപ്പാണ്. ഇത്തവണത്തെ ലേലത്തെ ആവേശകരമാക്കുന്നത് അപ്രതീക്ഷിതമായ ചില താരങ്ങളുടെ ഒഴിവാക്കലാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, ഇഷാന്‍ കിഷന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അടുത്ത മെഗാ ലേലത്തിലേക്ക് എത്തിപ്പെടുകയാണ്.

വരുന്ന സീസണില്‍ പല പ്രധാന വിക്കറ്റ് കീപ്പര്‍മാരും ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ആരാവും അടുത്ത സീസണില്‍ ഏറ്റവും വിലപിടിപ്പുള്ള കീപ്പറാവുക?. സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് 18 കോടിക്ക് നിലനിര്‍ത്തിയിട്ടുണ്ട്. ലേലത്തിലെത്തിയ മറ്റ് വിക്കറ്റ് കീപ്പര്‍മാരെ പരിഗണിച്ച് കൂടുതല്‍ പ്രതിഫലം ആര് വാങ്ങുമെന്നത് പരിശോധിക്കാം.

തലപ്പത്തെത്തുക റിഷഭ്

സഞ്ജു സാംസണിന്റെ 18 കോടി പ്രതിഫലത്തെ മെഗാ ലേലത്തില്‍ റിഷഭ് പന്ത് മറികടക്കുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. റിഷഭിനെ സ്വന്തമാക്കാന്‍ പല വമ്പന്മാരും കാത്തിരിക്കുകയാണ്. നിലവിലെ വിവരം അനുസരിച്ച് സിഎസ്‌കെയാണ് റിഷഭിനെ നോട്ടമിടുന്നത്. സിഎസ്‌കെയില്‍ എംഎസ് ധോണിയുണ്ടെങ്കിലും എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല.

അതുകൊണ്ടുതന്നെ റിഷഭിനെ സിഎസ്‌കെ സ്വന്തമാക്കാനാണ് സാധ്യത. എന്നാല്‍ 55 കോടിയാണ് സിഎസ്‌കെയുടെ പേഴ്‌സില്‍ ബാക്കിയുള്ളത്. ഇതില്‍ നിന്ന് 25 കോടി റിഷഭിനായി സിഎസ്‌കെ മുടക്കുമോയെന്നതാണ് അറിയേണ്ടത്. ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകളും റിഷഭിനായി സജീവമായി രംഗത്തുണ്ട്.

kl rahul

രാഹുലിന് 20 കോടി?

കെ എല്‍ രാഹുല്‍ അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായിരുന്നു. എന്നാല്‍ ഇത്തവണ രാഹുലിനെ ലഖ്‌നൗ ഒഴിവാക്കി. വിക്കറ്റ് കീപ്പര്‍ കൂടിയായ രാഹുലിനെ ആര്‍സിബിയാണ് നോട്ടമിടുന്നത്. നായകനായിത്തന്നെ രാഹുലിനെ കളിപ്പിക്കാനാണ് ആര്‍സിബി പദ്ധതിയിടുന്നത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം 20 കോടി രൂപയാവും രാഹുലിന് ലഭിക്കുക. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ 83 കോടി പേഴ്‌സില്‍ ബാക്കിയുള്ള ആര്‍സിബിക്ക് അനായാസം രാഹുലിനെ ടീമിലെത്തിക്കാന്‍ സാധിച്ചേക്കും.

ഇഷാന്‍ കിഷന്‍ റെക്കോഡിടുമോ?

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇഷാന്‍ കിഷനെ പഞ്ചാബ് കിങ്‌സ് നോട്ടമിടുന്നുണ്ട്. ഉയര്‍ന്ന പ്രതിഫലത്തില്‍ ഇഷാനെ കൊണ്ടുവരാനും പഞ്ചാബിന് സാധിക്കും. 110.5 കോടി രൂപയാണ് പഞ്ചാബിന്റെ പേഴ്‌സില്‍ ബാക്കിയുള്ള തുക. ഏറ്റവും കൂടുതല്‍ തുക പേഴ്‌സില്‍ ബാക്കിയുള്ളത് പഞ്ചാബിനാണ്. അതുകൊണ്ടുതന്നെ നോട്ടമിടുന്ന പ്രധാന താരങ്ങളെ ഒപ്പം കൂട്ടാന്‍ പഞ്ചാബിന് സാധിക്കും. ഇഷാനായി 20 കോടിവരെ മുടക്കാന്‍ പഞ്ചാബ് തയ്യാറായേക്കും. ഓപ്പണറായും വിക്കറ്റ് കീപ്പറായും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. അതുകൊണ്ടുതന്നെ വമ്പന്‍ പ്രതിഫലം ഇഷാന്‍ നേടാനാണ് സാധ്യത.

ബട്‌ലറും ഡീകോക്കും എത്ര കോടി വാങ്ങും?

ലേലത്തിലേക്കെത്തുന്ന വിദേശ വിക്കറ്റ് കീപ്പര്‍മാരിലെ പ്രമുഖര്‍ ജോസ് ബട്‌ലറും ക്വിന്റന്‍ ഡീകോക്കുമാണ്. രണ്ട് പേര്‍ക്കും വലിയ പ്രതിഫലം ലഭിച്ചേക്കും. ഡീകോക്കിനെ 10 കോടിക്ക് താഴെ പ്രതിഫലം ലഭിക്കാനാണ് സാധ്യത. അതേ സമയം ഇംഗ്ലണ്ട് നായകനായ ബട്‌ലര്‍ക്കായി വാശിയേറിയ ലേലം വിളി ഉറപ്പാണ്. മെഗാ ലേലത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്ന താരമായി ബട്‌ലര്‍ മാറിയാലും അത്ഭുതപ്പെടാനാവില്ല.

ഗംഭീര റെക്കോഡുള്ള ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്തായാലും അടുത്ത സീസണില്‍ ഏറ്റവും ഉയര്‍ന്ന താരമാവാന്‍ കൂടുതല്‍ സാധ്യതയുള്ളവനാണ് ബട്‌ലറെന്ന് നിസംശയം പറയാം.

Story first published: Saturday, November 2, 2024, 21:39 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+