For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇത്തവണ കാര്യം കടുപ്പം, ആ മുന്‍തൂക്കം ഇപ്പോഴില്ല! തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ആര്‍സിബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ട് വിക്കറ്റിന് 174 റണ്‍സെടുത്തപ്പോള്‍ 22 പന്ത് ബാക്കിനിര്‍ത്തി ജയിക്കാന്‍ ആര്‍സിബിക്കായി. കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ആര്‍സിബി കരുത്തുകാട്ടിയിരിക്കുകയാണ്.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സുമായും പോരടിക്കും. ഇത്തവണ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് വലിയ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായുള്ള രാജസ്ഥാന്‍ പല സൂപ്പര്‍ താരങ്ങളേയും ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. പകരം യുവതാരങ്ങളെയടക്കം കൊണ്ടുവന്നു.

പരിക്കിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരത്തില്‍ ബാറ്റ്‌സ്മാനായി മാത്രമാവും സഞ്ജു കളിക്കുക. റിയാന്‍ പരാഗാണ് ടീമിനെ നയിക്കുന്നത്. ഇപ്പോഴിതാ ഹൈദരാബാദിനെതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം തുറന്ന് സമ്മതിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.

സീനിയര്‍ താരങ്ങളുടെ അഭാവം വെല്ലുവിളി

നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ശരിയായ കരുത്ത് പരീക്ഷിക്കപ്പെടുന്ന സീസണാണ് വരാനിരിക്കുന്നത്. സഞ്ജു നായകനായി എത്തുമ്പോള്‍ ടീം താരസമ്പന്നമായിരുന്നു. പ്രധാനമായും സീനിയര്‍ താരങ്ങളാല്‍ ടീം സമ്പന്നമായിരുന്നുവെന്ന് പറയാം. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാമുണ്ടായിരുന്നു. ഇവരെല്ലാം സഞ്ജുവിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപദേശങ്ങളുമായി സഹായിച്ചവരാണ്. എന്നാല്‍ ഇത്തവണ സഞ്ജുവിന് ഉപദേശം നല്‍കാന്‍ സീനിയര്‍ താരം രാജസ്ഥാനൊപ്പമില്ലെന്ന് തന്നെ പറയാം.

sanju samson rishabh pant

ഇക്കാര്യം സഞ്ജു തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. 'കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മികച്ച സീനിയര്‍ താരങ്ങള്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങളാണ് എനിക്കൊപ്പമുള്ളത്. ഇതിനെ പോസിറ്റീവായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പഴയ സംഭവങ്ങള്‍ മറക്കാം. പുതിയൊരു മനോഭാവത്തോടെയാണ് ഇത്തവണ ഞങ്ങള്‍ ഇറങ്ങുന്നത്' സഞ്ജു സാംസണ്‍ പറഞ്ഞു. ദ്രാവിഡ് പരിശീലകനാവുമ്പോള്‍ കൂടുതല്‍ പദ്ധതികളോടെയാവും രാജസ്ഥാന്‍ ഇറങ്ങുകയെന്ന് ഉറപ്പാണ്.

പുതിയ പ്രതിഭകളെ കണ്ടെത്തേണ്ടിയിരിക്കുന്നു

ഇത്തവണത്തെ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ് പ്രധാനമായും എല്ലാവരും ഉറ്റുനോക്കുന്നത്. നിധീഷ് റാണയും ഷിംറോന്‍ ഹെറ്റ്‌മെയറും ദ്രുവ് ജുറേലും റിയാന്‍ പരാഗുമെല്ലാം സ്ഥിരതയോടെ കളിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും ഇത്തവണ ടീമെന്ന നിലയിലേക്ക് ഒത്തിണക്കത്തിലേക്കെത്താന്‍ കുറച്ച് മത്സരങ്ങള്‍ രാജസ്ഥാന്‍ കളിക്കേണ്ടതായുണ്ട്.

'ഞാന്‍ ബൗളര്‍മാരെ വിശ്വസിക്കുന്ന നായകന്മാരിലൊരാളാണ്. അവര്‍ തങ്ങളുടെ കരുത്തിനെക്കുറിച്ചും എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചും എന്നോട് പറയാറുണ്ട്. എന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള കാര്യങ്ങളും ചേര്‍ത്താണ് അന്തിമ തീരുമാനത്തിലേക്കെത്തുക. കുറച്ച് മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവരുടെ കരുത്തും ദൗര്‍ബല്യവും നമുക്ക് മനസിലാവും. പവര്‍പ്ലേയില്‍ ബൗളര്‍മാരെ വളരെയധികം നോട്ടമിടും. പുതിയ തന്ത്രങ്ങളും പദ്ധതികളുമാണ് ആവശ്യം' സഞ്ജു പറഞ്ഞു.

രാജസ്ഥാന് തുടക്കം എളുപ്പമാവില്ല

രാജസ്ഥാന്‍ റോയല്‍സിന് ആദ്യ മത്സരം ജയിക്കുക എളുപ്പമാവില്ലെന്നുറപ്പാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ ആദ്യ എതിരാളികള്‍. ഹൈദരാബാദിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ ജയിക്കുകയെന്നത് രാജസ്ഥാന് കടുപ്പമാവും. സഞ്ജു നായകസ്ഥാനത്തുമില്ലെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ റിയാന്‍ പരാഗിന് കീഴില്‍ വിജയത്തിലേക്കെത്താന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദ്രാവിഡിനെപ്പോലൊരു മികച്ച പരിശീലകന്റെ സാന്നിധ്യം രാജസ്ഥാന് കരുത്താണ്. എന്നാല്‍ വിജയത്തോടെ തുടങ്ങാന്‍ നന്നായി തന്നെ വിയര്‍ക്കേണ്ടി വരും.

Story first published: Sunday, March 23, 2025, 10:37 [IST]
Other articles published on Mar 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+