Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു രാജസ്ഥാന്‍ നായകനായി തുടരും, സിഎസ്‌കെയിലേക്കില്ല! സ്ഥിരീകരിച്ച് വീഡിയോ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ വമ്പന്‍ മാറ്റം വരുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. മുഖ്യ പരിശീലകന്റെ സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ തിരികെ എത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍. ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചതിന് പിന്നാലെയാണ് ദ്രാവിഡിന്റെ പടിയിറക്കം. ഇതിന് പിന്നാലെ ദ്രാവിഡ് രാജസ്ഥാനിലേക്കെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

ദ്രാവിഡിന് സഞ്ജുവിന്റെ 'കോള്‍'

എന്നാല്‍ ഇന്നാണ് ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായത്. രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം ദ്രാവിഡ് ഏറ്റെടുത്ത ശേഷം രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്റെ ഫോണിലേക്ക് സഞ്ജു സാംസണ്‍ വിളിക്കുന്നതും ദ്രാവിഡ് ഹലോ ക്യാപ്റ്റന്‍ എന്ന് പറയുന്നതുമായ വീഡിയോയാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.

ഇന്ത്യയുടെ പരിശീലകനായി ദ്രാവിഡ് ഉണ്ടായിരുന്ന സമയത്ത് സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചപോലെ തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. പക്ഷെ ഐപിഎല്ലില്‍ ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ രാജസ്ഥാന് കപ്പിലേക്കെത്താനാവുമെന്നാണ് ആരാധക പ്രതീക്ഷ. രാജസ്ഥാന്‍ ഈ വീഡിയോ പങ്കുവെച്ചതോടെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് വിരാമമായിരിക്കുന്നത്. സഞ്ജു സാംസണെ രാജസ്ഥാന്‍ നിലനിര്‍ത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സഞ്ജു സിഎസ്‌കെയില്‍ പോകില്ല

സഞ്ജു രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് എത്തിയതിന് പിന്നാലെ പങ്കുവെച്ച വീഡിയോയില്‍ നിന്ന് രാജസ്ഥാന്‍ നായകസ്ഥാനത്ത് സഞ്ജു തുടരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനായിത്തന്നെയാവും തുടരുകയെന്ന് സ്ഥിരീകരിക്കുന്നതാണ് ടീം പുറത്തുവിട്ട വീഡിയോ. ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്.

sanju samson ipl 2025

രാജസ്ഥാന്‍ റോയല്‍സിലേക്ക് ദ്രാവിഡ് എത്തുമ്പോള്‍ വലിയ വെല്ലുവിളി തന്നെയാണ് കാത്തിരിക്കുന്നത്. കുമാര്‍ സംഗക്കാരക്ക് കീഴില്‍ ഫൈനലടക്കം കളിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ടീമിന്റെ നിലവാരം പിന്നോട്ട് പോവാതെ നോക്കുകയെന്ന വലിയ ഉത്തരവാദിത്തമാവും ദ്രാവിഡിന് മുന്നില്‍ ഉണ്ടാവുക. സഞ്ജു സാംസണിനൊപ്പം രാജസ്ഥാന്‍ ആരെയൊക്കെയാവും നിലനിര്‍ത്തുകയെന്നതും വലിയ ചോദ്യമാണ്.

ആരെയൊക്കെ രാജസ്ഥാന്‍ നിലനിര്‍ത്തും

ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗ്, ട്രന്റ് ബോള്‍ട്ട് എന്നിവരിലൊരാളാവാനാണ് സാധ്യത. ദ്രാവിഡ് പരിശീലകനാവുമ്പോള്‍ രാജസ്ഥാന്‍ ശൈലിയില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമോയെന്നതും കണ്ടറിയണം. ദ്രാവിഡിന്റെ ക്ലാസിക് ശൈലിയിലേക്ക് ടീം മാറിയാല്‍ അത് തിരിച്ചടിയായി മാറിയേക്കും. രാജസ്ഥാന്‍ നിരയില്‍ വലിയൊരു അഴിച്ചുപണി തന്നെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് ദ്രാവിഡാണ്.

അതുകൊണ്ടുതന്നെ സഞ്ജു ക്യാപ്റ്റനായും ദ്രാവിഡ് പരിശീലകനായും രാജസ്ഥാനില്‍ ഒന്നിക്കുമ്പോള്‍ ടീം കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജു രാജസ്ഥാനില്‍ തുടരുമ്പോള്‍ സിഎസ്‌കെയില്‍ ധോണിക്ക് പകരക്കാരനാവുക ആരാവുമെന്ന ചോദ്യവും പ്രസ്‌കതമാവുന്നു. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടില്ലെന്ന് ഉറപ്പായതോടെ സിഎസ്‌കെ റിഷഭ് പന്തിനായി കൂടുതല്‍ ശ്രമം നടത്തുമെന്ന കാര്യം ഏറെക്കുറെ പറയാം.

രാജസ്ഥാന്‍ കപ്പ് നേടുമോ?

രാജസ്ഥാനെ അവസാന സീസണില്‍ കപ്പിലേക്കെത്തിക്കാനായില്ലെങ്കിലും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. അവസാന സീസണിലാണ് ആദ്യമായി സഞ്ജു ഒരു സീസണില്‍ 500ലധികം റണ്‍സ് നേടുന്നത്. സഞ്ജു ഇതേ ഫോം തുടരേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് അത്യാവശ്യമാണ്. മികച്ച പദ്ധതികളുള്ള പരിശീലകനാണ് ദ്രാവിഡ്. അതുകൊണ്ടുതന്നെ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കാനുള്ള കരുത്ത് ദ്രാവിഡിനുണ്ടാവുമെന്ന് തന്നെ വിശ്വസിക്കാം.

സഞ്ജുവും ദ്രാവിഡും ഏറെ നാളുകളായി പരസ്പരം അറിയാവുന്ന കൂട്ടുകെട്ടാണ്. ഈ കൂട്ടുകെട്ട് ഏറ്റവും ശക്തമായി ഒന്നിക്കുന്നത് ആരാധകര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. ഇവര്‍ക്ക് കിരീടത്തിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, September 6, 2024, 21:50 [IST]
Other articles published on Sep 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+